ജറുസലം അതിസുരക്ഷാ ജയിലില്‍ വനിതാ ജീവനക്കാരിയെ ഉന്നത ഉദ്യോഗസ്ഥര്‍ 'ലൈംഗിക അടിമ'യാക്കിയെന്ന വെളിപ്പെടുത്തലില്‍ ഞെട്ടി ഇസ്രയേല്‍. ജയിലില്‍ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ 'ലൈംഗിക അടിമ'യായി ജോലി ചെയ്യാന്‍ നിര്‍ബന്ധിതയായെന്നും ഔദ്യോഗിക കാലയളവിനിടെ നിരവധി തവണ ഒരു പലസ്തീന്‍ തടവുകാരന്റെ ബലാത്സംഗത്തിന് ഇരയാക്കപ്പെടാന്‍ ഇടയാക്കിയെന്നുമാണ് ഒരു മുന്‍ ജയില്‍ ഉദ്യോഗസ്ഥ വെളിപ്പെടുത്തിയത്. സംഭവത്തില്‍ അന്വേഷണം നടത്തുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി യയ്ര്‍ ലപീദ് ഉറപ്പുനല്‍കി. ''ബലാത്സംഗത്തിന് ഇരയാകരുതെന്നാണ് ആഗ്രഹിച്ചത്. എന്നാല്‍, ഒരു പലസ്തീന്‍ തടവുകാരനാല്‍ തുടര്‍ച്ചയായി ഞാന്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു. അയാളുടെ 'സ്വകാര്യ ലൈംഗിക അടിമ'യെന്ന പോലെ എന്നെ 'കൈമാറാന്‍' സാഹചര്യമൊരുക്കിയത് എന്റെ മേലുദ്യോഗസ്ഥരാണ്.''- ഗില്‍ബാവോ ജയിലിലെ മുന്‍ ഉദ്യോഗസ്ഥ തന്റെ പേരു സൂചിപ്പിക്കാതെ ഇക്കഴിഞ്ഞ വ്യാഴാഴ്ച ഓണ്‍ലൈനില്‍ നല്‍കിയ വെളിപ്പെടുത്തലില്‍ പറഞ്ഞു. ഈ സംഭവത്തെ തുടര്‍ന്നു തന്റെ കക്ഷിക്കു ശാരീരിക - മാനസിക പിന്തുണ നല്‍കേണ്ട സാഹചര്യമുണ്ടായതായി ഇവരുടെ അഭിഭാഷക കെരെന്‍ ബാറക് വിശദീകരിച്ചു. ഇസ്രയേലിലെ ചാനല്‍ 12 ല്‍ മുന്‍ ജയില്‍ ഉദ്യോഗസ്ഥ നടത്തിയ വെളിപ്പെടുത്തലിനു പിന്നാലെയായിരുന്നു അഭിഭാഷകയുടെ ഈ വിശദീകരണം. തടവുകാര്‍ക്ക് പീഡിപ്പിക്കാനാകുന്ന സാഹചര്യത്തിലേക്ക് വനിതാ ഗാര്‍ഡുമാരെ പുരുഷന്മാരായ മേലധികാരികള്‍ എത്തിക്കുന്നതായി കഴിഞ്ഞ വര്‍ഷം ചില ഇസ്രയേല്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. 'പിമ്പിങ് അഫയര്‍' എന്നാണ് ഈ റിപ്പോര്‍ട്ടുകള്‍ അറിയപ്പെട്ടത്. ഇത് സ്ഥിരീകരിച്ച് ഒരു വനിതാ ജയില്‍ ജീവനക്കാരി കഴിഞ്ഞയാഴ്ച നടത്തിയ വെളിപ്പെടുത്തല്‍ വിവാദമായതോടെ, ആരോപണങ്ങള്‍ അന്വേഷിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി യയ്ര്‍ ലപീദ് പ്രതികരിച്ചു. ''സര്‍വീസിലുള്ള ഉദ്യോഗസ്ഥയെ ഭീകരന്‍ പീഡിപ്പിക്കുകയെന്നതു വച്ചുപൊറുപ്പിക്കാനാകില്ല. തീര്‍ച്ചയായും ഇക്കാര്യത്തെപ്പറ്റി അന്വേഷണമുണ്ടാകും. പീഡനത്തിന് വിധേയയായ സുരക്ഷാ ഉദ്യോഗസ്ഥയ്ക്ക് ആവശ്യമായ സഹായം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കും. ഇസ്രയേല്‍ പ്രിസണ്‍ സര്‍വീസ് (ഐപിഎസ്) കമ്മിഷണര്‍ കാറ്റി പെറിയുമായി സംസാരിച്ചു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പാക്കണമെന്ന് നിര്‍ദേശിച്ചു.''