ഉടുമ്പന്നൂര്‍ (ഇടുക്കി): പ്രസവിച്ച ഉടന്‍ കുഞ്ഞിനെ വീട്ടിലെ ശൗചാലയത്തില്‍ വെള്ളംനിറച്ച കന്നാസില്‍ മുക്കിക്കൊന്ന അമ്മ കസ്റ്റഡിയില്‍. രക്തസ്രാവത്തെ തുടര്‍ന്ന് അവശയായ യുവതി, പോലീസിന്റെ നിരീക്ഷണത്തില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇവര്‍ ഗര്‍ഭിണിയാണെന്ന് ഭര്‍ത്താവോ വീട്ടുകാരോ അറിഞ്ഞിരുന്നില്ല. മങ്കുഴിയില്‍ ഭര്‍ത്താവിനൊപ്പം വാടകയ്ക്ക് താമസിക്കുന്ന സുജിത (28)യാണ് പോലീസ് നിരീക്ഷണത്തില്‍ ആശുപത്രിയില്‍ കഴിയുന്നത്. ഇവര്‍ക്കെതിരേ കൊലപാതകത്തിന് കേസെടുത്തു. വെള്ളത്തില്‍ മുങ്ങി ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്നാണ് കോട്ടയം മെഡിക്കല്‍ കോളേജില്‍ നടത്തിയ പോസ്റ്റുമോര്‍ട്ടത്തിലെ പ്രാഥമികനിഗമനം. ബുധനാഴ്ച രാത്രി 10.30-നാണ് സംഭവം. ശൗചാലയത്തില്‍ കയറിയ സുജിത ഏറെ നേരമായിട്ടും പുറത്തേക്കുവന്നില്ല. സംശയം തോന്നിയ ഭര്‍ത്താവ് മുട്ടിവിളിച്ചു. വാതില്‍ തുറന്ന് പുറത്തിറങ്ങിയെങ്കിലും സുജിത രക്തസ്രാവം മൂലം അവശയായിരുന്നു. ഭയന്നുപോയ ഭര്‍ത്താവ് ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചു. ഡോക്ടര്‍ പരിശോധിച്ചപ്പോഴാണ് ഇവര്‍ പ്രസവിച്ച കാര്യം അറിയുന്നത്. ഡോക്ടര്‍ ചോദിച്ചപ്പോള്‍ ആദ്യം ഇത് നിഷേധിച്ചു. തുടര്‍ച്ചയായി ചോദിച്ചപ്പോഴാണ് വീടിന്റെ ശൗചാലയത്തില്‍ പ്രസവിച്ചെന്നും കുഞ്ഞിനെ വെള്ളം നിറച്ച കന്നാസില്‍ ഉപേക്ഷിച്ചെന്നും സുജിത പറയുന്നത്. ഇതോടെ സംഭവം പോലീസില്‍ അറിയിച്ചു. പോലീസിന്റെ പരിശോധനയില്‍ ആണ്‍കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. ഫോറന്‍സിക് സംഘവും വീടും പരിസരവും പരിശോധിച്ചു. പത്തുമാസം മുന്‍പ് ഭര്‍ത്താവിനെയും രണ്ടുകുട്ടികളേയും ഉപേക്ഷിച്ച് സുജിത വീടുവിട്ടിറങ്ങിയിരുന്നു. തമിഴ്‌നാട് ഗുണ്ടല്‍പേട്ടില്‍ മറ്റൊരാളോടൊപ്പം കുറച്ചുനാള്‍ താമസിച്ചിരുന്നു. പിന്നീട് പോലീസും പഞ്ചായത്തംഗവും ഇടപെട്ടാണ് തിരിച്ചെത്തിച്ചത്. അതിനുശേഷം ഒരേ വീട്ടിലായിരുന്നെങ്കിലും ഭാര്യയും ഭര്‍ത്താവും അകല്‍ച്ചയിലായിരുന്നു. അതിനാല്‍തന്നെ സുജിത ഗര്‍ഭിണിയായിരുന്നു എന്ന കാര്യം ഭര്‍ത്താവ് അറിഞ്ഞിരുന്നില്ല. സുജിതയ്ക്കുണ്ടായ ശാരീരികമാറ്റം കണ്ട് ആശാപ്രവര്‍ത്തക വിവരം അന്വേഷിച്ചിരുന്നു. വണ്ണം വെക്കാനുള്ള