ലക്‌നൗ: കാണാതായ ഭര്‍ത്താവിന്റെ മൃതദേഹം വീട്ടിലെ കിടപ്പുമുറിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരിലാണ് സംഭവം. ഗോവിന്ദ് സിങ് (30) എന്ന കര്‍ഷകനെ ഭാര്യ ശില്‍പയാണ് (27) കുഴിച്ചു മൂടിയത്. വീട്ടില്‍നിന്ന് ദുര്‍ഗന്ധം വമിക്കാന്‍ തുടങ്ങിയതോടെ ഗോവിന്ദിന്റെ സഹോദരന്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് സംഭവം പുറംലോകം അറിയുന്നത്. ഗോവിന്ദ് സിങ് ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പുരിലെ ഖമാരിയ ഗ്രാമത്തില്‍ ഭാര്യ ശില്‍പയ്ക്കും മൂന്നു മക്കള്‍ക്കും ഒപ്പമാണ് താമസിച്ചിരുന്നത്. ഓഗസ്റ്റ് 7ന് തന്നോടു വഴക്കിട്ട ഭര്‍ത്താവ് തൂങ്ങിമരിച്ചുവെന്നാണ് ശില്‍പ പൊലീസിനോടു പറഞ്ഞത്. വിവരം പുറത്തറിയുമെന്നു ഭയന്നാണ് താന്‍ മൃതദേഹം വീടിനുള്ളില്‍ കുഴിച്ചിട്ടതെന്നും കുട്ടികള്‍ക്കൊന്നും ഇതേക്കുറിച്ച് അറിയില്ലെന്നും ശില്‍പ പൊലീസിനോടു പറഞ്ഞു. എന്നാല്‍, ശില്‍പയുടെ മൊഴിയില്‍ തൃപ്തരല്ലെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. സംഭവ ദിവസം രാത്രി അച്ഛന്‍ അമ്മയുമായി വഴക്കിടുന്നതു കണ്ടെന്ന് ശില്‍പയുടെയും ഗോവിന്ദിന്റെയും മൂത്ത മകള്‍ പൊലീസിനു മൊഴി നല്‍കി. മൃതദേഹം കുഴിച്ചിടുന്നതിനായി ശില്‍പ മറ്റാരുടെയോ സഹായം തേടിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു. സംഭവത്തില്‍ പൊലീസ് വിശദ അന്വേഷണം നടത്തിവരികയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....