റോം: കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇറ്റലിയില്‍ 125 സ്ത്രീകള്‍ കൊല്ലപ്പെട്ടതായി കണക്കുകള്‍. ഇറ്റലിയിലെ സ്ത്രീഹത്യകളുടെ എണ്ണം കഴിഞ്ഞ 12 മാസത്തിനിടെ 15 ശതമാനത്തിലധികമായി വര്‍ധിച്ചുവെന്നും ഇറ്റാലിയന്‍ ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നു. 2021 ഓഗസ്റ്റ് ഒന്നിനും 2022 ജൂലൈ 31നും ഇടയിലാണ് രാജ്യത്ത് 125 സ്ത്രീകള്‍ കൊല്ലപ്പെട്ടത്. ഓരോ മൂന്നു ദിവസത്തിലും ഒരു സ്ത്രീവീതം കൊല്ലപ്പെടുന്നതിന് തുല്യമാണ് ഈ ഞെട്ടിക്കുന്ന കണക്കുകള്‍. തൊട്ടു മുന്‍പുള്ള 12 മാസങ്ങളില്‍ 108 സ്ത്രീകള്‍ കൊല്ലപ്പെട്ടു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 15.7 ശതമാനം വര്‍ധനവാണിത്. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ഇറ്റലി നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പാക്കുന്നുണ്ടെങ്കിലും കൊലപാതകങ്ങളുടെ എണ്ണം വര്‍ധിക്കുന്നത് അധികൃതര്‍ ആശങ്കയിടെയാണ് കാണുന്നത്. കഴിഞ്ഞവര്‍ഷം നടന്ന 125 പെണ്‍കൊലപാതകങ്ങളില്‍ 108 എണ്ണവും കുടുംബ ബന്ധങ്ങളുടെ പശ്ചാത്തലത്തിലുള്ളതാണ്. 68 സ്ത്രീകളെ അവരുടെ പങ്കാളിയോ മുന്‍ പങ്കാളിയോ ആണ് വകവരുത്തിയത്. കഴിഞ്ഞ വര്‍ഷം ഇറ്റലിയില്‍ കൊലപാതകങ്ങളുടെ മൊത്തത്തിലുള്ളഎണ്ണത്തിലും വര്‍ധനവുണ്ടായി. 319 കൊലപാതകങ്ങളാണ് കഴിഞ്ഞവര്‍ഷം രാജ്യത്ത് നടന്നത്. തൊട്ടുമുന്‍പുള്ള 12 മാസങ്ങളില്‍ കൊലപാതകങ്ങളുടെ എണ്ണം 276 ആയിരുന്നു. ഇതിന്റെ 39.2 ശതമാനവും സ്ത്രീഹത്യകളാണെന്നും ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....