ഇടുക്കി: സംസ്ഥാനത്ത് വിവിധ ഡാമുകളില്‍ നിന്നും ജലം ഒഴുക്കി വിടുന്നത് തുടരുന്നു. ഇടുക്കിയടക്കം ചില ഡാമുകളില്‍ പുറത്തേക്ക് ഒഴുക്കുന്ന വെള്ളത്തിന്റെ അളവ് വര്‍ധിപ്പിച്ചിട്ടുണ്ട്. ഇടുക്കി ഡാമിന്റെ 2 ഷട്ടറുകള്‍ കൂടി വൈകിട്ട് മൂന്നരയ്ക്ക് തുറന്നു. രണ്ടു ഷട്ടറുകളില്‍ നിന്നുമായി സെക്കന്‍ഡില്‍ 50000 ലിറ്റര്‍ വെള്ളം തുറന്നു വിടാനാണ് തീരുമാനം. ഇതോടെ ഇടുക്കി ഡാമില്‍ നിന്നും തുറന്നു വിടുന്ന വെള്ളത്തിന്റെ അളവ് രണ്ടര ലക്ഷം ലിറ്റര്‍ ആകും. ഇടുക്കി അണക്കെട്ടിന്റെ വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ തുടരുന്നതിനാലും മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് സ്പില്‍വേയിലൂടെ ഒഴുക്കുന്ന വെളളത്തിന്റെ അളവ് വര്‍ദ്ധിപ്പിച്ചിട്ടുളളതിനാലുമാണ് ഡാം കൂടുതല്‍ തുറക്കാന്‍ തീരുമാനിച്ചത്. ചെറുതോണി അണക്കെട്ടിന്റെ അഞ്ചാമത്തേയും ഒന്നാമത്തേയും ഷട്ടറുകള്‍ 40 സെ.മീ ഉയര്‍ത്തി 260 ക്യുമെക്‌സ് വരെ ജലം പുറത്തേക്കൊഴുക്കും. ഈ സാഹചര്യത്തില്‍ ചെറുതോണി ടൗണ്‍ മുതല്‍ പെരിയാറിന്റെ ഇരുകരകളിലുമുള്ളവര്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. പാലക്കാട് മലമ്പുഴ ഡാമിന്റെ തുറന്ന ഷട്ടറുകള്‍ 30 സെന്റി മീറ്ററില്‍ നിന്ന് 40 സെ.മി ആയി ഉയര്‍ത്തിയതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. പാലക്കാട്ടെ ശിരുവാണി ഡാം റിവ4 സ്ലൂയിസ് ഷട്ട4 2.00 മീറ്റര്‍ ആക്കി ഉയര്‍ത്തുന്നതാണ്. മഴ ശക്തമായ സാഹചര്യത്തില്‍ കാഞ്ഞിരപ്പുഴ ഡാമിലെ ഷട്ടറുകള്‍ 80 സെന്റീമീറ്ററില് നിന്ന് 100 സെന്റീമീറ്റര്‍ ആയി ഉയര്‍ത്തുന്നതാണ് 4 മണിയോടുകൂടി ആയിരിക്കും ഉയര്‍ത്തുന്നത് മാട്ടുപ്പെട്ടി ഡാമിന്റെ ഷട്ടറുകളും വൈകിട്ട് 4 മണിക്ക് തുറക്കും. മാട്ടുപ്പെട്ടി ഡാമിന്റെ 3 സ്പില്‍വേ ഷട്ടറുകള്‍ 70 സെ.മീ വീതം തുറന്ന് പരമാവധി 112 ക്യുമക്‌സ് വരെ ജലം പുറത്തേക്കൊഴുക്കാനാണ് തീരുമാനം. ഡാം തുറക്കുന്ന സാഹചര്യത്തില്‍ മൂന്നാര്‍, മുതിരപ്പുഴ, കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍ എന്നീ മേഖലകളിലുള്ളവര്‍ക്ക് അതീവ ജാഗ്രതാ പാലിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പത്തനംതിട്ടയിലെ പമ്പ അണക്കെട്ടും വൈകിട്ട് നാലുമണിക്ക് തുറക്കും. ഡാമിന്റെ രണ്ട് ഷട്ടറുകള്‍ പരമാവധി 60 സെന്റീമീറ്റര്‍ വരെ ഉയര്‍ത്തി വെള്ളം ഒഴുക്കി വിടും. ഡാം തുറക്കുന്നതോടെ പമ്പാനദിയില്‍ 10 സെന്റി മീറ്റര്‍ വരെ ജലനിരപ്പ് ഉയര്‍ന്നേക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....