കോഴിക്കോട്: ലൈംഗികപീഡനക്കേസില്‍ പ്രതിയായ ആക്ടിവിസ്റ്റ് സിവിക് ചന്ദ്രനെതിരായ പരാതിയില്‍ മുന്‍കൂര്‍ ജാമ്യം അനുവദിച്ച സെഷന്‍സ് കോടതിയുടെ ആദ്യ ഉത്തരവും വിവാദത്തില്‍. ഈ കേസില്‍ പട്ടികവിഭാഗ അതിക്രമ നിരോധന നിയമം ബാധകമാകില്ലെന്ന കോടതിയുടെ നിരീക്ഷണമാണ് വിവാദത്തിലായത്. ഇവിടെ പട്ടികജാതിക്കാരിയാണെന്ന അറിവോടെയല്ല അതിക്രമം നടന്നത്. നിയമത്തിനു മുന്നില്‍ എല്ലാവരും തുല്യരാണ്. ജാതിരഹിത സമൂഹമാണ് ഭരണഘടനാ ശില്‍പികള്‍ ഉള്‍പ്പെടെ ലക്ഷ്യം വച്ചിരുന്നതെന്നാണ് കോടതിയുടെ നിരീക്ഷണം. അതിജീവിത കാര്യബോധമില്ലാത്തയാളല്ലെന്നും കോഴിക്കോട് ജില്ലാ സെഷന്‍സ് കോടതി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ദിവസം പരാതിക്കാരിയുടെ വസ്ത്രം സംബന്ധിച്ച നിരീക്ഷണം നടത്തി വിവാദത്തില്‍പ്പെട്ടതും ഇതേ കോടതിയാണ്. പരാതി ഉന്നയിച്ച സ്ത്രീയുടെ വേഷം പ്രകോപനപരമാണെന്ന വിവാദ പരാമര്‍ശത്തോടെ സിവിക് ചന്ദ്രനു മുന്‍കൂര്‍ ജാമ്യം അനുവദിച്ച സെഷന്‍സ് കോടതി ഉത്തരവും വിവാദത്തിലായിരുന്നു. പരാതിക്കാരിയെ അപമാനിക്കുന്ന തരത്തില്‍ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങള്‍ അടങ്ങിയ ഉത്തരവിനെതിരെ സംസ്ഥാന വനിതാ കമ്മിഷന്‍ അധ്യക്ഷ പി.സതീദേവി ഉള്‍പ്പെടെയുള്ളവര്‍ രംഗത്തുവന്നു. 2020 ല്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന യുവ എഴുത്തുകാരിയുടെ പരാതിയിലാണ് സിവിക്കിനെതിരെ കൊയിലാണ്ടി പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്. ജാമ്യഹര്‍ജിക്കൊപ്പം സിവിക് ഹാജരാക്കിയ ചിത്രങ്ങളില്‍ പരാതിക്കാരി ലൈംഗികമായി പ്രകോപനമുണ്ടാക്കുന്ന വസ്ത്രമാണു ധരിച്ചിരിക്കുന്നതെന്നു സെഷന്‍സ് ജഡ്ജി എസ്.കൃഷ്ണകുമാറിന്റെ ഉത്തരവില്‍ പറയുന്നു. ലൈംഗികാതിക്രമം ആരോപിക്കുന്ന 354എ വകുപ്പ് പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ല. ശാരീരികസമ്പര്‍ക്കമുണ്ടെന്നു സമ്മതിച്ചാല്‍ തന്നെ 74 വയസ്സുകാരനായ, ശാരീരികപരിമിതിയുള്ള പുരുഷന്‍ പരാതിക്കാരിയെ ബലമായി മടിയിലിരുത്തി ഉപദ്രവിച്ചെന്നു വിശ്വസിക്കാനാകില്ല. 30 വയസ്സുകാരിയായ പരാതിക്കാരിക്ക് ലൈംഗിക അതിക്രമം എന്താണെന്നു നന്നായി മനസ്സിലാകും. സംഭവം നടന്ന് രണ്ടര വര്‍ഷത്തിനു ശേഷമാണ് പരാതി ഉന്നയിച്ചത്. എന്തുകൊണ്ടു വൈകി എന്നതിനു കൃത്യമായ വിശദീകരണം നല്‍കിയിട്ടില്ല. കൊയിലാണ്ടി പൊലീസ് സ്റ്റേഷനില്‍ സമാനമായ മറ്റൊരു പരാതി റജിസ്റ്റര്‍ ചെയ്തതിനു ശേഷമാണ് ആരോപണം ഉന്നയിച്ചതെന്നും ഉത്തരവില്‍ പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....