ഇന്നലെയും മിനിയാന്നും പെയ്ത മഴയില്‍ ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായ കണ്ണൂരില്‍ അതീവ ജാഗ്രത തുടരുന്നു. മലയോര ജില്ലയില്‍ ഇന്നലെ രാത്രിയും ഇടവിട്ട് കനത്ത മഴയുണ്ടായെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇന്ന് മഴയ്ക്ക് അല്പം ശമനമുണ്ട്. ഇരിട്ടി, പേരാവൂര്‍, കൊട്ടിയൂര്‍ കേളകം, കണ്ണിച്ചാര്‍, കോളയാട് ഭാഗങ്ങളിലാണ് ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത്. മന്ത്രി എം വി ഗോവിന്ദന് ജില്ലയിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിള്‍ ഏകോപിപ്പിക്കുന്നു. ഇന്നലെ മാത്രം സംസ്ഥാന വ്യാപകമായി 12 ഇടത്ത് ഉരുള്‍പൊട്ടലുണ്ടായി. കണ്ണൂരിലെ പേരാവൂരിലാണ് കാര്യമായ നാശനഷ്ടങ്ങള്‍ ഉണ്ടായത്. കനത്ത മഴയും ആള്‍നാശവും ഉണ്ടായെങ്കിലും കണ്ണൂര്‍ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധിയില്ല. ജില്ലയിലെ കണ്ണിച്ചാര്‍ പഞ്ചായത്തില്‍ മൂന്നിടത്ത് ഉരുള്‍പൊട്ടി വ്യാപകനാശമുണ്ടായി. പൂളക്കുറ്റിയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ വന്‍തോതില്‍ പാറകളും മണ്ണും നാല് കിലോമീറ്റര്‍ ദൂരത്തില്‍ ഒഴുകി ഇറങ്ങി. ചന്ദ്രന് എന്നയാളുടെ വീട് പൂര്‍ണമായി നശിച്ചു. ചന്ദ്രന്റെ മൃതദേഹം രക്ഷാപ്രവര്‍ത്തകര്‍ രണ്ടര കിലോമീറ്റര്‍ ദൂരത്ത് നിന്നാണ് കണ്ടെത്തിയത്. ഇദ്ദേഹത്തിന്റെ മകന് അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടു. രാജേഷ് എന്ന ഓട്ടോഡ്രൈവറും നുമാ തസ്ലീന്‍ എന്ന രണ്ടര വയസ്സുകാരിയും ഉരുള്‍പൊട്ടലില്‍ മരിച്ചു. ഉരുള്‍പൊട്ടലില്‍ മരിച്ച മൂന്ന് പേരുടെയും സംസ്കാരം ഇന്ന് നടക്കും. നാലിടങ്ങളില്‍ ഉരുള്‍പൊട്ടലുണ്ടായതിനാല്‍ കണ്ണൂരിലെ മലയോര മേഖലയില്‍ കനത്ത ജാഗ്രത തുടരുകയാണ്. മണ്ണും പാറയും ഇടിഞ്ഞുവീണ വയനാട്ടിലേക്കുള്ള നെടുമ്പൊയില്‍ ചുരം റോഡ് ഇതുവരെ ഗതാഗത യോഗ്യമാക്കാനായിട്ടില്ല. ചുരം റോഡില്‍ നിന്നും അഞ്ച് കിലോമീറ്റര്‍ മുകളില്‍ 24-ാം മൈല്‍ എന്ന സ്ഥലത്തില്‍ ഉരുള്‍പൊട്ടലില്‍ കനത്ത നാശമുണ്ടായി. ഇവിടെ മൂന്നിടത്ത് റോഡ് ഇടിഞ്ഞു താഴ്ന്നു. രണ്ട് വീടുകള്‍ പൂര്‍ണമായി തകര്‍ന്നു. ഉരുള്‍പൊട്ടലിന്റെ ശബ്ദം കേട്ട് ആളുകള്‍ ഇറങ്ങിയോടിയതിനാല്‍ മാത്രമാണ് അവിടെ ആള്‍നാശം ഒഴിവായത്. കണ്ണവം വനഭാഗത്തും കാര്യമായ നാശം ഉണ്ടായി. ഇന്നലെ കണ്ണിച്ചാര്‍ പഞ്ചായത്തിലായിരുന്നു കാര്യമായ രക്ഷാപ്രവര്‍ത്തനം. ഇന്ന് ചുരം ഭാഗത്തേക്കും മറ്റും രക്ഷാപ്രവര്‍ത്തനം സജീവമാകും. അതേസമയം ഉരുള്‍പൊട്ടല്‍ മേഖലയിലേക്ക് ആളുകളുടെ സന്ദര്‍ശനം അനുവദിക്കില്ലെന്ന് പൊലീസ് വ്യക്തമാക്കി. രക്ഷാപ്രവര്‍ത്തിന് ഇത്തരം സന്ദര്‍ശകര്‍ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുവെന്ന പരാതിയെ തുടര്‍ന്നാണ് അനാവശ്യമായി ആരേയും ദുരന്തമേഖലകളിലേക്ക് കടത്തി വിടേണ്ട എന്ന നിര്‍ദേശം