ഫെയ്സ്ബുക്ക് അമ്മാവന്മാരുടെ പ്ലാറ്റ്ഫോമാണെന്നാണ് പുതിയ പയ്യന്‍സ് പറയുന്നത്. യുവാക്കള്‍ക്കിടയിലെ ഈ അഭിപ്രായം ശരിവെക്കുകയാണ് ഫെയ്സ്ബുക്ക് ഉപഭോക്താക്കളെ കുറിച്ചുള്ള പുതിയ സര്‍വേ. യു.എസിലെ ഫെയ്സ്ബുക്ക് ഉപഭോക്താക്കളില്‍ 13-17 വയസ് വരെ പ്രായമുള്ള കൗമാരക്കാരുടെ എണ്ണത്തില്‍ വലിയ ഇടിവുണ്ടായിട്ടുണ്ടെന്നാണ് പ്യൂ റിസര്‍ച്ച് സെന്റര്‍ പുറത്തുവിട്ട പുതിയ കണക്കുകള്‍. 2014-15 കാലഘട്ടത്തില്‍ ഫെയ്സ്ബുക്കില്‍ 71 ശതമാനം കൗമാരക്കാരുണ്ടായിരുന്നുവെങ്കില്‍ ഇപ്പോഴത് 32 ശതമാനമായി കുറഞ്ഞിരിക്കുന്നു. അതേസമയം, ചൈനീസ് സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമായ ടിക് ടോക്കിന് വലിയ ജനപ്രീതിയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാം, ഫെയ്സ്ബുക്ക്, സ്നാപ്ചാറ്റ് എന്നിവയെ വെച്ച് നോക്കിയാല്‍ ഏറ്റവും അധികം കൗമാരക്കാരുടെ സാന്നിധ്യമുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോം ആണ് ഇപ്പോള്‍ ടിക് ടോക്ക്. 67 ശതമാനം കൗമാരക്കാരും പറയുന്നത് തങ്ങള്‍ ടിക് ടോക്ക് ഉപയോഗിക്കാറുണ്ടെന്നാണ്. ഇതില്‍ 16 ശതമാനം പേരും സ്ഥിരമായി ടിക് ടോക്ക് ഉപയോഗിക്കുന്നവരാണ്. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബിലും 2022 ല്‍ കൗമാരക്കാരുടെ സാന്നിധ്യം വര്‍ധിച്ചിട്ടുണ്ട്. കൗമാരക്കാരായ ഉപഭോക്താക്കളുടെ എണ്ണത്തില്‍ യൂട്യൂബ് ആണ് മുന്നില്‍. 95 ശതമാനം കൗമാരക്കാരായ ഉപഭോക്താക്കളാണ് യൂട്യൂബിനുള്ളത്. 67 ശതമാനം കൗമാരക്കാരായ ഉപഭോക്താക്കളുള്ള ടിക് ടോക്ക് ഈ പട്ടികയില്‍ രണ്ടാമതാണ്. തൊട്ടുപിന്നാലെയാണ് ഇന്‍സ്റ്റാഗ്രാമും സ്നാപ്ചാറ്റും വരുന്നത്. കൗമാരക്കാരില്‍ പത്തില്‍ ആറ് പേരും ഇന്‍സ്റ്റാഗ്രാമും സ്നാപ്ചാറ്റും ഉപയോഗിക്കുന്നുണ്ടെന്നാണ് കണക്കുകള്‍. ഈ പ്ലാറ്റ്ഫോമുകള്‍ക്ക് ശേഷമാണ് 32 ശതമാനം കൗമാരക്കാരുടെ സാന്നിധ്യവുമുള്ള ഫെയ്സ്ബുക്ക് വരുന്നത്. ട്വിറ്റര്‍, ട്വിച്ച്, വാട്സാപ്പ് തുടങ്ങിയ സേവനങ്ങളാണ് പട്ടികയില്‍ ഫെയ്സ്ബുക്കിന് പിന്നിലുള്ളത്. ടിക് ടോക്കിന് ലഭിക്കുന്ന ഈ സ്വീകാര്യതയെ തുടര്‍ന്നാണ് സക്കര്‍ബര്‍ഗ് തന്റെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകളിലെല്ലാം ടിക് ടോക്കിന് സമാനമായ ഫീച്ചറുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇന്‍സ്റ്റാഗ്രാമിനെ മുഴുവനായി ഒരു ടിക് ടോക്ക് പകര്‍പ്പാക്കി മാറ്റാനുള്ള ശ്രമവും നടത്തി വരികയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....