ചിറ്റില്ലഞ്ചേരി: ചിറ്റില്ലഞ്ചേരി കോന്നല്ലൂരില്‍ സൂര്യപ്രിയയെ കൊലപ്പെടുത്തി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയ എസ്. സുജീഷിനെ (24) റിമാന്‍ഡ് ചെയ്തു. റിമാന്‍ഡുചെയ്ത സുജീഷിനെ കസ്റ്റഡിയില്‍വാങ്ങി തെളിവെടുപ്പ് നടത്തുമെന്ന് ആലത്തൂര്‍പോലീസ് പറഞ്ഞു. ബുധനാഴ്ച കാലത്താണ് കോന്നല്ലൂരിലെ സൂര്യപ്രിയയുടെ വീട്ടില്‍ സംഭവം നടന്നത്. മറ്റൊരാളുമായുള്ള പ്രണയമുണ്ടെന്നതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ സൂര്യപ്രിയയെ തോര്‍ത്തുപയോഗിച്ച് കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയതായി സ്റ്റേഷനിലെത്തി പോലീസിനോട് വെളിപ്പെടുത്തുകയായിരുന്നു. സൂര്യപ്രിയയുടെ മൃതദേഹം വീട്ടീലെത്തിച്ചപ്പോള്‍ സഹപ്രവര്‍ത്തകരും ബന്ധുക്കളും കൊച്ചുവീട്ടീലേക്ക് ഒഴുകിയെത്തി. സൂര്യപ്രിയയുടെ മൃതദേഹം പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി വ്യാഴാഴ്ച വൈകീട്ട് മൂന്നുമണിയോടെയാണ് വീട്ടിലെത്തിച്ചത്. സി.പി.എം., ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരുടെ വികാരനിര്‍ഭരമായ മുദ്രാവാക്യം വിളികള്‍ക്കിടയിലൂടെ വീട്ടിലെത്തിച്ചപ്പോള്‍ കണ്ടുനിന്നവര്‍ക്ക് കണ്ണീര്‍ അടക്കാനായില്ല. വീട്ടിനുമുന്നില്‍ പൊതുദര്‍ശനത്തിനുവെച്ച മൃതദേഹത്തില്‍ ഡി.വൈ.എഫ്.ഐ. സംസ്ഥാന പ്രസിഡന്റ് വി. വസീഫ് പുഷ്പചക്രം സമര്‍പ്പിച്ചു. എം.എല്‍.എ.മാരായ കെ.ഡി. പ്രസേനന്‍, പി.പി. സുമോദ്, ഡി.വൈ.എഫ്.ഐ. സംസ്ഥാന ഖജാന്‍ജി എസ്.ആര്‍. അരുണ്‍ബാബു, ഡി.വൈ.എഫ്.ഐ. ജില്ലാ സെക്രട്ടറി കെ.സി. റിയാസുദ്ദീന്‍, പ്രസിഡന്റ് കെ. ജയദേവന്‍, സംസ്ഥാന കമ്മിറ്റിയംഗം കെ.വി. ഷക്കീര്‍ ഹുസൈന്‍, സുബൈദ ഇസ്ഹാക്ക്, പഞ്ചായത്ത് പ്രസിഡന്റുമാര്‍ തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിച്ചു. പൊതുദര്‍ശനത്തിനുശേഷം തിരുവില്വാമല ഐവര്‍മഠത്തില്‍ മൃതദേഹം സംസ്‌കരിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....