പൊലീസ് നല്‍കുന്നത്. അതിനിടെ കനത്ത മഴയില്‍ സംസ്ഥാനത്തേറ്റവും നാശനഷ്ടങ്ങളുണ്ടാവുകയും ജില്ലയില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിക്കുകയും ചെയ്തിട്ടും കണ്ണൂരിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിക്കാത്തതില്‍ വിമര്‍ശനം ശക്തമാണ്. ഇന്നലെ രാത്രി വൈകിയും മാധ്യമപ്രവര്‍ത്തകരെ ബന്ധപ്പെട്ട് അവധിയുടെ കാര്യം ആളുകള്‍ അന്വേഷിക്കുകയായിരുന്നു. കണ്ണൂര്‍ കളക്ടറുടെ ഫേസ്ബുക്ക് പേജിലും ഇതേ ചൊല്ലി പ്രതിഷേധമുണ്ടായി. ഇന്ന് അവധിയാണെന്ന തരത്തില്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിച്ചതും ആശയക്കുഴപ്പത്തിന് കാരണമായി. അതേസമയം അവധി പ്രഖ്യാപിക്കേണ്ട സാഹചര്യമില്ല എന്നാണ് കണ്ണൂര്‍ കളക്ട്രേറ്റ് ഇക്കാര്യത്തില്‍ നല്കുന്ന വിശദീകരണം. ഇന്നലെ ചേര്‍ന്ന അവലോകന യോഗത്തിന് ശേഷം അവധി നല്‍കേണ്ടതില്ല എന്ന തീരുമാനമാണ് കളക്ടര്‍ എടുത്തതെന്നാണ് വിവരം. കഴിഞ്ഞ ദിവസം കണ്ണൂരിലെ ഇരിട്ടി, തലശ്ശേരി താലൂക്കുകളില്‍ മാത്രമാണ് അവധി നല്‍കിയത്. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച തിരുവനന്തപുരം അടക്കം സംസ്ഥാനത്ത് പന്ത്രണ്ട് ജില്ലകളിലും ഇന്ന് അവധി നല്‍കിയിരുന്നു. കണ്ണൂരിലും കാസര്‍കോടും മാത്രമാണ് അവധി നല്‍കാതിരുന്നത്. കാസര്‍കോട് ഇന്ന് ഓറഞ്ച് അലര്‍ട്ടാണ്. തിങ്കളാഴ്ച രാത്രിയുണ്ടായ മലവെള്ളപ്പാച്ചിലില്‍ കണിച്ചാര്‍, കേളകം, പേരാവൂര്‍ പഞ്ചായത്തുകളില്‍ വ്യാപക നാശനഷ്ടമാണ് ഉണ്ടായത്. തിങ്കളാഴ്ച രാത്രിയുണ്ടായ ഉരുള്‍പൊട്ടലുണ്ടായ കണിച്ചാര്‍ പൂളക്കുറ്റിയില്‍ ജോസെന്നയാളുടെ വീടിന് മുകളിലേക്ക് കല്ലും മരവും പതിച്ചു. ഉഗ്ര ശബ്ദം കേട്ട് മക്കളെയും വിളിച്ച് പുറത്തേക്ക് ഓടിയതിനാലാണ് കുടുംബം രക്ഷപ്പെട്ടത്. ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്ത് നിന്ന് മഴ മുന്നറിയിപ്പോ ഒഴിപ്പിക്കലോ ഇല്ലാത്തതുകൊണ്ടാണ് കണ്ണൂരിലെ മലയോരത്ത് ദുരിതം വര്‍ദ്ധിച്ചതെന്ന് പേരാവൂര്‍ എംഎല്‍എ സണ്ണി ജോസഫ് ആരോപിച്ചു. കണിച്ചാര്‍, കേളകം, പേരാവൂര്‍ പഞ്ചായത്തുകളില്‍ ഭൂമിയും വീടും നഷ്ടപ്പെട്ടവരും കൃഷി നശിച്ചവരുമായി നിരവധി പേരുണ്ട്. സര്‍ക്കാര്‍ അടിയന്തരമായി മൂന്ന് പഞ്ചായത്തുകളില്‍ നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു. മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ഇന്നും അതീവജാഗ്രത തുടരുകയാണ്. ആലപ്പുഴ മുതല്‍ കണ്ണൂര്‍ വരെ പത്ത് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. നാലിടത്ത് ഓറഞ്ച് അലര്‍ട്ടും നിലവിലുണ്ട്.. 12 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി നല്കി. കേരള, എംജി, കാലിക്കറ്റ് സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റിവച്ചിരിക്കുകയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....