എരമംഗലം: കുന്നംകുളം കേന്ദ്രീകരിച്ച് ഇന്ത്യന്‍ കറന്‍സികളും ലോട്ടറി ടിക്കറ്റുകളും വ്യാജമായി നിര്‍മിച്ച് വില്പന നടത്തുന്ന രണ്ടുപേര്‍ പെരുമ്പടപ്പ് പോലീസിന്റെ പിടിയിലായി. കാസര്‍കോട് ചിറ്റാരിക്കല്‍ അഞ്ചാനിക്കല്‍ അഷറഫ് (ജെയ്‌സണ്‍-48), കുന്നംകുളം ചിറനെല്ലൂര്‍ മാങ്കുന്നത്ത് പജീഷ് (38) എന്നിവരാണ് അറസ്റ്റിലായത്. ജൂലായ് 30-ന് പെരുമ്പടപ്പ് കാട്ടുമാടം സ്വദേശിയായ ലോട്ടറി വില്പനക്കാരന്‍ കൃഷ്ണന്‍കുട്ടിയില്‍നിന്ന് ബൈക്കിലെത്തിയ രണ്ടുപേര്‍ ഓണംബംപര്‍ ഉള്‍പ്പെടെ 600 രൂപയുടെ ടിക്കറ്റ് എടുത്തിരുന്നു. 2000 രൂപയുടെ നോട്ടാണ് കൃഷ്ണന്‍കുട്ടിക്ക് നല്‍കിയത്. ബാക്കി 1,400 രൂപ തിരിച്ചുനല്‍കി. ഏജന്‍സിയില്‍നിന്ന് ലോട്ടറി വാങ്ങാന്‍ ഈ 2,000 രൂപയുമായി കൃഷ്ണന്‍കുട്ടി പോയപ്പോള്‍ വ്യാജ നോട്ടാണെന്ന് മനസ്സിലായി. തുടര്‍ന്ന് പെരുമ്പടപ്പ് പോലീസില്‍ പരാതിനല്‍കി. ജില്ലാ പോലീസ് മേധാവി സുജിത്ദാസിന്റെ നേതൃത്വത്തില്‍ തിരൂര്‍ ഡിവൈ.എസ്.പി. വി.വി. ബെന്നിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ പിടികൂടുന്നത്. പെരുമ്പടപ്പ് ബ്ലോക്കിന് സമീപത്തെ സ്ഥാപനങ്ങളിലെ സി.സി.ടി.വി.കളാണ് പ്രതികളെ വേഗം പിടികൂടാന്‍ സഹായിച്ചത്. കുന്നംകുളം അഞ്ഞൂറില്‍ വാടക ക്വാര്‍ട്ടേഴ്‌സ് കേന്ദ്രീകരിച്ചാണ് വ്യാജ നോട്ടുകളും ലോട്ടറി ടിക്കറ്റുകളും നിര്‍മിക്കുന്നത്. നേരത്തേ കാസര്‍കോട് കേന്ദ്രീകരിച്ചും കുറ്റകൃത്യം നടത്തിയിരുന്നു. പ്രതികളില്‍നിന്ന് രണ്ട് മൊബൈല്‍ ഫോണുകളും 2,970 രൂപയും 31 വ്യാജ ലോട്ടറികളും വ്യാജ രജിസ്റ്റര്‍ നമ്പറിലുള്ള ബൈക്കും പിടിച്ചെടുത്തു. പജീഷിന്റെ വാടക ക്വാര്‍ട്ടേഴ്‌സില്‍ നടത്തിയ പരിശോധനയില്‍ വ്യാജ കറന്‍സിയും ലോട്ടറിയും നിര്‍മിക്കുന്ന പ്രിന്റര്‍ ഉള്‍പ്പെടെയുള്ള സാമഗ്രികളും കണ്ടെടുത്തു. അഷറഫാണ് കമ്പ്യൂട്ടര്‍ ഉപയോഗിച്ച് വ്യാജ കറന്‍സിയും ലോട്ടറി ടിക്കറ്റും നിര്‍മിക്കുന്നത്. ഇരുവരും കാസര്‍കോട് ചന്തേര, അമ്പലത്തറ പോലീസ്സ്‌റ്റേഷനുകളില്‍ സമാനമായ കള്ളനോട്ട് കേസുകളില്‍ ജയില്‍ശിക്ഷ കഴിഞ്ഞ് ജൂലായിലാണ് പുറത്തിറങ്ങിയത്. തുടര്‍ന്ന് പ്രവര്‍ത്തനകേന്ദ്രം കുന്നംകുളത്തെ അഞ്ഞൂറിലേക്ക് മാറ്റുകയായിരുന്നൂവെന്ന് പോലീസ് പറഞ്ഞു. 2,000 രൂപയുടെ വ്യാജ കറന്‍സികളാണ് കൂടുതലും നിര്‍മിക്കുന്നത്. തിങ്കളാഴ്ച പൊന്നാനി ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....