ഗാസിയാബാദ് കാമുകനെ കഴുത്തറുത്ത് കൊന്ന് ട്രോളി ബാഗില്‍ കൊണ്ടുപോകുന്നതിനിടെ യുവതി പൊലീസ് പിടിയിലായി. യുപി ഗാസിയാബാദ് സ്വദേശി പ്രീതി ശര്‍മയാണ് പിടിയിലായത്. നാലു വര്‍ഷം മുന്‍പ് വിവാഹമോചിതയായ പ്രീതി, ഫിറോസ് അലി എന്ന ഇരുപത്തിമൂന്നുകാരനൊപ്പമാണ് താമസിച്ചിരുന്നത്. ഇയാള്‍ വിവാഹം കഴിക്കാന്‍ വിസമ്മതിച്ചതാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് വിവരം. ഞായറാഴ്ച രാത്രി പട്രോളിങ്ങിനിടെയാണ് പ്രീതി ഒരു ട്രോളി ബാഗുമായി പോകുന്നത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. അസ്വഭാവികത തോന്നിയ പൊലീസ് ബാഗു പരിശോധിച്ചപ്പോഴാണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് ഇത് തന്റെ കാമുകനാണെന്നും ഇരുവരും ഒരുമിച്ച് താമസിച്ചു വരികയായിരുന്നെന്നും പ്രീതി വെളിപ്പെടുത്തിയത്. വിവാഹം കഴിക്കണമെന്ന് ഫിറോസിനോട് നിരന്തരം ആവശ്യം ഉന്നയിച്ചിരുന്നു പ്രീതി. എന്നാല്‍ മറ്റൊരു മതത്തില്‍പ്പെട്ട പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ വീട്ടുകാര്‍ സമ്മതിക്കില്ലെന്ന് ഫിറോസ് പറഞ്ഞു. വീണ്ടും വിവാഹ ആവശ്യം ഉന്നയിച്ചപ്പോള്‍ പ്രീതിയുടെ സ്വഭാവം മോശമാണെന്ന് പറഞ്ഞ് ഫിറോസ് അപമാനിച്ചു. ഇതിന്റെ ദേഷ്യത്തിലാണ് റേസര്‍ ഉപയോഗിച്ച് ഫിറോസിന്റെ കഴുത്തറുത്തതെന്നും പ്രീതി മൊഴി നല്‍കി. തുടര്‍ന്ന് ഫിറോസിന്റെ മൃതദേഹം ഒരു ദിവസം ഫ്‌ലാറ്റില്‍ സൂക്ഷിച്ചു. പിന്നീട് വലിയൊരു ട്രോളി ബാഗ് വാങ്ങി പ്ലാസ്റ്റിക് കയറിട്ട് വരിഞ്ഞുമുറിക്കി കെട്ടി മൃതദേഹം അതിലാക്കി. അതുമായി ഗാസിയാബാദ് റെയില്‍വേ സ്റ്റേഷനിലേക്ക് പോകുന്നതിനിടെയാണ് പൊലീസിന്റെ പിടിയിലാകുന്നത്. മൃതദേഹം അടങ്ങിയ ബാഗ് ഏതെങ്കിലും ട്രെയിനില്‍ ഉപേക്ഷിക്കാനാണ് പ്രീതി പദ്ധതിയിട്ടിരുന്നത്. കഴുത്തറുക്കാന്‍ ഉപയോഗിച്ച റേസര്‍ പൊലീസ് പിടിച്ചെടുത്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....