പൊന്‍കുന്നം: റിട്ട. അധ്യാപികയുടെ വീട്ടില്‍നിന്ന് മൂന്നുലക്ഷം രൂപ മോഷ്ടിച്ച കേസില്‍ കൂലിപ്പണിക്ക് പതിവായി എത്തിയിരുന്ന അയല്‍വാസി അറസ്റ്റില്‍. ചിറക്കടവ് പറപ്പള്ളിത്താഴെ കുഴിമറ്റത്ത് വീട്ടില്‍ വാടകക്ക് താമസിക്കുന്ന കെ.ആര്‍. രാജേഷിനെയാണ് (രാജന്‍ -53) പൊന്‍കുന്നം പൊലീസ് അറസ്റ്റ് ചെയ്തത്.മൂന്നുലക്ഷം രൂപ ഇയാളുടെ വീട്ടില്‍നിന്ന് പൊലീസ് കണ്ടെടുത്തു. ചിറക്കടവ് മണക്കാട്ട് അമ്പലത്തിന് സമീപം പോറട്ടൂര്‍ ചെല്ലമ്മയുടെ വീട്ടിലാണ് മോഷണം നടത്തിയത്. 84കാരിയായ ഇവര്‍ ഒറ്റക്കാണ് താമസിക്കുന്നത്. ഇവരുടെ കിടപ്പുമുറിയിലെ ബക്കറ്റില്‍ സൂക്ഷിച്ചിരുന്ന പണമാണ് രാജേഷ് മോഷ്ടിച്ചത്. ഇയാള്‍ പതിവായി ചെല്ലമ്മയുടെ പക്കല്‍നിന്ന് പണം കടം വാങ്ങിയിരുന്നു. കഴിഞ്ഞദിവസം പണം ചോദിച്ചപ്പോള്‍ നല്‍കിയില്ല. ഇതേ തുടര്‍ന്നാണ് പണം സൂക്ഷിക്കുന്നത് ബക്കറ്റിലാണെന്ന് ബോധ്യമുള്ള ഇയാള്‍ മുറിയില്‍കയറി മോഷ്ടിച്ചത്. ഇയാള്‍ ഏറെനേരം വീട്ടില്‍ തങ്ങുകയും ചെല്ലമ്മ അടുക്കളയിലേക്ക് പോയ തക്കംനോക്കി പണമെടുത്ത് ഓടുകയുമായിരുന്നു. സംഭവം ശ്രദ്ധയില്‍പെട്ട ചെല്ലമ്മ പൊന്‍കുന്നം പൊലീസില്‍ പരാതി നല്‍കി. വിരലടയാള വിദഗ്ധര്‍ തെളിവുശേഖരിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....