കാഞ്ഞങ്ങാട്: 'ഒന്നാംവര്‍ഷ പരീക്ഷ എഴുതുന്നതിനിടെ പുറത്തേക്ക് നോക്കും. അവിടെ പോലീസുകാരന്‍ അക്ഷമനായി കാത്തിരിക്കുന്നു. പരീക്ഷ കഴിഞ്ഞ് വേഗത്തില്‍ പോലീസുകാരന്റെയടുത്തേക്ക്. ബൈക്കില്‍ അദ്ദേഹത്തിന്റെ പിറകെയിരുന്ന് കാസര്‍കോട് കോടതിയിലേക്ക്. അവിടെ രഹസ്യമൊഴി നല്‍കുന്നതടക്കമുള്ള കാര്യങ്ങള്‍. രണ്ടാംവര്‍ഷ പരീക്ഷകളുടെ ഓരോ ഇടവേള ദിവസവും എറണാകുളത്തെ കോടതിയില്‍ വിചാരണ. പരീക്ഷയുടെ മൂന്നാംവര്‍ഷത്തില്‍ ജീവിതപരീക്ഷണം. അച്ഛന്‍ അപകടത്തില്‍ മരിക്കുന്നു. സാക്ഷിപറയലും ഭീഷണിപ്പെടുത്തലിനിരയാകലും സാമ്പത്തികബുദ്ധിമുട്ടും മാനസികസംഘര്‍ഷവുമെല്ലാം ഒന്നൊന്നായെത്തുന്നു. ഒടുവില്‍ പരീക്ഷാഫലം വന്നു. മൂടിക്കെട്ടിയ ഇരുളിനെയൊട്ടാകെ ഇല്ലാതാക്കുന്ന പ്രകാശം. ബി.എ. ചരിത്രത്തില്‍ ഒന്നാംസ്ഥാനം. നടിയെ ആക്രമിച്ച കേസിലെ സാക്ഷി ബേക്കല്‍ മലാംകുന്നിലെ വിപിന്‍ലാലാണ് ഒട്ടേറെ പ്രതികൂലഘടകങ്ങളെ തട്ടിമാറ്റി കണ്ണൂര്‍ സര്‍വകലാശാലയുടെ ബി.എ. വിദൂരവിദ്യാഭ്യാസ പരീക്ഷയില്‍ ഒന്നാമനായത്. കോട്ടയം തൃക്കൊടിത്താനം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍നിന്ന് പ്ലസ്ടു കഴിഞ്ഞ് നേരേയെത്തിയത് തിരുവനന്തപുരം ലോ കോളേജില്‍. അവിടെ രണ്ടുവര്‍ഷം പിന്നിടുമ്പോഴേക്കും വീട്ടിലെ കഷ്ടപ്പാടില്‍ തട്ടി പഠനം നിന്നു. മാര്‍ക്കറ്റിങ് ജോലിയിലേക്കിറങ്ങി. നിത്യജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാനുള്ള ബദ്ധപ്പാടില്‍ ചെക്ക് കേസിലകപ്പെട്ടു. കാക്കനാട് സബ് ജയിലില്‍ ആറുമാസം. കൈയക്ഷരത്തിന്റെ ഭംഗി കണ്ടപ്പോള്‍ ജയിലില്‍ എഴുത്തുപണിക്കാരനായി. അതിനിടയിലാണ് പള്‍സര്‍ സുനിക്കുവേണ്ടി കത്തെഴുതുന്നത്. പുറത്തിറങ്ങിയപ്പോഴേക്കും നടിയെ ആക്രമിച്ച കേസ് കത്തിപ്പടര്‍ന്നു. കത്തെഴുതിയ വിപിന്‍ലാല്‍ കേസിലെ സാക്ഷിയായി. മൊഴിമാറ്റാന്‍ സമ്മര്‍ദം. എത്ര സമ്മര്‍ദമുണ്ടായാലും അക്രമത്തിനിരയായ നടിക്കുവേണ്ടി നിലകൊള്ളണമെന്ന് അച്ഛന്‍ ബാലകൃഷ്ണന്റെയും അമ്മ ലതാദേവിയുടെയും വാക്കുകള്‍ ചേര്‍ത്തുപിടിച്ച് മുന്നോട്ട്. സമ്മര്‍ദം കൂടിയപ്പോള്‍ എറണാകുളത്തുനിന്ന് താമസം ബേക്കലിലേക്ക് മാറ്റി. എന്നാല്‍ അവര്‍ വിടാതെ പിന്‍തുടര്‍ന്നു. പ്രദീപ് കോട്ടാത്തല ബേക്കല്‍ മലാംകുന്നിലെ വീട്ടിലെത്തി ഭീഷണിപ്പെടുത്തി. അതും കേസായി. ലോട്ടറിവില്‍പ്പനക്കാരനായിരുന്നു അച്ഛന്‍. റോഡരികിലൂടെ നടന്നുപോകുമ്പോള്‍ കാറിടിച്ചായിരുന്നു മരണം. ജീവിത പ്രാരബ്ധങ്ങള്‍ക്കിടയിലും പഠിക്കണമെന്ന മോഹം വിപിന്‍ലാല്‍ വെടിഞ്ഞില്ല. പാരലല്‍ കോളേജില്‍ ചേര്‍ന്ന് ബി.എ. ചരിത്രം പഠിച്ചു. വാര്‍ത്തകളില്‍ നിറയുന്നതും സുരക്ഷാപ്രശ്നവും കാരണം പഠനം വീട്ടിലേക്കുമാറ്റി. ഇനി, പാതിയില്‍ നിര്‍ത്തിയ എല്‍എല്‍.ബി. പഠനം തുടരണമെന്നുണ്ട്. അതിനിടെ വിദൂരവിദ്യാഭ്യാസം വഴി എം.എ.യ്ക്കും ചേര്‍ന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....