കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയ സംവിധായകന്‍ ബാലചന്ദ്രകുമാറിനെതിരായ ലൈംഗിക പീഡനക്കേസ് പരാതി വ്യാജമെന്നു പൊലീസ് റിപ്പോര്‍ട്ട്. വ്യാജ പരാതിയ നല്‍കിയ പരാതിക്കാരിക്കെതിരെ ഇന്ത്യന്‍ ശിക്ഷാ നിയമം 182, 211 വകുപ്പുകള്‍ പ്രകാരം കേസെടുക്കണമെന്നും ശുപാര്‍ശ. ആലുവ മജിസ്‌ട്രേറ്റ് കോടതി മുമ്പാകെയാണ് കേസിലെ പ്രത്യേക അന്വേഷണ സംഘത്തിനു നേതൃത്വം നല്‍കിയ ഇന്‍സ്‌പെക്ടര്‍ കെ.ജി. കൃഷ്ണന്‍ പോറ്റി റഫര്‍ ചാര്‍ജ് നല്‍കിയിരിക്കുന്നത്. അന്വേഷണത്തില്‍ പരാതി വ്യാജമാണെന്നു കണ്ടെത്തിയതിനാല്‍ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണം എന്നാണു പൊലീസ് ആവശ്യം. കേസ് രജിസ്റ്റര്‍ െചയ്ത ശേഷം പരാതിക്കാരി പൊലീസില്‍ ഹാജരാകുകയോ നോട്ടീസ് കൈപ്പറ്റുകയോ ചെയ്തിട്ടില്ല. ഇവര്‍ക്കു നോട്ടീസ് നല്‍കുന്നതിനായി വിലാസത്തില്‍ അന്വേഷിച്ചു ചെന്നെങ്കിലും കണ്ടെത്താനായിട്ടില്ല. ഇവര്‍ ജോലി ചെയ്യുന്ന സ്ഥലവും കണ്ടെത്തിയിട്ടില്ല. ഇവര്‍ ഉപയോഗിച്ചിരുന്ന ഫോണ്‍ സ്വിച്ച് ഓഫ് ആയതിനാല്‍ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാണിച്ച് നേരത്തെ പൊലീസ് കോടതി മുമ്പാകെ പ്രത്യേക റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. 2010ല്‍ ബാലചന്ദ്രകുമാര്‍ ജോലി നല്‍കാമെന്നു പ്രലോഭിപ്പിച്ചു കൊച്ചിയിലെ വീട്ടില്‍ വിളിച്ചു വരുത്തി ലൈംഗികമായി പീഡിപ്പിക്കുകയും വിഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തിയെന്നുമാണ് യുവതി പൊലീസില്‍ നല്‍കിയിരിക്കുന്ന പരാതി. കഴിഞ്ഞ ഫെബ്രുവരി 5നാണ് കൊച്ചി സിറ്റി പൊലീസില്‍ പരാതി നല്‍കുന്നത്. തുടര്‍ന്ന് എളമക്കര പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു നടത്തിയ അന്വേഷണത്തില്‍ ഇവരുടെ മൊഴികളില്‍ വിവിധ വൈരുധ്യങ്ങള്‍ കണ്ടിരുന്നു. ലൈംഗികമായി ഉപദ്രവിച്ചു എന്നു പറയുന്ന വീടിനെക്കുറിച്ചും മറ്റും നല്‍കിയിരിക്കുന്ന മൊഴികളിലും വൈരുധ്യമുണ്ടെന്നു മാത്രമല്ല, പരാതിക്കു പിന്നില്‍ ഗൂഢാലോചന സംശയിക്കുന്നതായും പൊലീസ് പറയുന്നു. പരാതി നല്‍കിയതില്‍ സംവിധായകന്‍ ശാന്തിവിള ദിനേശിനും പങ്കുണ്ടെന്നും റിപ്പോര്‍ട്ടിലുണ്ട്. നടന്‍ ദിലീപിന്റെ മുന്‍ മാനേജര്‍ക്കും ചില ഓണ്‍ലൈന്‍ മീഡിയ പ്രവര്‍ത്തകര്‍ക്കുമെതിരെ റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്. അതേസമയം, നിരപരാധിത്വം തെളിഞ്ഞതില്‍ സന്തോഷമെന്ന് ബാലചന്ദ്രകുമാര്‍ പ്രതികരിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....