- ലപീദ് വ്യക്തമാക്കി. ''മുന്‍ ജയില്‍ ഉദ്യോഗസ്ഥയുടെ വെളിപ്പെടുത്തലുകള്‍ ഞെട്ടലുളവാക്കുന്നതാണ്. ഇസ്രയേല്‍ ജനതയ്ക്കാകെ ആഘാതമായ കാര്യങ്ങളാണ് ഈ വെളിപ്പെടുത്തലിലുള്ളത്. ''- ആഭ്യന്തര സുരക്ഷാ മന്ത്രി ഒമര്‍ ബാര്‍ലവ് പ്രസ്താവനയില്‍ പറഞ്ഞു. ഗില്‍ബോവ ജയിലിനെതിരെ വര്‍ഷങ്ങളായി ഇസ്രയേലി മാധ്യമങ്ങളില്‍ പല ആരോപണവും ഉയര്‍ന്നിട്ടുണ്ട്. എന്നാല്‍ മുന്‍ ജീവനക്കാരിതന്നെ ആരോപണവുമായി രംഗത്തുവന്നതാണ് രാജ്യത്തെയും സര്‍ക്കാരിനെയും ഞെട്ടിച്ചത്. അതീവ സുരക്ഷാസന്നാഹം മറികടന്നു 2021 സെപ്റ്റംബറില്‍ തടവുകാര്‍ രക്ഷപ്പെട്ടതാണു ഗില്‍ബോവ ജയിലിനെ അടുത്തിടെ ലോകത്തിന്റെ ശ്രദ്ധാകേന്ദ്രമാക്കിയത്. കൊടുംഭീകരരെന്ന് ഇസ്രയേല്‍ മുദ്രകുത്തിയ പലസ്തീന്‍കാരായ ആറു തടവുകാരാണു രക്ഷപ്പെട്ടത്. ഇസ്രയേലിനാകെ നാണക്കേടായിരുന്നു ഗില്‍ബോവ ജയിലില്‍ അന്നുണ്ടായ സുരക്ഷാവീഴ്ച. തടവുകാര്‍ ജയിലിനു പുറത്തെത്താന്‍ ഉപയോഗിച്ച തുരങ്കത്തിന്റെ ചിത്രവും അന്ന് സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. ജയില്‍ ചാടിയവര്‍ക്കു പലസ്തീനില്‍ താരപരിവേഷമാണു ലഭിച്ചത്. രക്ഷപ്പെട്ടവരില്‍ പലസ്തീന്‍ പാര്‍ട്ടി ഫത്തയുടെ സൈനിക വിഭാഗം കമാന്‍ഡര്‍ സക്കരിയ സുബൈദിയുമുണ്ടായിരുന്നു. 'ഇസ്‌ലാമിക് ജിഹാദ്' എന്ന സായുധ സംഘത്തിന്റെ അംഗങ്ങളായിരുന്നു മറ്റുള്ളവര്‍. ഗില്‍ബോവ മലനിരയ്ക്കു സമീപത്താണു ഗില്‍ബോവ ജയില്‍. ഭീകരപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെടുന്നവരെന്ന് ഇസ്രയേല്‍ കണ്ടെത്തുന്ന പലസ്തീന്‍കാരെ മാത്രം തടവിലിടാന്‍ പ്രത്യേകമായി നിര്‍മിച്ച ജയിലാണിത്. ജയില്‍ നിര്‍മാണം നടത്തിയ കമ്പനിയുടെ വെബ്‌സൈറ്റില്‍ ജയിലിന്റെ രൂപരേഖ പ്രസിദ്ധീകരിച്ചിരുന്നു. ആര്‍ക്കും ലഭ്യമാകുന്ന തരത്തിലായിരുന്നു ഇത്. ആറു പലസ്തീന്‍ തടവുകാര്‍ ജയില്‍ ചാടാനിടയായ സംഭവത്തെത്തുടര്‍ന്ന് ഈ വെബ്‌സൈറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....