''കള്ളങ്ങളാല്‍ കെട്ടിപ്പൊക്കിയ സാമ്രാജ്യമായിരുന്നു കോടികളുടെ സ്റ്റോക്ക് മാര്‍ക്കറ്റ് ട്രേഡിങ് തട്ടിപ്പില്‍ പിടിയിലായ തമിഴ്നാട്ടിലെ 'കില്ലാഡി ദമ്പതി'കളുടേത്. ആ കള്ളങ്ങള്‍ എല്ലാം തന്നെ വള്ളി പുള്ളി വിടാതെ ഞാന്‍ വിശ്വസിച്ചിരുന്നു. ഓഹരി വിപണിയില്‍ ലക്ഷങ്ങള്‍ മുടക്കിയാല്‍ കോടികള്‍ കൊയ്യാന്‍ സാധിക്കുമെന്നു ഞാന്‍ സ്വപ്നങ്ങള്‍ നെയ്തു. ആളുകളെ വിശ്വസിപ്പിക്കാന്‍ സമൂഹമാധ്യമങ്ങളിലൂടെ അവര്‍ നിരന്തരം പരസ്യം നല്‍കിയിരുന്നു. വാട്സാപ്പിലൂടെയുള്ള നിരവധി പരസ്യങ്ങള്‍ അവര്‍ എന്നെയും കാണിച്ചിരുന്നു. തട്ടിപ്പാണെന്നു മനസ്സിലാക്കിയത് ഏറെ വൈകിയാണ്. അപ്പോഴേക്കും 16,50,000 രൂപയോളം രൂപ എനിക്കു നഷ്ടപ്പെട്ടിരുന്നു.'' കണ്ണീരോടെ തമിഴ്‌നാട് ചെങ്കല്‍പട്ട് സ്വദേശി ശിവശങ്കരി പറയുന്നു. ശിവശങ്കരിയുടെ ഇടപെടലാണ് തമിഴ്നാടിനെ പിടിച്ചു കുലുക്കിയ 5 കോടിയുടെ സ്റ്റോക്ക് മാര്‍ക്കറ്റ് ട്രേഡിങ് തട്ടിപ്പ് പുറത്തു കൊണ്ടുവന്നത്. 'കില്ലാഡി ദമ്പതികള്‍' എന്ന പേരില്‍ ഇടപാടുകാര്‍ക്കിടയില്‍ അറിയപ്പെട്ടിരുന്ന കാമാക്ഷിയെയും കാര്‍ത്തികേയനെയും ശിവശങ്കരിയുടെ പരാതിയില്‍ ഏതാനും ദിവസങ്ങള്‍ക്കു മുന്‍പാണ് തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തത്. ചെങ്കല്‍പട്ട് ജില്ലയിലെ റെയില്‍വേ നഗര്‍ ഏഴാം സ്ട്രീറ്റില്‍ ശിവശങ്കരിയുടെ വീടിന് എതിര്‍വശത്തായി 'കില്ലാഡി ദമ്പതികള്‍' കുടുംബത്തോടൊപ്പം വീടെടുത്ത് താമസിച്ചിരുന്നു. ''സ്റ്റോക്ക് മാര്‍ക്കറ്റ് ട്രേഡിങ്ങാണ് ജോലിയെന്നാണു ദമ്പതികള്‍ എല്ലാവരോടും പറഞ്ഞിരുന്നത്. ഓഹരികളിലെ ഓണ്‍ലൈന്‍ വ്യാപാരത്തില്‍ സജീവമായി പങ്കെടുക്കാന്‍ അവര്‍ നിരവധിയാളുകളെ പ്രേരിപ്പിച്ചിരുന്നു. ഓഹരി വിപണികളിലൂടെ ലക്ഷങ്ങള്‍ സമ്പാദിക്കാന്‍ സഹായിക്കാമെന്നു പലതവണ വാഗ്ദാനം ചെയ്തിരുന്നു. സ്റ്റോക്ക് മാര്‍ക്കറ്റില്‍ പണം നിക്ഷേപിക്കാന്‍ മൂലധനം ആവശ്യമാണെന്നും ഒരു നല്ല തുക തുടക്കത്തില്‍ മുടക്കിയാല്‍ പ്രതിദിനം നേട്ടം കൊയ്യാമെന്നും അവര്‍ എന്നോടു പറഞ്ഞിരുന്നു. കാമാക്ഷിയുടെ സഹോദരന്‍ ഭദ്രകാളിമുത്തു, ഭര്‍തൃപിതാവ് ജഗനാഥന്‍, അമ്മായിയമ്മ മഹേശ്വരി, കുടുംബസുഹൃത്ത് വിഘ്നേശ്വരന്‍, ഭാര്യ ഭുവനേശ്വരി എന്നിവര്‍ കൂടെ കൂടെ വീട്ടില്‍ വന്ന് അവരുടെ വിജയ കഥകള്‍ ഞങ്ങളോട് പറയുമായിരുന്നു. പ്രതിദിനം 5 ലക്ഷം മുതല്‍ 10 ലക്ഷം വരെ വിപണിയില്‍ നിന്ന് ലഭിക്കുമെന്നു അവര്‍ ഞങ്ങളെ നിഷ്പ്രയാസം വിശ്വസിപ്പിച്ചു. വാട്സാപ്പിലൂടെയുള്ള നിരവധി പരസ്യങ്ങളായിരുന്നു അവരുടെ തുറുപ്പ് ചീട്ട്. നിരവധിയാളുകള്‍ അവര്‍ക്കു പണം