കോട്ടയം: കൂരോപ്പടയില്‍ വൈദികന്റെ വീട്ടില്‍ കവര്‍ച്ച നടന്ന സംഭവത്തില്‍ വഴിത്തിരിവ്. പട്ടാപ്പകല്‍ വീട്ടില്‍ക്കയറി അലമാര കുത്തിത്തുറന്ന് 50 പവനിലേറെ സ്വര്‍ണാഭരണം കവര്‍ന്ന കേസില്‍ വൈദികന്റെ മകന്‍ അറസ്റ്റിലായി. മോഷണം സാമ്പത്തിക ബാധ്യത തീര്‍ക്കാനെന്ന് പ്രതി ഷൈന്‍ നൈനാന്‍ പോലീസിന് മൊഴി നല്‍കി. മോഷണം നടത്തിയത് വീട്ടിലുള്ള ആള്‍ തന്നെയാണെന്ന് കഴിഞ്ഞ ദിവസം തന്നെ പോലീസിന് കൃത്യമായ സൂചന ലഭിച്ചിരുന്നു. മുറിക്കുള്ളില്‍ വിതറിയ മുളകുപൊടി പാക്കറ്റിന്റെ ഹോളോഗ്രാമും മറ്റ് സൂചനകളും വച്ചാണ് അന്വേഷണം നടത്തിയത്. താക്കോലിരിക്കുന്ന സ്ഥാനവും വീട്ടുകാര്‍ പുറത്ത് പോകുന്ന സമയവും കൃത്യമായി അറിയുന്നയാളാണ് മോഷണം നടത്തിയതെന്ന വിലയിരുത്തലും പോലീസിനുണ്ടായിരുന്നു. ഇന്ന് രാവിലെ മുതല്‍ ഷൈന്‍ നൈനാനെ തുടര്‍ച്ചായി ചോദ്യം ചെയ്തിരുന്നു. തുടര്‍ന്നാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. തനിക്കുണ്ടായ സാമ്പത്തിക ബാധ്യതായണ് കുറ്റകൃത്യത്തിന് പ്രേരിപ്പിച്ചതെന്നാണ് ഇയാള്‍ മൊഴി നല്‍കിയിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് പാമ്പാടി കൂരോപ്പട ചെന്നാമറ്റം പുളിമൂട് ഇലപ്പനാല്‍ ഫാ. ജേക്കബ് നൈനാന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്. കവര്‍ച്ചയ്ക്കുശേഷം ഓടിപ്പോകുന്നതിനിടെ മോഷ്ടാവിന്റെ കൈയില്‍നിന്ന് താഴെവീണ നിലയില്‍ മൂന്നുപവനോളം സ്വര്‍ണാഭരണങ്ങള്‍ പുരയിടത്തിന്റെ പലഭാഗത്തുനിന്നായി തിരിച്ചുകിട്ടിയിരുന്നു. സംഭവസമയം ഫാ. ജേക്കബ് നൈനാനും ഭാര്യയും തൃക്കോതമംഗലത്തെ പള്ളിയിലേയ്ക്ക് പോയിരുന്നു. മറ്റുകുടുംബാംഗങ്ങള്‍ വീടിന് പുറത്തേക്കും പോയസമയത്താണ് കവര്‍ച്ചനടന്നത്. വീട്ടിലെ മുഴുവന്‍ മുറികളിലും മുളകുപൊടി വിതറിയിട്ടനിലയിലായിരുന്നു. വൈദികന്റെ മുറിയിലെ അലമാര തകര്‍ത്താണ് സ്വര്‍ണവും പണവും കവര്‍ന്നത്. മറ്റു സാധനങ്ങള്‍ മുറിക്കുള്ളില്‍ വലിച്ചുവാരിയിട്ട നിലയിലാണ്. മറ്റ് മുറികളിലെ അലമാരകളും കുത്തിത്തുറക്കാന്‍ ശ്രമിച്ചിട്ടുണ്ട്. രാത്രി ഏഴുമണിയോടെ വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണവിവരമറിഞ്ഞത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....