News Beyond Headlines

28 Thursday
November

വൃഷ്ടിപ്രദേശങ്ങളില്‍ മഴ; നദീ തീരങ്ങളില്‍ ജലനിരപ്പുയരുന്നു, ഡാമുകളുടെ ഷട്ടര്‍ കൂടുതല്‍ ഉയര്‍ത്തിയേക്കും

സംസ്ഥാനത്ത് വീണ്ടും തീവ്ര ന്യൂനമര്‍ദ്ദ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലിലെ ശക്തികൂടിയ ന്യൂനമര്‍ദ്ദം, തീവ്ര ന്യൂനമര്‍ദ്ദമാകാനുള്ള സാധ്യതയുള്ളതിനാലാണ് കേരളത്തില്‍ മഴ ശക്തിപ്പെടുന്നത്. ഈ സാഹചര്യത്തില്‍ അടുത്ത ദിവസങ്ങളില്‍ വ്യാപക മഴയ്ക്ക് സാധ്യതയെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഓഗസ്റ്റ് 12 -ാം തിയതി വരെ കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് ഇന്നലെ തന്നെ കാലാവസ്ഥ കേന്ദ്രം അറിയിച്ചിരുന്നു. ഇന്ന് കേരളത്തില്‍ 8 ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ടുള്ളത്. താഴ്ന്ന പ്രദേശങ്ങളില്‍ ജലനിലപ്പുയരുമ്പോള്‍ കേരളത്തില്‍ ഇതുവരെയായി തുറന്നിരിക്കുന്നത് 25 അണക്കെട്ടുകള്‍. വൃഷ്ടിപ്രദേശങ്ങള്‍ നിന്ന് കൂടുതല്‍ ജലം എത്തിചേര്‍ന്നതിനെ തുടര്‍ന്ന് പല ഡാമുകളും ഇന്നലെ വീണ്ടും ഉയര്‍ത്തിയിരുന്നു. ഇത് വഴി കൂടുതല്‍ ജലമാണ് തുറന്ന് വിടുന്നത്. എന്നാല്‍ ആശങ്ക വേണ്ടെന്ന് സംസ്ഥാന ദുരന്ത നിവാരണ അഥോറിറ്റി അറിയിച്ചു. കെഎസ്ഇബിയുടെ 17 അണക്കെട്ടുകളില്‍ 10 എണ്ണത്തിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഇതില്‍ ഏഴ് എണ്ണം ഇടുക്കി ജില്ലിയിലാണുള്ളത്. ജലസേചന വകുപ്പിന് 3 ബരേജുകളും ഒരു റഗുലേറ്ററിയുമുള്‍പ്പെടെ 20 അണക്കെട്ടുകളാണ് ഉള്ളത്. ഇവ റെഡ് അലര്‍ട്ടില്‍ ഉള്‍പ്പെട്ടിട്ടില്ല. ഇടുക്കിയില്‍ നിന്ന് ചിത്രങ്ങള്‍ പകര്‍ത്തിയത് ഷെഫീഖ് മുഹമ്മദ്, കൃഷ്ണപ്രസാദ്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ശക്തികൂടിയ ന്യൂനമര്‍ദ്ദം ഒഡിഷ - വടക്കന്‍ ആന്ധ്രാപ്രദേശ് തീരത്തിനും മുകളിലായിട്ടാണ് നിലനില്‍ക്കുന്നത്. അടുത്ത 24 മണിക്കൂറിനുള്ളില്‍ ഇത് പടിഞ്ഞാറ് - വടക്ക് പടിഞ്ഞാറ് ദിശയില്‍ ഒഡിഷ - ഛത്തിസ്ഗര്‍ മേഖലയിലുടെ സഞ്ചരിച്ച് വീണ്ടും ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. തെക്കന്‍ മഹാരാഷ്ട്രാ തീരം മുതല്‍ കര്‍ണാടക തീരം വരെ ന്യൂന മര്‍ദ്ദ പാത്തി നിലനില്‍ക്കുന്നുണ്ട്. ഈ ന്യൂനമര്‍ദ്ധപാത്തിയുടെ സ്വാധീനത്താല്‍, കേരളത്തില്‍ ആഗസ്റ്റ് 8 മുതല്‍ 12 വരെ വ്യാപകമായ മഴക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. അതോടൊപ്പം ഇന്ന് ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടമലയാര്‍ അണക്കെട്ടിലെ ജലനിരപ്പ് ഉയര്‍ന്നു. 