കോട്ടയം:ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ആവേശോജ്ജ്വലമായ ഏടുകളില്‍ ഒന്നായിരുന്നു കോട്ടയം ജില്ലയിലെ വൈക്കം എന്ന ഗ്രാമം കേന്ദ്രീകരിച്ച് നടന്ന വൈക്കം സത്യഗ്രഹം. അയിത്തോച്ചാടനം ലക്ഷ്യമിട്ട് നടന്ന വൈക്കം സത്യാഗ്രഹത്തിന്റെ ഓര്‍മകള്‍ക്ക് വര്‍ത്തമാന കാലത്തും പ്രസക്തി ഏറെയാണ്. വൈക്കം മഹാദേവ ക്ഷേത്രത്തിനു ചുറ്റുമുള്ള വഴികളില്‍ കൂടി എല്ലാ ജാതിയിലും പെട്ട മനുഷ്യര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം ആവശ്യപ്പെട്ട് 1924 മാര്‍ച്ച് 30 നായിരുന്നു വൈക്കം സത്യാഗ്രഹത്തിന്റെ തുടക്കം. 1923 ലെ കാകിനാദ കോണ്‍ഗ്രസ് സമ്മേളനം മുന്നോട്ടുവച്ച അയിത്തോച്ചാടനം എന്ന ആശയത്തിന്റെ ചുവടു പിടിച്ച് നടന്ന സമരം ദേശീയ ശ്രദ്ധ ആകര്‍ഷിച്ചത് വളരെ പെട്ടെന്നായിരുന്നു. സമരം തുടങ്ങി ഏതാണ്ട് ഒരു വര്‍ഷമാകാറായ സമയം. അന്നാണ് ഗാന്ധിജി എറണാകുളത്തു നിന്ന് വേമ്പനാട്ടു കായല്‍ കടന്ന് വൈക്കത്തെ ബോട്ടു ജെട്ടിയില്‍ ബോട്ടിറങ്ങിയത്. അന്ന് ഗാന്ധിയെത്തിയ വൈക്കത്തെ സത്യഗ്രഹ ആശ്രമം ഇന്ന് എസ് എന്‍ ഡി പി സ്‌കൂളാണ്. അന്നത്തെ സവര്‍ണ നേതൃത്വവുമായി പ്രശ്‌ന പരിഹാരത്തിന് ഗാന്ധിജി ചര്‍ച്ച നടത്തിയ ഇണ്ടംതുരുത്തി മനയാണ് വൈക്കം സത്യഗ്രഹവുമായി ബന്ധപ്പെട്ട് അവശേഷിക്കുന്ന മറ്റൊരു ചരിത്ര സ്മാരകം. അന്നത്തെ മേല്‍ജാതിക്കാരുടെ മന ഇന്ന് ചെത്തു തൊഴിലാളികളുടെ യൂണിയന്‍ ഓഫിസായി മാറി എന്നതാണ് ചരിത്രത്തിലെ കൗതുകം. 603 ദിവസം നീണ്ട വൈക്കം സത്യഗ്രഹം അതിന്റെ ലക്ഷ്യം കണ്ട് സമരം അവസാനിച്ചത് 1925 നവംബര്‍ 23 നാണ്. പിന്നെ യുഗം 22 വര്‍ഷം കഴിഞ്ഞ് ഇന്ത്യ സ്വതന്ത്രയായി. ആ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാര്‍ഷിക വേളയിലും ജാതി വിവേചനം നമുക്കു ചുറ്റും പല തരത്തില്‍ നില നില്‍ക്കുന്നതു കൊണ്ടു തന്നെയാണ് ഇത്ര കാലം കഴിഞ്ഞും വൈക്കം സത്യഗ്രഹത്തിന്റെ ഓര്‍മകള്‍ക്ക് പ്രസക്തിയേറുന്നത്
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....