ലഹരിക്കെനിയില്‍ കുട്ടികള്‍ പെടുന്നത് തടയാന്‍ പ്രത്യേക പദ്ധതിയുമായി എക്‌സൈസ് വകുപ്പ്. ലഹരിക്കടത്ത് തടയാനായി സ്‌പെഷ്യല്‍ ഡ്രൈവിനു തുടക്കമിട്ടതായി കണ്ണൂര്‍ എക്‌സൈസ് അസിസ്റ്റന്റ് കമ്മീഷണര്‍ ടി രാകേഷ് പറഞ്ഞു. സ്‌കൂളുകള്‍ കേന്ദ്രീകരിച്ച് ക്യാമ്പയിനുകള്‍ ശക്തമാക്കും. കണ്ണൂര്‍ ലഹരിക്കെണിയില്‍ ഇരയായ പെണ്‍കുട്ടിയുടെ വെളിപ്പെടുത്തലില്‍ കൂടുതല്‍ പരിശോധന നടത്തുമെന്ന് അസിസ്റ്റന്റ് കമ്മീഷണര്‍ വ്യക്തമാക്കി. ലഹരി നല്‍കി സഹപാഠി വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ പൊലീസിനെതിരെ ഇരയായ പെണ്‍കുട്ടിയുടെ കുടുംബം രംഗത്തുവന്നിരുന്നു. കേസ് വഴിതിരിച്ചുവിടാന്‍ പൊലീസ് ശ്രമിക്കുന്നു എന്ന് കുടുംബം ആരോപിച്ചു. തെളിവുകളുള്ള മൊബൈല്‍ ഫോണ്‍ പരിശോധിക്കാന്‍ പൊലീസ് തയ്യാറായില്ല. മകളെ പൊലീസ് സ്റ്റേഷനിലേക്ക് അനാവശ്യമായി വിളിച്ചുവരുത്തി. പൊലീസ് നടപടി മകള്‍ക്ക് മാനസിക സമ്മര്‍ദ്ദം ഉണ്ടാക്കിയെന്നും പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞു. മകള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്നാണ് ഇവരുടെ ആവശ്യം. തങ്ങളുടെ സ്വകാര്യ ജീവിതത്തിലേക്ക് അവര്‍ കേസ് വലിച്ചുകൊണ്ടുവരികയാണ് എന്ന് മാതാപിതാക്കള്‍ പറയുന്നു. കേസിന് ആസ്പദമായ എല്ലാ തെളിവുകളും നല്‍കിയിട്ടുണ്ട്. മറ്റ് ഏഴ് പെണ്‍കുട്ടികളുമായി തന്റെ മകള്‍ ബന്ധപ്പെട്ടത് പ്രതിയുടെ ഫോണില്‍ നിന്നാണ് എന്നും മാതാപിതാക്കള്‍ പ്രതികരിച്ചു. പ്രായപൂര്‍ത്തിയാവാത്ത ഒരു അതിജീവിതയെ പൊലീസ് സ്റ്റേഷനിലേക്ക് സാധാരണ ഗതിയില്‍ വിളിച്ചുവരുത്താറില്ല. എന്നാല്‍, ഇവിടെ 9ആം ക്ലാസുകാരിയായ പെണ്‍കുട്ടിയെ മൊഴിയെടുക്കാനായി സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി. ഇത് തന്നെ അസാധാരണമാണ്. കേസ് വഴിതിരിച്ചുവിടാന്‍ ശ്രമമുണ്ടെന്നും ആരോപണമുണ്ട്. മൊബൈല്‍ ഫോണുകളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്താന്‍ പൊലീസ് തയ്യാറാവുന്നില്ല. ആരോപണവിധേയരിലേക്ക് അന്വേഷണം കൊണ്ടുപോകാന്‍ പൊലീസ് ശ്രമം നടത്തുന്നില്ല. പരാതി നല്‍കിയതിനു പിന്നാലെ തനിക്ക് ഭീഷണി ഫോണ്‍ കോള്‍ ലഭിച്ചിരുന്നെന്ന് പെണ്‍കുട്ടിയുടെ പിതാവ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട അന്വേഷണവും നടക്കുന്നില്ല എന്നും മാതാപിതാക്കള്‍ പ്രതികരിച്ചു. പല പ്രായത്തിലുള്ള 11 പെണ്‍കുട്ടികള്‍ക്ക് ലഹരി എത്തിക്കുന്നത് പ്രായപൂര്‍ത്തിയാകാത്ത പയ്യനാണെന്ന് പീഡനത്തിന് ഇരയായ ഒമ്പതാംക്ലാസുകാരി വെളിപ്പെടുത്തിയിരുന്നു. കണ്ണൂര്‍ സിറ്റിയിലെ ഏറ്റവും വലിയ ലഹരി ഡീലര്‍മാരില്‍ ഒരാളാണ് ഈ പയ്യനെന്ന് പെണ്‍കുട്ടിയുടെ പിതാവ് വെളിപ്പെടുത്തുന്നു. തനിക്ക് കഞ്ചാവ് മാത്രമേ നല്‍കിയിട്ടുള്ളൂ എന്നും എന്നാല്‍ ചേച്ചിമാര്‍ക്ക് എം.ഡി.എം.എ, എല്‍.എസ്.ഡി സ്റ്റാമ്പ് തുടങ്ങിയവ നല്‍കി പീഡിപ്പിക്കുന്നുണ്ടെന്നും പെണ്‍കുട്ടി പറയുന്നു. പലപ്പോഴും ലഹരി ഉപയോഗിച്ച ശേഷം പെണ്‍കുട്ടികളുടെ കൂടെയാണ് അവന്‍ രാത്രി കഴിയാറ്. പീഡന ദൃശ്യങ്ങള്‍ ചിത്രീകരിച്ച് ബ്ലാക്ക് മെയില്‍ ചെയ്യാനായി ഉപയോഗിക്കുന്നുണ്ട്. ഇത്തരത്തില്‍ തന്നെക്കൊണ്ട് കഞ്ചാവ് വലിപ്പിക്കുന്ന ദൃശ്യങ്ങളും എടുത്തിട്ടുണ്ട്. ഇതിന് ശേഷമാണ് ബ്ലാക്ക്മെയില്‍ ചെയ്യുന്നതെന്ന് പെണ്‍കുട്ടി വെളിപ്പെടുത്തുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....