ബാറില്‍ നിന്ന് മദ്യപിച്ചിറങ്ങിയ ആള്‍ സ്വന്തം കാറാണെന്ന് കരുതി വഴിയില്‍ കണ്ട മറ്റൊരുകാറുമായി സ്ഥലം വിട്ടു. കാറിലുണ്ടായിരുന്നവര്‍ ബഹളം വെച്ചതോടെ കാര്‍ വഴിയിലെ ട്രാന്‍സ്ഫോമറിലേക്ക് ഇടിച്ചുകയറ്റുകയും ചെയ്തു. ചോറ്റാനിക്കരയില്‍ വ്യാഴാഴ്ച രാത്രിയാണ് നാടകീയ സംഭവങ്ങള്‍ നടന്നത്. ബാറില്‍ നിന്ന് മദ്യപിച്ചിറങ്ങിയ ചോറ്റാനിക്കര സ്വദേശിയായ ആഷ്ലി ബാറിന് സമീപം നിര്‍ത്തിയിരുന്ന കാറോടിച്ചു പോവുകയായിരുന്നു. ഭാര്യയേയും കുട്ടിയേയും കാറിലിരുത്തി ബാറിന് സമീപത്തുള്ള കടയിലേക്ക് പോയ മറ്റൊരു വ്യക്തിയുടെ കാറാണ് ഇയാള്‍ ഓടിച്ചു പോയത്. ബാറില്‍ നിന്ന് പുറത്തിറങ്ങിയ ഉടനെ കണ്ട കാര്‍ തന്റേതാണെന്ന് തെറ്റിധരിച്ചാണ് ഇയാള്‍ കാറില്‍ കയറിയത്. കാറിന്റെ താക്കോലും അതില്‍ തന്നെയുണ്ടായിരുന്നതിനാല്‍ മദ്യലഹരിയിലായിരുന്ന ആഷ്ലി മറ്റൊന്നും നോക്കിയതുമില്ല. അപരിചിതനായ ഒരാള്‍ കാര്‍ മുന്നോട്ടെടുത്തതോടെ കാറിലുണ്ടായിരുന്നവര്‍ വണ്ടി നിര്‍ത്താനായി ബഹളം വെച്ചതോടെ ആഷ്ലി പരിഭ്രമിച്ചു. കൂടാതെ വണ്ടി പലയിടങ്ങളിലും തട്ടുകയും ചെയ്തു. വണ്ടിയിലുണ്ടായിരുന്ന വീട്ടമ്മ കാറിന്റെ സ്റ്റീയറിങ്ങില്‍ കയറി പിടിക്കുകയും വണ്ടി ട്രാന്‍സ്ഫോമറിലേക്ക് ഇടിച്ചു കയറുകയും ചെയ്തു. പിന്നാലെയെത്തിയ ചോറ്റാനിക്കര പോലീസ് ആഷ്ലിയെ കസ്റ്റഡിയിലെടുത്തു. തന്റെ കാറാണെന്നും കാറിലിരുന്നവര്‍ തന്റെ കുടുംബമാണെന്നും തെറ്റിധരിച്ചാണ് താന്‍ കാറെടുത്ത് പോയതെന്നാണ് ആഷ്ലി പറയുന്നത്. കാറിലുണ്ടായിരുന്ന വീട്ടമ്മയ്ക്ക് ചെറിയ പരിക്കേറ്റിട്ടുണ്ട്. അപകടത്തില്‍ പെട്ട കാറിന് സമാനമായ കാറിലാണ് ആഷ്ലി ബാറിലെത്തിയതെന്ന കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....