News Beyond Headlines

28 Thursday
November

പ്രണയത്തില്‍നിന്ന് പിന്‍മാറിയ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയി; സിനിമാസ്‌റ്റൈല്‍ ചേസിങ്, രക്ഷപ്പെടുത്തല്‍

ചെന്നൈ പ്രണയത്തില്‍നിന്ന് പിന്‍മാറിയ പെണ്‍കുട്ടിയുടെ വീട്ടിലേക്ക് ഇരച്ചുകയറിയ കാമുകനും സുഹൃത്തുക്കളും, അച്ഛനെയും അമ്മയെയും കത്തിമുനയില്‍ നിര്‍ത്തി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി. മണിക്കൂറുകള്‍ നീണ്ട സിനിമാ സ്‌റ്റൈല്‍ ചേസിങ്ങിനൊടുവില്‍ പൊലീസ് സംഘം പെണ്‍കുട്ടിയെ മോചിപ്പിച്ച് അക്രമികളെ കസ്റ്റഡിയിലെടുത്തു. തമിഴ്‌നാട്ടിലെ മൈലാടുതുറയിലാണ് സിനിമാ രംഗങ്ങളെ വെല്ലുന്ന തട്ടിക്കൊണ്ടു പോകല്‍ അരങ്ങേറിയത്. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. തഞ്ചാവൂര്‍ ആടുതുറ സ്വദേശി വിഘ്‌നേശ്വരന്‍ മൈലാടുതുറയിലെ മുത്തശ്ശിയുടെ വീട്ടിലെത്തിയപ്പോഴാണ് അയല്‍വാസിയായ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പരിചയം പതുക്കെ പ്രണയത്തിലേക്കു വഴിമാറി. എന്നാല്‍, ഇയാളുടെ തനിസ്വരൂപം മനസ്സിലാക്കിയതോടെ പെണ്‍കുട്ടി ബന്ധത്തില്‍നിന്ന് പിന്‍മാറി. ഇതോടെ ഭീഷണിയുമായി യുവാവ് രംഗത്തെത്തി. വിവാഹം ചെയ്തു തരണമെന്ന് ആവശ്യപ്പെട്ട് ഇയാള്‍ നിരവധി തവണ പെണ്‍കുട്ടിയുടെ വീട്ടിലെത്തി വഴക്കുണ്ടാക്കി. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പരാതി നല്‍കിയതോടെ, മേലില്‍ ശല്യം ചെയ്യില്ലെന്ന് എഴുതിനല്‍കിയാണ് വിഘ്‌നേശ്വരന്‍ കേസില്‍നിന്ന് രക്ഷപ്പെട്ടത്. ഇതിനു തൊട്ടുപിന്നാലെയാണ് വീട്ടിലേക്ക് അതിക്രമിച്ചു കയറി പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയത്. വിഘ്‌നേശ്വരന്റെ ശല്യം രൂക്ഷമായതോടെ പെണ്‍കുട്ടിയുടെ വീട്ടില്‍ സിസിടിവി ക്യാമറകള്‍ സ്ഥാപിച്ചിരുന്നു. സുഹൃത്തുക്കളെയും കൂട്ടിയെത്തിയ യുവാവ് നടത്തിയ 'മിന്നലാക്രമണം' കൃത്യമായി ഈ ക്യാമറയില്‍ പതിഞ്ഞു. അയല്‍വാസികള്‍ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ പൊലീസ് ദൃശ്യങ്ങളില്‍നിന്ന് അക്രമികളെ തിരിച്ചറിഞ്ഞു. തുടര്‍ന്ന് രാത്രിയില്‍ത്തന്നെ പല സംഘങ്ങളായി അന്വേഷണം തുടങ്ങി. അക്രമിസംഘത്തില്‍ വിഴുപ്പുറം സ്വദേശികള്‍ ഉണ്ടെന്ന് വിവരം ലഭിച്ചതിനാല്‍ ഒരു സംഘം പൊലീസുകാര്‍ അവിടേക്കു നീങ്ങി. സിനിമാ സ്‌റ്റൈല്‍ ചേസിങ്ങിനു ശേഷം വിഴുപ്പുറം വിക്രപണ്ഡി ചെക്‌പോസ്റ്റിനു സമീപം വച്ച് വിഘ്‌നേശ്വരനും സംഘവും സഞ്ചരിച്ചിരുന്ന വാന്‍ പൊലീസ് തടഞ്ഞു. തുടര്‍ന്ന് പെണ്‍കുട്ടിയെ മോചിപ്പിച്ചു. വാഹനത്തില്‍നിന്ന് ഇറങ്ങിയോടിയ വിഘ്‌നേശ്വരനെയും സുഹൃത്തുക്കളായ സുഭാഷ്, സെല്‍വകുമാര്‍ എന്നിവരെയും പിന്നീട് പൊലീസ് പിടികൂടി. സംഘത്തില്‍പ്പെട്ട മറ്റു പതിനൊന്നു പേര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....