കൊട്ടിയം: കൂടപ്പിറപ്പിന്റെ വേര്‍പാടിന്റെ ദുഃഖം താങ്ങാനാകാതെ നിഷാദും നിയാസും ഫാത്തിമയും. 21 വര്‍ഷം ഒപ്പം സുഖദുഃഖങ്ങള്‍ പങ്കിട്ട് കളിച്ചുവളര്‍ന്ന ഇളയ സഹോദരന്‍ നൗഫലിന്റെ ജീവന്‍ പള്ളിമണ്‍ ആറിന്റെ ആഴങ്ങളില്‍ പൊലിഞ്ഞതിന്റെ നടുക്കത്തിലാണ് ഈ കുടുംബം. ഒപ്പം ഒരുനാടും. നജീബ്-നസീമ ദമ്പതിമാര്‍ക്ക് ഒരു പ്രസവത്തില്‍ പിറന്ന നാലു മക്കളില്‍ ഇളയയാളായിരുന്നു നൗഫല്‍. കുടുംബത്തിന് അത്താണിയാകാന്‍ നൗഫലും ഒഴിവുവേളകളില്‍ വെല്‍ഡിങ് അടക്കുള്ള ജോലികള്‍ക്ക് പോകുമായിരുന്നു. പതിവുപോലെ പണിക്ക് പോയെങ്കിലും മഴ പണിമുടക്കിയതോടെയാണ് കൂട്ടുകാര്‍ക്കൊപ്പം ആറ്റിന്‍ തീരത്തേക്ക് പോയത്. ശാന്തമായിരുന്നു ആറെങ്കിലും വളരെ പെട്ടെന്നാണ് വെള്ളത്തിന്റെ കുത്തൊഴുക്കുണ്ടായത്. ഒപ്പമുണ്ടായിരുന്നവര്‍ നീന്തി രക്ഷപ്പെട്ടെങ്കിലും പാറയിടുക്കില്‍ കുടുങ്ങിപ്പോയ നൗഫലിന് രക്ഷപ്പെടാനായില്ല. കുത്തൊഴുക്കില്‍ ഒഴുകിപ്പോയെന്ന ധാരണയില്‍ ആറ്റില്‍ ഏറെ ദൂരം തിരഞ്ഞെങ്കിലും തൊട്ടടുത്തുതന്നെ കുടുങ്ങിക്കിടന്ന നൗഫലിനെ കൂട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും അന്വേഷണ സംഘത്തിനും കണ്ടെത്താനായില്ല. ആറ്റില്‍ കാണാതായത് അറിഞ്ഞതുമുതല്‍ കുണ്ടുമണിലെ ചീപ്പിനടുത്തും ആറ്റിന്റെ ഇരുകരകളിലുമായി ബന്ധുക്കളും സുഹൃത്തുക്കളും നാട്ടുകാരുമടക്കം ഒട്ടേറെപ്പേര്‍ എത്തിയിരുന്നു. ആരുടെയും കണ്ണില്‍പ്പെടാതെ പാറയിടുക്കില്‍ കുടുങ്ങി പതഞ്ഞൊഴുകിയ പള്ളിമണ്‍ ആറിന്റെ ആഴങ്ങളില്‍ മറഞ്ഞുകിടന്ന നൗഫലിനെ ബുധനാഴ്ച രാവിലെയാണ് കണ്ടെത്താനായത്. കൊല്ലം ജില്ലാ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ശേഷം ഉച്ചയോടെ അയത്തില്‍ വലിയമാടത്തുള്ള മാതാവിന്റെ കുടുംബവീട്ടില്‍ എത്തിച്ച മൃതദേഹത്തിന് അന്തിമോപചാരം അര്‍പ്പിക്കുന്നതിനായി ഒട്ടേറെപ്പേര്‍ എത്തിയിരുന്നു. അയത്തില്‍ മാലിക്കര പള്ളിയില്‍ നമസ്‌കാരത്തിനുശേഷം ആലംകോട് മുസ്ലിം ജമാഅത്ത് കബര്‍സ്ഥാനിലാണ് കബറടക്കിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഉച്ചയ്ക്ക് രണ്ടോടെയായിരുന്നു പള്ളിമണ്‍ ഇത്തിക്കരയാറില്‍ നൗഫല്‍ ഒഴുക്കില്‍പ്പെട്ടത്. സുഹൃത്തുക്കള്‍ക്കൊപ്പം ആറ്റിലിറങ്ങിയപ്പോഴായിരുന്നു അപകടം. വെല്‍ഡിങ് ജോലിക്കായി പോയ നൗഫല്‍ ഉള്‍പ്പെടെ അഞ്ചുപേരാണ് ആറ്റിന്റെ തീരത്തെത്തിയത്. ഇവരില്‍ നാലുപേര്‍ ആറ്റിലിറങ്ങി. ഇവര്‍ ശക്തമായ ഒഴുക്കില്‍പ്പെട്ടെങ്കിലും മൂന്നുപേര്‍ രക്ഷപ്പെട്ടു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....