കൊല്‍ക്കത്ത: ബിക്കിനി ധരിച്ച ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്‌തെന്ന പരാതിയില്‍ അസിസ്റ്റന്റ് പ്രഫസറെ കോളജില്‍നിന്നു പുറത്താക്കി. സെന്റ് സേവ്യേഴ്‌സ് കോളജിലാണു സംഭവം. അധ്യാപികയുടെ ബിക്കിനി ചിത്രങ്ങള്‍ തന്റെ മകന്‍ നോക്കുന്നതു കണ്ടുവെന്ന് ഒരു വിദ്യാര്‍ഥിയുടെ പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്നാണു നടപടിയെന്നാണു റിപ്പോര്‍ട്ട്. ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിയുടെ പിതാവിന്റെ രേഖാമൂലമുള്ള പരാതിയെ തുടര്‍ന്നു തന്നോടു ജോലി രാജിവയ്ക്കാന്‍ കോളജ് അധികൃതര്‍ നിര്‍ബന്ധിച്ചതായി അധ്യാപിക ആരോപിച്ചു. ആരോപണങ്ങള്‍ നിഷേധിച്ച സെന്റ് സേവ്യേഴ്‌സ് കോളജ്, അധ്യാപിക സ്വമേധയാ വിരമിക്കുകയായിരുന്നു എന്ന് അവകാശപ്പെട്ടു. സമൂഹമാധ്യമങ്ങളിലെ പ്രചാരണമനുസരിച്ചു ബി.കെ.മുഖര്‍ജി എന്നയാളാണ് അധ്യാപികയ്‌ക്കെതിരെ പരാതി നല്‍കിയത്. 'അടുത്തിടെ, എന്റെ മകന്‍ അവന്റെ കോളജിലെ വനിതാ അസിസ്റ്റന്റ് പ്രഫസറുടെ ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ നോക്കിയിരിക്കുന്നതു കാണാനിടയായി. പൊതുസമൂഹത്തിന്റെ ശ്രദ്ധ നേടാനായി ലൈംഗിക പ്രദര്‍ശനം ലക്ഷ്യമിട്ടുള്ള ചിത്രങ്ങളായിരുന്നു അതെല്ലാം. ഉള്‍വസ്ത്രങ്ങള്‍ മാത്രമിട്ട് ഒരു അധ്യാപിക ചിത്രമെടുക്കുന്നതും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുന്നതും രക്ഷിതാവ് എന്ന നിലയില്‍ എനിക്കു വളരെയേറെ നാണക്കേടുണ്ടാക്കി. പൊതുമര്യാദയില്ലാതെയും പ്രദര്‍ശനവസ്തുവായും സ്ത്രീശരീരത്തെ ദൃശ്യവല്‍ക്കരിച്ചതു കാണാതിരിക്കാന്‍ ഞാന്‍ മകനെ തടഞ്ഞു. ആ ചിത്രങ്ങള്‍ അശ്ലീലവും അസഭ്യവും 18 വയസ്സുകാരനായ വിദ്യാര്‍ഥിക്കു യോജിക്കാത്തതുമാണ്. വളരെ കുറച്ചു വസ്ത്രത്തില്‍ ശരീരം സ്വയം പ്രദര്‍ശിപ്പിക്കുന്ന അവന്റെ അധ്യാപികയെ കാണുകയെന്നതു ശരിയായ കാര്യമാണോ?' പരാതിയില്‍ പിതാവ് ചൂണ്ടിക്കാട്ടി. പരാതിക്കു പിന്നാലെ അധ്യാപികയെ കോളജ് അധികൃതര്‍ ചര്‍ച്ചയ്ക്കു വിളിപ്പിച്ചു. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലെ ചില ചിത്രങ്ങളും പരാതിക്കൊപ്പം അധികൃതര്‍ കാണിച്ചു. സര്‍വകലാശാലയുടെ സല്‍പ്പേരിനു കളങ്കമുണ്ടാക്കിയെന്ന് ആരോപിച്ച് ജോലി ഉപേക്ഷിക്കാന്‍ നിര്‍ബന്ധിച്ചു. സംഭവത്തിനുശേഷം തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടെന്നും അധ്യാപിക പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....