164.33 മീറ്റര്‍ ആണ് നിലവിലെ ജലനിരപ്പ്. അപ്പര്‍ റൂള്‍ കര്‍വ് 163 മീറ്റര്‍ ആണ്. ഈ സാഹചര്യത്തില്‍ ഇന്ന് രാവിലെ 10 മണിക്ക് അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തും. രണ്ടും മൂന്നും ഷട്ടറുകളാണ് ഉയര്‍ത്തുക. അണക്കെട്ടിന് ആകെ നാല് ഷട്ടറുകള്‍ ആണുള്ളത്. സെക്കന്റില്‍ 50-100 ക്യുമെക്‌സ് വെള്ളം തുറന്നുവിടും. അണക്കെട്ടിലെ അനുവദനീയമായ പരമാവധി സംഭരണശേഷി 169 മീറ്റര്‍ ആണ്. ഇടുക്കിക്കൊപ്പം ഇടമലയാര്‍ ഡാമില്‍ നിന്നുള്ള വെള്ളം കൂടിയെത്തുന്നതോടെ പെരിയാറില്‍ ജലനിരപ്പുയരുമെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം നിലവിലില്ലെന്ന് എറണാകുളം ജില്ലാ ഭരണകൂടം അറിയിച്ചു. ആവശ്യമായ മുന്‍കരുതലുകളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ജില്ലാ കലക്ടര്‍ ഡോ.രേണുരാജ് ആറിയിച്ചു. എവിടെയെങ്കിലും അടിയന്തര സാഹചര്യം ഉണ്ടായാല്‍ രക്ഷാപ്രവര്‍ത്തനത്തിന് വിന്യസിക്കാന്‍ 21 അംഗ എന്‍.ഡി.ആര്‍.എഫ് സേന തയ്യാറാണ്. ജനപ്രതിനിധികളോടും വിവിധ വകുപ്പ് ഉദ്യോഗസ്ഥരോടും സജ്ജരായിരിക്കണമെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. ഇടുക്കി അണക്കെട്ടിലും മുല്ലപ്പെരിയാര്‍ അണക്കെട്ടിലും ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. ഇടുക്കിയില്‍ 2386.86 അടിയായിയാണ് ജലനിരപ്പ് ഉയര്‍ന്നത്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് 139.55 ആയി ഉയര്‍ന്നു. ഇടുക്കി അണക്കെട്ടില്‍ നിന്ന് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂടിയതോടെ തടിയമ്പാട് നാല് വീടുകളില്‍ വെള്ളം കയറി. ഒരു വീടിന്റെ മതിലിടിഞ്ഞു. നിലവില്‍ ഇടുക്കിയില്‍ നിന്നും മൂന്ന് ലക്ഷം ലിറ്റര്‍ വെള്ളമാണ് സെക്കന്റില്‍ ഒഴുക്കുന്നത്. പത്ത് മണിയോടെ കൂടുതല്‍ വെളളം ഒഴുക്കാന്‍ ഇന്നലെ തീരുമാനിച്ചിരുന്നു. സെക്കന്റില്‍ അഞ്ച് ലക്ഷം ലിറ്ററായി ഉയര്‍ത്താനായിരുന്നു തീരുമാനം. എന്നാല്‍ വീടുകളില്‍ വെളളം കയറിയതോടെ ഇനി കൂടുതലായി വെള്ളം ഒഴുക്കണോ എന്നതില്‍ വീണ്ടും യോ?ഗം ചേര്‍ന്നാകും അന്തിമ തീരുമാനമെടുക്കുന്നത്. വെള്ളത്തിന്റെ ഒഴുക്ക് കൂടിയതോടെ ജനം ആശങ്കയിലാണ്. പലരും ഉറങ്ങാതെ നേരം വെളുപ്പിക്കുകയായിരുന്നു. വെളളം ഒഴുകുന്ന ശബ്ദം പോലും പേടിപ്പിക്കുന്നതായി നാട്ടുകാര്‍ പറഞ്ഞു. ഇന്ന് ഇടുക്കി അണക്കെട്ടില്‍ നിന്നും തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടാന്റെ സാധ്യതയുണ്ട്. ഒഴുകി എത്തുന്ന വെളളത്തിന്റെയും വൃഷ്ടിപ്രദേശത്തെ മഴയുടെയും മുല്ലപ്പെരിയാറില്‍ നിന്നുമെത്തുന്ന വെള്ളത്തിന്റെയും അളവിനനുസരിച്ചാണ് ഇക്കാര്യത്തില്‍ തീരുമാനം എടുക്കുക. നീരൊഴുക്കിന്റെ ശക്തി കാര്യമായി കുറഞ്ഞില്ലെങ്കില്‍ ഇടുക്കിയില്‍ നിന്നും തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് കൂട്ടും. മുല്ലപ്പെരിയാര്‍ അണക്കെട്ടിലേക്കുള്ള നീരൊഴുക്കും ശക്തിയായി തുടരുകയാണ്. