ന്യൂയോര്‍ക്ക ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചതിനു ശേഷം ഇന്ത്യന്‍ യുവതി യുഎസില്‍ ആത്മഹത്യ ചെയ്തു. ന്യൂയോര്‍ക്കിലെ റിച്മണ്ടിലുള്ള വസതിയില്‍ ഓഗസ്റ്റ് മൂന്നിനാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഉത്തര്‍പ്രദേശിലെ ബിജ്നോര്‍ സ്വദേശിയായ മന്ദീപ് കൗര്‍ (30) ആണ് ആത്മഹത്യ ചെയ്തത്. 8 വര്‍ഷമായി ക്രൂരമായ ഗാര്‍ഹിക പീഡനം നേരിടുകയാണെന്നും ഭര്‍ത്താവ് രഞ്ജോദ്ബീര്‍ സിങ് സന്ധുവിന്റെ പീഡനം ഇനിയും സഹിക്കാന്‍ കഴിയാത്തതിനാലാണു കഠിനമായ തീരുമാനം എടുക്കുന്നതെന്നും മരണത്തിനു മുന്‍പ് ഇന്‍സ്റ്റഗ്രാമില്‍ മന്ദീപ് കൗര്‍ പങ്കിട്ട വിഡിയോയില്‍ പറയുന്നു. ട്രക്ക് ഡ്രൈവറായ സന്ധുവും ബിജ്നോര്‍ സ്വദേശിയാണ്. തന്റെ മരണത്തിനു സന്ധുവിന്റെ മാതാപിതാക്കളും ഉത്തരവാദികളാണെന്നു മന്ദീപ് കൗര്‍ വിഡിയോയില്‍ ആരോപിക്കുന്നു. ദമ്പതികള്‍ക്ക് നാലും രണ്ടും വയസ്സുള്ള പെണ്‍മക്കളുണ്ട്. അഞ്ചു മിനിറ്റോളം ദൈര്‍ഘ്യമുള്ള വിഡിയോയില്‍ ഭര്‍ത്താവിനും അദ്ദേഹത്തിന്റെ മാതാപിതാക്കള്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് മന്ദീപ് ഉന്നയിക്കുന്നത്. വര്‍ഷങ്ങളായി ഭര്‍ത്താവിനു നിരവധി വിവാഹേതര ബന്ധങ്ങളുണ്ടെന്നും തന്റെ രണ്ട് പെണ്‍മക്കളെ ഉപേക്ഷിക്കാന്‍ മനസ്സു വരാത്തതുകൊണ്ടാണ് ഇത്രയും നാള്‍ പിടിച്ചുനിന്നതെന്നും മന്ദീപ് പറയുന്നു. മന്ദീപിനെ രഞ്ജോദ്ബീര്‍ സിങ് സന്ധു അതിക്രൂരമായി മര്‍ദിക്കുന്ന വിഡിയോകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. തനിക്ക് പെണ്‍കുഞ്ഞുങ്ങളെയല്ല വേണ്ടിയിരുന്നതെന്നും ആണ്‍കുട്ടികളെ ആഗ്രഹിച്ചിരുന്നതായും സന്ധുവിന്റെതായി പുറത്തു വന്ന വിഡിയോയില്‍ പറയുന്നു. ദമ്പതികളുടെ വീട്ടില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളാണ് കൂടുതലും പ്രചരിച്ചത്. യുവതിയെ കഴുത്തു ഞെരിച്ചു കൊല്ലാന്‍ സന്ധു ശ്രമിക്കുന്നതും ഇതുകണ്ട് പെണ്‍മക്കള്‍ കരയുന്നതും അമ്മയെ തല്ലരുതെന്ന് ആവശ്യപ്പെടുന്നതും മറ്റൊരു വിഡിയോയില്‍ വ്യക്തമാണ്. എട്ട് വര്‍ഷം മുന്‍പായിരുന്നു ദമ്പതികളുടെ വിവാഹം. വിവാഹത്തിനു പിന്നാലെയാണ് ഇരുവരും യുഎസില്‍ എത്തിയത്. ഈ അതിക്രമങ്ങളും ഉപദ്രവവും സന്ധു അവസാനിപ്പിക്കുമെന്നാണ് കരുതിയിരുന്നതെന്നു മന്ദീപ് കൗറിന്റെ കുടുംബാംഗങ്ങള്‍ പറയുന്നു. 'ഒരിക്കല്‍ ഞങ്ങള്‍ മന്ദീപിനെ ഭര്‍ത്താവ് അതിക്രൂരമായി മര്‍ദിക്കുന്ന വിഡിയോയുമായി ന്യൂയോര്‍ക്ക് പൊലീസിനെ സമീപിച്ചതാണ്. പക്ഷെ അഭിപ്രായ ഭിന്നതകള്‍ പറഞ്ഞു തീര്‍ത്ത് സന്ധുവിനൊപ്പം പോകാനാണ് അവര്‍ തീരുമാനിച്ചത്'- മന്ദീപിന്റെ പിതാവ് ജസ്പാല്‍ സിങ് ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. കുഞ്ഞുങ്ങളെ കുറിച്ചായിരുന്നു അവളുടെ ആധി. മൃതദേഹം ഇന്ത്യയില്‍ എത്തിക്കാന്‍ സഹായിക്കണമെന്നു കേന്ദ്രസര്‍ക്കാരിനോട് അപേക്ഷിച്ചിട്ടുണ്ടെന്നും ജസ്പാല്‍ സിങ് പറഞ്ഞു. ഭര്‍ത്താവ് നിരന്തരം ഉപദ്രവിക്കുന്ന വിഡിയോകള്‍ പലതും മന്ദീപ് തന്നെയാണ് കുടുംബാംഗങ്ങള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും അയച്ചിരുന്നത്. 'എനിക്ക് നേരിട്ട പീഡനങ്ങള്‍ കണ്ട് മനസ്സ് മടുത്ത എന്റെ അച്ഛന്‍ അയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കി. അയാള്‍ ജയിലില്‍ ആകുകയും ചെയ്തു. സന്ധു കരഞ്ഞ് കാല്‍പിടിച്ചതോടെയാണ് പരാതി പിന്‍വലിക്കാന്‍ ഞാന്‍ തീരുമാനിച്ചത്'- ബന്ധുക്കള്‍ പുറത്തുവിട്ട വിഡിയോയില്‍ മന്ദീപ് പറയുന്നു. '5 ദിവസത്തോളം ട്രക്കില്‍ ബന്ദിയാക്കി ഭര്‍ത്താവ് അതിക്രൂരമായി എന്നെ മര്‍ദിച്ചിട്ടുണ്ട്. ഭര്‍തൃമാതാവ് കുടുംബത്തെ അസഭ്യം പറയുകയും എന്നെ മര്‍ദിക്കാന്‍ അയാളെ നിരന്തരം പ്രേരിപ്പിക്കുകയും ചെയ്യും'- വിഡിയോയില്‍ യുവതി പറയുന്നു. മന്ദീപിന്റെ ആത്മഹത്യയില്‍ ഭര്‍ത്താവ് രഞ്ജോദ്ബീര്‍ സിങ് സന്ധുവിനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് റിച്മണ്ടില്‍ ഇന്ത്യന്‍ വംശജര്‍ പ്രതിഷേധത്തിലാണ്. 'ജസ്റ്റിസ് ഫോര്‍ മന്ദീപ്'എന്ന ക്യാംപെയ്നും സമൂഹമാധ്യമങ്ങളില്‍ ശക്തമായി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....