പാലക്കാട്: മന്ത്രവാദിയുടെ വാക്ക് വിശ്വസിച്ച് ഐശ്വര്യം വരാന്‍ വീട്ടുവളപ്പില്‍ കഞ്ചാവ് ചെടി നട്ടുവളര്‍ത്തിയ ഗായകന്‍ അറസ്റ്റില്‍. അഗളി സ്വദേശിയും തമിഴ് പിന്നണി ഗായകനുമായ രാധാകൃഷ്ണനെയാണ് പാലക്കാട് എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് പിടികൂടിയത്. അട്ടപ്പാടിയിലെ വീടിന് പിന്നിലായി ഗ്രോബാഗില്‍ തഴച്ചുവളരുകയായിരുന്ന 20 കഞ്ചാവ് ചെടികളും കണ്ടെടുത്തു. മൂന്ന് തമിഴ്‌സിനിമകളില്‍ പിന്നണി പാടിയ ആളാണ് രാധാകൃഷ്ണന്‍. നന്നായി കവിതയെഴുതും ഈണത്തില്‍ ചൊല്ലും. മികവുള്ള കലാകാരനാണെങ്കിലും രാധാകൃഷ്ണന്റെ വ്യക്തി ജീവിതത്തില്‍ അടുത്തിടെ അല്‍പ്പം അസ്വാരസ്യമുണ്ടായി. ഇതിന് പരിഹാരമായാണ് തമിഴ്‌നാട്ടിലെ സിദ്ധന്‍ കഞ്ചാവ് ചെടി വളര്‍ത്താന്‍ ഉപദേശിച്ചത്. ചെടിയുടെ വളര്‍ച്ചയ്ക്ക് അനുസരിച്ച് പ്രശ്‌നപരിഹാരമുണ്ടാകുന്നതിനൊപ്പം ഐശ്വര്യം നാള്‍ക്കുനാള്‍ കൂടുമെന്നും വിശ്വസിപ്പിച്ചു. ഉപദേശം അതേമട്ടില്‍ ഏറ്റെടുത്ത രാധാകൃഷ്ണന്‍ പച്ചക്കറിക്ക് പകരം ഗ്രോബാഗില്‍ കഞ്ചാവ് വിത്ത് പാകി. വളക്കൂറുള്ള മണ്ണില്‍ മുളപൊട്ടിയതോടെ ചെടികള്‍ വേരുറപ്പിച്ച് നന്നായി തഴച്ചു വളര്‍ന്നു. ഐശ്യര്യം തിരികെക്കിട്ടുന്നതിന്റെ ചില ലക്ഷണങ്ങളൊക്കെ ജീവിതത്തിലുണ്ടായി. എന്നാല്‍ ഇക്കാര്യം ആരോ എക്‌സൈസിനെ അറിയിക്കുകയായിരുന്നു. കണ്ടെടുത്ത കഞ്ചാവ് ചെടികള്‍ക്ക് 134 സെന്റിമീറ്റര്‍ വരെ ഉയരമുണ്ട്. മൂന്ന് മാസം പ്രായമുള്ള ചെടികള്‍ അധികം വൈകാതെ പൂത്ത് പാകമാകുന്ന സ്ഥിതിയെത്തിയേനെ.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....