മരുന്നു കഴിച്ചതിന്റെ ഫലമായാണ് വയറ് കൂടുന്നതെന്നാണ് സുജിത മറുപടി പറഞ്ഞ്. അതിനാല്‍ ആര്‍ക്കും സംശയം തോന്നിയിരുന്നില്ല. നവജാത ശിശുവിന്റെ കൊലപാതകത്തെ തുടര്‍ന്ന് സുജിതയുടെ ഭര്‍ത്താവിനെ പോലീസ് ചോദ്യം ചെയ്‌തെങ്കിലും വിട്ടയച്ചു. വീണ്ടും ചോദ്യം ചെയ്യുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. ആശുപത്രിയില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്തശേഷം അറസ്റ്റ് ഉള്‍പ്പടയുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.തൊടുപുഴ ഡിവൈ.എസ്.പി. മധു ബാബുവിന്റെ മേല്‍നോട്ടത്തില്‍ കരിമണ്ണൂര്‍ സി.ഐ. സുമേഷ് സുധാകരനാണ് അന്വേഷണ ചുമതല. ഉടുമ്പന്നൂരിനെ ഞെട്ടിച്ച് നവജാതശിശുവിന്റെ കൊലപാതകം ഉടുമ്പന്നൂര്‍: ആറുമാസംമുമ്പാണ് ഉടുമ്പന്നൂരിനെ ഞെട്ടിച്ച ഒരു കൂട്ടക്കൊലപാതകം നടന്നത്. മകനെയും കുടുംബത്തെയും ചുട്ടുകൊന്നത് അച്ഛനാണ്. വ്യാഴാഴ്ച വീണ്ടും ഉടുമ്പന്നൂര്‍ നിവാസികള്‍ പകച്ചുനിന്നു. കൊല്ലപ്പെട്ടത് നവജാതശിശു; കൊന്നത് അമ്മ. ആറുമാസം മുമ്പാണ് ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ ചീനിക്കുഴിയില്‍ പിതാവിന്റെ കൊടുംക്രൂരതയില്‍ രണ്ടുകുട്ടികളുള്‍പ്പെടെ ഒരു കുടുംബത്തിലെ നാലുപേര്‍ കൊല്ലപ്പെട്ടത്. നാടിനെ നടുക്കിയ പൈശാചിക കൊലപാതകത്തിന്റെ ഓര്‍മ മായുന്നതിനുമുമ്പാണ് അമ്മ നവജാതശിശുവിനെ ജാറിലെ വെള്ളത്തില്‍മുക്കിക്കൊന്നത്. രണ്ടുസംഭവവും നടന്ന സ്ഥലങ്ങള്‍തമ്മില്‍ മൂന്നുകിലോമീറ്റര്‍ ദൂരമേയുള്ളൂ. കൂടാതെ, രണ്ടുസംഭവവും ഉടുമ്പന്നൂര്‍ പഞ്ചായത്തിലുമാണ്. ആറുമാസംമുമ്പ് നടന്ന കൊലപാതകത്തില്‍ ഒരു കുടുംബം മൊത്തമാണ് ഇല്ലാതായത്. ആലിയേകുന്നേല്‍ ഹമീദാണ് ക്രൂരത ചെയ്തത്. ആലിയേകുന്നേല്‍ മുഹമ്മദ് ഫൈസല്‍ (ഷിബു-50), ഭാര്യ ഷീബ(45), മക്കള്‍ മെഹ്റിന്‍(16), അസ്‌ന(11) എന്നിവരാണ് കൊല്ലപ്പെട്ടത്. മാര്‍ച്ച് 19-ന് വെളുപ്പിനായിരുന്നു കൊലപാതകം. കുടുംബപ്രശ്‌നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. നല്ല ഭക്ഷണം ലഭിച്ചില്ല എന്നതാണ് അന്നത്തെ കൊലപാതകത്തിന് കാരണം. ഇതിന്റ ഞെട്ടലില്‍നിന്ന് മാറുന്നതിനുമുമ്പാണ് മറ്റൊരു അരുംകൊലയ്ക്കുകൂടി ഉടുമ്പന്നൂര്‍ സാക്ഷ്യംവഹിച്ചിരിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....