ചങ്ങനാശ്ശേരി: സഹോദരങ്ങള്‍ക്ക് കൂട്ടവകാശത്തില്‍ ഉള്‍പ്പെട്ട വീട്ടില്‍നിന്ന് ഒഴിപ്പിക്കുന്നതിനായി സഹോദരീ ഭര്‍ത്താവിനെതിരേ പ്രായപൂര്‍ത്തിയാകാത്ത മകളെ മുന്‍നിര്‍ത്തി കെട്ടിച്ചമച്ച കേസില്‍ പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. കുറിച്ചി സ്വദേശി ബാബു(65)നെയാണ് ചങ്ങനാശ്ശേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി വെറുതെ വിട്ടത്.2019-ല്‍ ചിങ്ങവനം പോലീസ് രജിസ്റ്റര്‍ചെയ്ത കേസിലാണ് വിധി. പ്രായപൂര്‍ത്തിയാകാത്ത പരാതിക്കാരിയെ തുടര്‍ച്ചയായ രണ്ടുദിവസം ലൈംഗിക താത്പര്യത്തോടെ ശാരീരിക ഉപദ്രവങ്ങള്‍ക്കിരയാക്കി എന്നാരോപിച്ചാണ് പരാതിക്കാരിയുടെ പിതൃസഹോദരീഭര്‍ത്താവിനെതിരേ ചിങ്ങവനം പോലീസ് കേസ് രജിസ്റ്റര്‍ചെയ്തത്. ഒരുവീട്ടില്‍ രണ്ട് കുടുംബങ്ങളായി താമസിച്ചുവന്ന സഹോദരിയും സഹോദരനുമുള്‍പ്പെട്ട കുടുംബത്തിനുള്ളില്‍ രൂപപ്പെട്ട അവകാശ തര്‍ക്കമാണ് സഹോദരീഭര്‍ത്താവായ ബാബുവിനെ പ്രതി ചേര്‍ത്ത് പോക്‌സോ കേസ്സിന് വഴി തുറന്നത്. ആരോപണമുയര്‍ന്ന സമയത്ത് ബാബുവും കുടുംബവും വീട്ടില്‍നിന്ന് ഭീഷണിയെത്തുടര്‍ന്ന് ഒഴിഞ്ഞു പോയിരുന്നു.പ്രോസിക്യൂഷന്‍ ഭാഗത്തുനിന്ന് 30 സാക്ഷികളേയും പ്രതി ഭാഗത്തുനിന്ന് മൂന്ന് പേരേയും വിസ്തരിച്ചു. കുടിയൊഴിപ്പിക്കലിനെ മുന്‍നിര്‍ത്തിയുള്ള ആസൂത്രിത ആരോപണം എന്ന നിരീക്ഷണം അടിസ്ഥാനമാക്കിയാണ് സ്‌പെഷ്യല്‍ പോക്‌സോ കോടതി ജഡ്ജി ജയകൃഷ്ണന്‍ പ്രതിയെ വെറുതെ വിട്ട് ഉത്തരവായത്. പ്രതിയ്ക്കുവേണ്ടി അഡ്വ.പി. അനില്‍കുമാര്‍, ശ്രീജാ ബോസ്, അഖില്‍ ഉത്തമന്‍, അര്‍സില അസ്സീസ്, അര്‍ച്ചന സുകുമാര്‍, അഞ്ചു ജോസഫ് എന്നിവര്‍ ഹാജരായി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....