News Beyond Headlines

28 Thursday
November

റെയില്‍വേ അധികമായി ഈടാക്കിയത് 20 രൂപ,21 കൊല്ലത്തെ നിയമപോരാട്ടം;നഷ്ടപരിഹാരമുള്‍പ്പെടെ നേടി അഭിഭാഷകന്‍

മഥുര: ഇന്ത്യന്‍ റെയില്‍വേക്കെതിരെ അഭിഭാഷകനായ തുംഗ്നാഥ് ചതുര്‍വേദി നിയമപോരാട്ടം നടത്തിയത് അഞ്ചോ പത്തോ കൊല്ലമല്ല. 21 വര്‍ഷം നീണ്ട പോരാട്ടത്തിനൊടുവില്‍ തനിക്കനുകൂലമായി വിധി വന്നതിന്റെ ആഹ്ളാദത്തിലാണ് അദ്ദേഹമിപ്പോള്‍. 1999-ല്‍ തുംഗ്നാഥില്‍ നിന്ന് റെയില്‍വെ 20 രൂപ അധികചാര്‍ജായി ഈടാക്കിയിരുന്നു. അധികമായി ഈടാക്കിയ 20 രൂപയും 21 കൊല്ലക്കാലത്തേക്ക് 12 ശതമാനം വാര്‍ഷികപലിശയും പരാതിക്കാരന്‍ നേരിട്ട അസൗകര്യത്തിന് 15,000 രൂപ നഷ്ടപരിഹാരമായും റെയില്‍വേ നല്‍കണമെന്നാണ് ഉപഭോക്തൃ ഫോറത്തിന്റെ ഉത്തരവ്. 1999 ഡിസംബര്‍ 25-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗാലി പാര്‍പാഞ്ച് സ്വദേശിയായ തുംഗ്നാഥ് മുറാദാബാദിലേക്ക് പോകാനായി മഥുര കന്റോണ്‍മെന്റ് സ്റ്റേഷനില്‍ നിന്ന് രണ്ട് ടിക്കറ്റുകളെടുത്തു. ഒരു ടിക്കറ്റിന് 35 രൂപയായതിനാല്‍ 70 രൂപയാണ് തുംഗ്നാഥ് നല്‍കേണ്ടിയിരുന്നത്. എന്നാല്‍ അദ്ദേഹത്തില്‍ നിന്ന് 90 രൂപയാണ് ബുക്കിങ് ക്ലര്‍ക്ക് ഈടാക്കിയത്. 20 രൂപ തിരികെ ആവശ്യപ്പെട്ടെങ്കിലും ബുക്കിങ് ക്ലര്‍ക്ക് തുക മടക്കി നല്‍കാന്‍ തയ്യാറായില്ല. ട്രെയിന്‍ സ്റ്റേഷനിലെത്തിയതിനെ തുടര്‍ന്ന് തുംഗ്നാഥ് മുറാദാഹാദിലേക്ക് യാത്രയാവുകയും ചെയ്തു. പിന്നീട് അദ്ദേഹം ഉപഭോക്തൃഫോറത്തില്‍ പരാതി നല്‍കി. നോര്‍ത്ത് ഈസ്റ്റേണ്‍ റെയില്‍വേ ഗൊരഖ്പുര്‍ ജനറല്‍ മാനേജരേയും മഥുര കന്റോണ്‍മെന്റ് സ്റ്റേഷനിലെ ബുക്കിങ് ക്ലര്‍ക്കിനേയും എതിര്‍കക്ഷികളാക്കിയായിരുന്നു പരാതി നല്‍കിയത്. കേസ് 21 കൊല്ലം നീണ്ടുപോയെങ്കിലും നിയമത്തില്‍ താനര്‍പ്പിച്ച വിശ്വാസം തനിക്ക് അനുകൂലവിധിയായെത്തിയതില്‍ ഈ അഭിഭാഷകന്‍ സന്തുഷ്ടനാണ്. നീതിക്ക് വേണ്ടി ഏറെക്കാലം കാത്തിരിക്കേണ്ടി വന്നെങ്കിലും അന്യായത്തിനെതിരെ വിധി വന്നതില്‍ സംതൃപ്തനാണെന്ന് തുംഗ്നാഥ് പ്രതികരിച്ചു. തുംഗ്നാഥിന്റെ കുടുംബാഗങ്ങളും അയല്‍വാസികളും വിധിയില്‍ സന്തോഷം പ്രകടിപ്പിച്ചു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....