കുരങ്ങുപനിയെ ട്രംപ്-22 എന്ന് പുനര്‍നാമകരണം ചെയ്യാന്‍ പൊതുജനങ്ങള്‍ ആഗ്രഹിക്കുന്നതായി ലോകാരോഗ്യ സംഘടന. കുരങ്ങുപനിക്ക് പുതിയ പേര് തേടി ലോകാരോഗ്യ സംഘടന ജനങ്ങളോട് അഭിപ്രായം തേടിയിരുന്നു. സാധാരണ ലോകാരോഗ്യ സംഘടനയുടെ ഒരു സമിതിയാണ് രോഗങ്ങളുടെ പേരുകള്‍ തെരഞ്ഞെടുക്കാറ്. എന്നാല്‍, ഇക്കുറി ഡബ്ല്യു.എച്ച്.ഒ ഇതിന് പൊതുജനങ്ങള്‍ക്ക് സൗകര്യം ചെയ്തുകൊടുക്കുകയായിരുന്നു. സ്വവര്‍ഗ ലൈംഗികതയിലൂടെ രോഗം പകരുന്നു എന്ന കാരണത്താല്‍ അതിനോട് അനുബന്ധമായ ചില പേരുകളും ചിലര്‍ നി?ര്‍ദേശിച്ചിരുന്നു. എന്നാല്‍, ഡബ്ല്യു.എച്ച്.ഒ ഇത് വെബ്‌സൈറ്റില്‍നിന്ന് നീക്കി. അക്കാദമിക് വിദഗ്ധര്‍, ഡോക്ടര്‍മാര്‍, മറ്റ് കമ്മ്യൂണിറ്റി ആക്ടിവിസ്റ്റുകള്‍ എന്നിവരുള്‍പ്പെടെ നിരവധി പേരില്‍ നിന്ന് ഇപ്പോള്‍ ഡസന്‍ കണക്കിന് പേരുകളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കുരങ്ങുകള്‍ അല്ല യഥാര്‍ത്ഥത്തില്‍ കുരങ്ങുപനിക്ക് കാരണമെന്നതിനാല്‍ ഇപ്പോഴത്തെ പേര് തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് വിമര്‍ശനമുണ്ടായിരുന്നു. തുടര്‍ന്നാണ് രോഗത്തിന് ഒരു പുതിയ പേരിടാന്‍ തീരുമാനം ആയത്. ഈ വര്‍ഷം വരെ, കുരങ്ങുപനി പ്രധാനമായും പടിഞ്ഞാറന്‍, മധ്യ ആഫ്രിക്കയിലെ ഒരു കൂട്ടം രാജ്യങ്ങളില്‍ മാത്രമാണ് പടര്‍ന്നത്. 'കുരങ്ങുപനിക്ക് ഒരു പുതിയ പേര് കണ്ടെത്തുന്നത് വളരെ പ്രധാനമാണ്, കാരണം ഒരു ഗ്രൂപ്പിനും ഒരു പ്രദേശത്തിനും ഒരു രാജ്യത്തിനും മൃഗത്തിനും ഒരു കുറ്റവും സൃഷ്ടിക്കാതിരിക്കാനുള്ള ഏറ്റവും നല്ല സമ്പ്രദായമാണിത്' -ലോകാരോഗ്യ സംഘടനയുടെ വക്താവ് ഫഡെല ചൈബ് ചൊവ്വാഴ്ച പറഞ്ഞു. 'ഡബ്ല്യു.എച്ച്.ഒ ഈ വിഷയത്തില്‍ വളരെയധികം ആശങ്കാകുലരാണ്. കളങ്കപ്പെടുത്താത്ത ഒരു പേര് കണ്ടെത്താന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു' -അവര്‍ കൂട്ടിച്ചേര്‍ത്തു. പുരുഷ ആരോഗ്യ സംഘടനയായ റെസോയുടെ ഡയറക്ടര്‍ സാമുവല്‍ മിറിയല്ലോ സമര്‍പ്പിച്ച എംപോക്‌സ് എന്ന പേരാണ് ഇതുവരെയുള്ളതില്‍ കൂടുതല്‍ അംഗീകരിക്ക?പ്പെട്ടത്. കാനഡയിലെ മോണ്‍ട്രിയലില്‍ ഇതിനകം തന്നെ ഈ പേര് ഉപയോഗിക്കുന്നുമുണ്ട്. മറ്റൊരു നിര്‍ദ്ദേശം ട്രംപ്-22 എന്നതാണ്. കൊറോണ വൈറസിനെ 'ചൈനീസ് വൈറസ്' എന്ന വിവാദ പദം ഉപയോഗിച്ച് മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പരാമര്‍ശിച്ചിരുന്നു. അതിന് മറുപടിയാണ് ഇതെന്നും കരുതപ്പെടുന്നു. എന്നാല്‍, പേര് നി?ര്‍ദേശിച്ചയാള്‍ പറയുന്നത് ഇങ്ങനെയാണ്: അതിന്റെ മുഴുവന്‍ പേര് 'Toxic Rash of Unrecognized Mysterious Provenance of 2022' എന്നാണ്. സ്വവര്‍ഗ്ഗാനുരാഗ സമൂഹത്തെ പരിഹസിക്കുന്ന പേരുകള്‍ നേരത്തെ പോസ്റ്റ് ചെയ്തിരുന്നുവെങ്കിലും പിന്നീട് ഡബ്ല്യു.എച്ച്.ഒ സൈറ്റില്‍ നിന്ന് നീക്കം ചെയ്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....