നല്‍കിയിരുന്നു. അവരുടെ വിലാസവും അവര്‍ തട്ടിപ്പിനായി ഉപയോഗിച്ചു. '' 2021 ഓഗസ്റ്റ് ഏഴിന് ഭര്‍ത്താവിന്റെയും ഭര്‍തൃ പിതാവിന്റെയും തന്റെയും നിക്ഷേപത്തില്‍ നിന്ന് പിന്‍വലിച്ചതും സുഹൃത്തുക്കളില്‍ നിന്ന് മൂന്ന് ഗഡുക്കളായി കടമെടുത്ത പണവും ഉള്‍പ്പെടെ 16,50,000 രൂപ കാമാക്ഷി, അവരുടെ കുടുംബ സുഹൃത്തും ബിസിനസ് പങ്കാളിയുമായ വിഘ്നേശ്വരന്‍ എന്നിവരുടെ അക്കൗണ്ടുകളിലേക്ക് കൈമാറി. പണം തിരിച്ചു വേണമെങ്കില്‍ ഒരു മാസം മുന്‍പ് മാത്രം പറഞ്ഞാല്‍ മതിയെന്നും പത്ത് ശതമാനം ലാഭവിഹിതം അധികമായി നല്‍കുമെന്നും പ്രതികള്‍ പറഞ്ഞതായും ശിവശങ്കരി പറയുന്നു. പണം നിക്ഷേപിച്ചതിനു ശേഷമുള്ള മാസം ഇന്‍സെന്റീവ് ഇനത്തില്‍ 50,000 രൂപ മാത്രമാണ് നല്‍കിയത്. പിന്നീട് പണമൊന്നും നല്‍കിയില്ല. ചോദിച്ചപ്പോള്‍ ആദായ നികുതിയുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ഉണ്ടെന്ന് പറഞ്ഞു. സംശയം തോന്നിയപ്പോള്‍ പണം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. പണം തിരികെ നല്‍കാമെന്നാണ് 'കില്ലാഡി ദമ്പതികള്‍' പറഞ്ഞതെന്നും ശിവശങ്കരി പറയുന്നു. അവര്‍ നല്‍കിയ രേഖകളിലും ചെക്കിലും ഐക്കോട് മഹാരാജന്‍ എന്നാണ് എഴുതിയിരുന്നത്. അങ്ങനെയൊരാളെ എനിക്ക് അറിയില്ലായിരുന്നു. നിക്ഷേപകരില്‍ നിന്ന് സമാഹരിക്കുന്ന പണം ദമ്പതികള്‍ തങ്ങളുടെയും കൂട്ടാളികളുടെയും പേരില്‍ നിക്ഷേപിക്കുകയായിരുന്നു. ചെക്ക് മടങ്ങിയതോടെയാണ് തട്ടിപ്പിനിരയായെന്നു മനസ്സിലായെന്നും ശിവശങ്കരി പറയുന്നു. അവര്‍ നല്‍കിയ വിലാസം വ്യാജമായിരുന്നു. ഏറെ നാളായി വിലാസത്തിലുള്ള വീട് പൂട്ടിക്കിടക്കുകയായിരുന്നു. താന്‍ പണത്തിനായി അവിടെ ചെല്ലുമ്പോള്‍ നിരവധിയാളുകള്‍ പണത്തിനായി അവിടെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. മക്കളുടെ വിഭ്യാഭ്യാസത്തിനും വിവാഹത്തിനുമായി കരുതിയ പണം നിക്ഷേപിച്ചവരും, കൂലി പണിയെടുക്കുന്നവരും ആ കൂട്ടത്തില്‍ ഉണ്ടായിരുന്നതായും ശിവശങ്കരി പറയുന്നു. ജൂലൈ 23 ന് ശിവശങ്കരിയുടെ പരാതിയിലാണ് താംബരം പൊലീസ് കേസെടുക്കുന്നത്. കഴിഞ്ഞ ദിവസം 'കില്ലാഡി ദമ്പതികളെ' പൊലീസ് പിടികൂടുകയും ചെയ്തു. പിന്നാലെ വിഘ്നേശ്വരനും പിടിയിലായി. നൂറുകണക്കിന് ആളുകളാണ് ദമ്പതികളുടെ തട്ടിപ്പിനിരയായതെന്നും 5 കോടിയോളം രൂപ തട്ടിയെടുത്തതായും താംബരം പൊലീസ് അറിയിച്ചു. ഇവരുടെ കൂട്ടാളികളായ ഐക്കോട് മഹാരാജന്‍, ഭദ്രകാളിമുത്തു, ഭുവനേശ്വരി, മഹേശ്വരി, ജഗനാഥന്‍ എന്നിവര്‍ക്കെതിരെ തിരച്ചില്‍ ശക്തമാക്കിയതായും താംബരം പൊലീസ് പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....