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 139.55 ആയി ഉയര്‍ന്നു. ജലനിരപ്പ് അപ്പര്‍ റൂള്‍ ലവലിനു താഴെ എത്തുന്നതു വരെ വെള്ളം തുറന്നു വിടണമെന്ന് കേരളം, തമിഴ്‌നാടിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് അണക്കെട്ടുകളില്‍ നിന്നും വെള്ളം തുറന്നു വിട്ടതോടെ പെരിയാറിന്റെ തീരത്തെ ചില വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. വെള്ളം കയറിയ വീടുകളിലുള്ളവര്‍ക്ക് മാറിത്താമസിക്കാന്‍ ക്യാമ്പുകളും തുറന്നു. നിലവില്‍ മുല്ലപ്പെരിയാര്‍ ഡാമില്‍ നിന്ന് തുറന്ന് വിടുന്ന വെള്ളത്തിന്റെ അളവും വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. നാല് ഷട്ടറും ഉയര്‍ത്തി. ഒഴുക്കി വിടുന്ന ജലത്തിന്റെ അളവ് സെക്കന്റില്‍ 8,626 ഘനയടി ആണ്. ഇന്ന് പതിനൊന്ന് മണിയോടെ ഇത് 9237 ഘനയടിയായി ഉയര്‍ത്തും. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നത് ജലനിരപ്പ് ഉയരാന്‍ കാരണമായേക്കും. പെരിയാര്‍ തീരത്ത് ചില വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. 5 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ടെങ്കിലും 3 കുടുംബങ്ങള്‍ മാത്രമാണ് ക്യാമ്പിലേക്ക് എത്തിയിട്ടുള്ളത്. മലമ്പുഴ ഡാമിന്റെ 4 ഷട്ടറുകള്‍ 55 സെന്റിമീറ്റര്‍ ഉയര്‍ത്തിയിരിക്കുകയാണ്. മുക്കൈ പുഴ കരകവിഞ്ഞതോടെ മുക്കൈ പാലത്തിലൂടെയുള്ള ഗതാഗതം നിര്‍ത്തിവെച്ചു. ശിരുവാണി ഡാമിന്റെ സ്സൂയിസ് ഷട്ടര്‍ 1.70 അടിയായി ഉയര്‍ത്തി. അട്ടപാടിയില്‍ ഭവാനി, ശിരുവാണി പുഴകളില്‍ ജലനിരപ്പ് ഉയര്‍ന്നു. കാഞ്ഞിരപ്പുഴ ഡാമിന്റെ ഷട്ടറുകള്‍ 1 സെന്റീമീറ്റര്‍ ഉയര്‍ത്തി. ചുള്ളിയാര്‍ ഡാമിന്റെ സ്ലൂയിസ് ഷട്ടര്‍ ഇന്ന് 10 മണിക്ക് ഉയര്‍ത്തും. ഗായത്രി പുഴയുടെ തീരത്തുള്ളവര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. ബാണാസുര സാഗര്‍ ഡാം തുറന്നതിനെ തുടര്‍ന്ന് കബനി നദിയില്‍ ജല നിരപ്പ് ഉയര്‍ന്നെങ്കിലും നിലവില്‍ വെള്ളപൊക്ക ഭീഷണിയില്ല. ബീച്ചനഹള്ളി ഡാമിലെ ഷട്ടറുകള്‍ കൂടുതല്‍ ഉയര്‍ത്തിയത് ആശ്വാസമായി. ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുകയാണ്. 2540 അടിയ്ക്ക് മുകളിലേക്ക് ജലനിരപ്പെത്തി. ആവശ്യമെങ്കില്‍ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തും. സെക്കന്റില്‍ 17 ഘനമീറ്റര്‍ വെള്ളമാണ് ഇപ്പോള്‍ തുറന്ന് വിടുന്നത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....