പാമ്പാടി : പട്ടാപ്പകല്‍ വൈദികന്റെ വീട്ടില്‍ കവര്‍ച്ചനടത്തിയ സംഭവത്തില്‍ മകന് പോലീസ് പിടിയില്‍. കൂരോപ്പട പുളിഞ്ചുവട് ഇലപ്പനാല്‍ ഷിനോ നൈനാന് ജേക്കബിനെ (36)യാണ് ജില്ലാ പോലീസ് മേധാവി കെ. കാര്‍ത്തികിന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. പാമ്പാടി കൂരോപ്പട ഇലപ്പനാല്‍ ഫാ. ജേക്കബ് നൈനാന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. 50 പവന് സ്വര്‍ണാഭരണങ്ങളും നാല്പതിനായിരത്തോളം രൂപയുമാണ് വീട്ടില്‍നിന്ന് മോഷണം പോയത്. വൈദികന്റെ മൂത്തമകനാണ് അറസ്റ്റിലായത്. സാമ്പത്തികബാധ്യതകള്‍ തീര്‍ക്കാനാണ് കവര്‍ച്ച നടത്തിയതെന്ന് പോലീസ് പറഞ്ഞു. വന്‍തോതില്‍ ലോട്ടറി എടുക്കുന്ന സ്വഭാവമുള്ള ആളായതിനാല്‍ വലിയ സാമ്പത്തികബാധ്യത ഉണ്ടായിരുന്നു. മോഷ്ടിച്ചെടുത്ത സ്വര്‍ണത്തില്‍ 30 പവനോളം സ്വര്‍ണവും പണവും അയല്പക്കത്തെ പുരയിടത്തിലെ കുറ്റിക്കാട്ടില്‍ ഒളിപ്പിച്ചുവച്ചനിലയില്‍ കണ്ടെത്തിയിരുന്നു. 21 പവനോളം സ്വര്‍ണാഭരണങ്ങള്‍ പുരയിടത്തിലും വഴിയിലുമായികിടന്ന് തിരികെ ലഭിച്ചിരുന്നു. ചൊവ്വാഴ്ച വൈകീട്ടാണ് ഫാ. നൈനാന്റെ വീടിന്റെ അടുക്കള വാതില്‍ കുത്തിത്തുറന്ന് സ്വര്‍ണവും പണവും മോഷ്ടിക്കപ്പെട്ടത്. വൈദികനും ഭാര്യയും വൈകീട്ട് പള്ളിയിലേയ്ക്കുപോയ സമയത്തായിരുന്നു കവര്‍ച്ച. വീടിനെക്കുറിച്ചും വൈദികന് പോയിവരുന്ന സമയവും സംബന്ധിച്ച് വ്യക്തമായ വിവരമുള്ളവരാണ് കവര്‍ച്ചക്ക് പിന്നിലെന്ന് പോലീസ് സംശയിച്ചിരുന്നു. കട്ടിലിലെ മെത്തക്കടിയില്‍ സൂക്ഷിച്ചിരുന്ന താക്കോലെടുത്ത് അലമാരതുറന്ന് മോഷണംനടത്തിയതും മോഷ്ടിച്ച സ്വര്‍ണത്തില്‍ കുറേഭാഗം വഴിയില്‍കിടന്ന് കിട്ടിയതും കവര്‍ച്ചക്കുപിന്നില്‍ വീടുമായി വളരെ അടുപ്പമുള്ളവരാണെന്നും പരിചിതരായ മോഷ്ടാക്കളല്ലന്നുമുള്ള നിഗമനത്തില്‍ അന്വേഷണസംഘം എത്തുന്നതിനു കാരണമായി. ശാസ്ത്രീയ അന്വേഷണസംഘം നടത്തിയ പരിശോധനയില്‍ ആറ് വിരലടയാളങ്ങള്‍ ലഭിച്ചെങ്കിലും പുറത്തുനിന്നുള്ള ആളുകളുടെ വിരലടയാളങ്ങള്‍ ഒന്നുംതന്നെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കവര്‍ച്ചനടന്ന ദിവസം അപരിചിതരായ ആളുകളെ സമീപ പ്രദേശങ്ങളിലൊന്നും കണ്ടിരുന്നില്ലെന്ന് നാട്ടുകാരും പോലീസിന് മൊഴിനല്‍കി. അടുക്കളഭാഗത്തുനിന്ന് മണംപിടിച്ച് ഓടിയ പോലീസ് നായ പോയവഴിയെ മകന് അന്നേദിവസം സഞ്ചരിച്ചിരുന്നതായും പോലീസിന് സൂചന ലഭിച്ചിരുന്നു. ചില സാമ്പത്തിക ബാധ്യതകളുണ്ടെന്ന സൂചനകൂടി ലഭിച്ചതോടെ മകനെ നിരീക്ഷണത്തിലാക്കി. ചോദ്യംചെയ്യലില്‍ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു. കാഞ്ഞിരപ്പള്ളി ഡിവൈ.എസ്.പി. എന്‍. ബാബുക്കുട്ടന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. കവര്ച്ചനടന്ന് 48 മണിക്കൂറിനുള്ളില്‍ പ്രതിയെ കണ്ടെത്താനായത് പോലീസിന് നേട്ടമായി. പാമ്പാടി പോലീസ് ഇന്‍സ്പെക്ടര്‍ കെ.ആര്. പ്രശാന്ത് കുമാര്‍, പള്ളിക്കത്തോട് പോലീസ് ഇന്‍സ്പെക്ടര്‍ എസ്. പ്രദീപ്, എസ്.ഐ.മാരായ കെ.എസ്. ലെബിമോന്‍, കെ.ആര് ശ്രീരംഗന്‍, ജോമോന് എം.തോമസ്, എം.എ. ബിനോയി, ജി. രാജേഷ്, എ.എസ്.ഐ. പ്രദീപ്കുമാര്‍ തുടങ്ങിയവരും അന്വേഷണസംഘത്തില്‍ ഉണ്ടായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....