കണ്ണൂര്‍: കോഴിക്കോട് വിമാനത്താവളത്തില്‍ 2021 ജൂണ്‍ 21-ന് 2.33 കിലോ സ്വര്‍ണം പിടിച്ചെടുത്ത കേസില്‍ അര്‍ജുന്‍ ആയങ്കി കടത്തുസംഘത്തിലെ മുഖ്യകണ്ണിയെന്ന് കസ്റ്റംസ്. 1.11 കോടി രൂപ വിലവരുന്ന സ്വര്‍ണം പിടിച്ചെടുത്ത കേസില്‍ നല്‍കിയ കാരണം കാണിക്കല്‍ നോട്ടീസിലാണ് അര്‍ജുന്‍ ആയങ്കിയുടെ പങ്ക് എടുത്തുപറയുന്നത്. കേസില്‍ അര്‍ജുന്‍ ആയങ്കി അറസ്റ്റിലായിരുന്നു. മൂര്‍ക്കനാട്ടെ മുഹമ്മദ് ഷഫീക്കില്‍നിന്നാണ് 2.33 കിലോ സ്വര്‍ണം പിടിച്ചെടുത്തത്. കസ്റ്റംസ് ആക്ട് സെക്ഷന്‍ 124 പ്രകാരമാണ് 26 പേര്‍ക്ക് വിശദമായ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത്. ജൂലായ് 30-നകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും പ്രതികള്‍ ഇതുവരെ മറുപടിനല്‍കിയിട്ടില്ല. ദുബായ്-കോഴിക്കോട് വിമാനത്തില്‍ എത്തിയ മുഹമ്മദ് ഷഫീക്കില്‍നിന്നാണ് സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്ത്. കുറച്ചുസമയത്തിനുശേഷം രാമനാട്ടുകരയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ചുപേര്‍ മരിച്ചിരുന്നു. സ്വര്‍ണം കടത്താന്‍ എത്തിയ മറ്റൊരു സംഘം അര്‍ജുന്‍ ആയങ്കിയുടെ കാറിനെ പിന്തുടര്‍ന്നപ്പോഴാണ് രാമനാട്ടുകരയില്‍ അപകടമുണ്ടായത്. സ്വര്‍ണം പൊട്ടിക്കല്‍ കടത്തിക്കൊണ്ടുവരുന്ന സ്വര്‍ണം ഉടമയ്ക്ക് നല്‍കും മുന്‍പ് തട്ടിയെടുക്കുന്നതിനെയാണ് പൊട്ടിക്കല്‍ എന്നുവിളിക്കുന്നത്. ഇത്തരത്തില്‍ പല സംഘങ്ങള്‍ കോഴിക്കോട് വിമാനത്താവളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു. കൊടുവള്ളിസംഘത്തിനുവേണ്ടിയാണ് അന്ന് സ്വര്‍ണം എത്തിയത്. അത് പൊട്ടിക്കാന്‍ ചെര്‍പ്പുളശ്ശേരി സംഘം എത്തി. അര്‍ജുന്‍ ആയങ്കിയും വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഒരു സുഹൃത്തിനെ സഹായിക്കാന്‍ എത്തിയതാണെന്നാണ് ആയങ്കി നല്‍കിയ മൊഴി. എന്നാല്‍ തെളിവുകള്‍വെച്ച് കസ്റ്റംസ് ഇത് അപ്പാടെ തള്ളി. ആയങ്കിക്ക് വിവരങ്ങള്‍ കൈമാറിയത് കാരിയറായ മൂര്‍ക്കനാട് സ്വദേശി മുഹമ്മദ് ഷഫീഖ് തന്നെയാണ്. കസ്റ്റംസ് സ്വര്‍ണം പിടിച്ച വിവരം ആദ്യം അറിഞ്ഞതും ആയങ്കിയാണ്. ഉടന്‍ വിമാനത്താവളത്തിനു സമീപത്തുനിന്ന് സ്ഥലംവിട്ടു. ഇതു സംബന്ധിച്ച വാട്‌സാപ്പ് ചാറ്റുകള്‍ കസ്റ്റംസ് കണ്ടെടുത്തിട്ടുണ്ട്. ആര്‍ജുന്‍ ആയങ്കി സ്വര്‍ണം പൊട്ടിച്ചുവെന്ന് കരുതിയാണ് ചെര്‍പ്പുളശ്ശേരിസംഘം മൂന്നുവണ്ടികളിലായി പിന്നാലെ കുതിച്ചത്. ഈ വാഹനങ്ങള്‍ അപകടത്തില്‍പ്പെടുകയായിരുന്നുവെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ എത്തിച്ചേര്‍ന്ന നിഗമനം. ഒരു സാധാരണ വാഹനാപകടം എന്നായിരുന്നു ആദ്യ സൂചന. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കാറിലുണ്ടായിരുന്ന ആറുപേരെ പോലീസ് ചോദ്യം ചെയ്തതോടെയാണ് സംഭവത്തിലെ ദുരൂഹതയുടെ ചുരുളഴിഞ്ഞത്. സംഭവത്തിന്റെ മുഴുവന്‍ തെളിവുകളും ഉണ്ടായിരുന്ന ഐഫോണ്‍ അര്‍ജുന്‍ ആയങ്കി നശിപ്പിച്ചതായും കാരണം കാണിക്കല്‍ നോട്ടീസില്‍ പറയുന്നു. രഹസ്യകോഡുകളും വാട്‌സാപ്പ് ഗ്രൂപ്പുകളും ഉണ്ടാക്കിയാണ് പൊട്ടിക്കല്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....