പേരാമ്പ്ര(കോഴിക്കോട്): സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് പന്തീരിക്കരയിലെ ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോയ കേസില്‍ പരിശോധനയ്ക്കെത്തിയ പോലീസുകാരെ പാചകവാതകം തുറന്നുവിട്ട് അപായപ്പെടുത്താന്‍ ശ്രമം. ഇര്‍ഷാദിന്റെ ബന്ധുക്കള്‍ ആരോപണം ഉന്നയിച്ച സൂപ്പിക്കടയിലെ ഷമീറിന്റെ വീട്ടില്‍ പരിശോധനയ്ക്കെത്തിയപ്പോള്‍ വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് സംഭവം. പെരുവണ്ണാമൂഴി ഇന്‍സ്പെക്ടര്‍ കെ. സുഷീറിന്റെ നേതൃത്വത്തിലാണ് പോലീസ് വീട്ടില്‍ പരിശോധനയ്ക്ക് എത്തിയത്. ഇതോടെ അടുക്കളയിലുണ്ടായിരുന്ന രണ്ട് പാചകവാതക സിലിന്‍ഡര്‍ തുറന്നിട്ട് കത്തിയുമായി ഷമീര്‍ ഭീഷണി മുഴക്കുകയായിരുന്നു. കൈയില്‍ കത്തികൊണ്ട് മുറിവേല്‍പ്പിക്കുകയും ചെയ്തു. ഉമ്മയും ഭാര്യയും രണ്ട് കുട്ടികളും വീട്ടിലുണ്ടായിരുന്നു. ഇതോടെ പോലീസ് ഷമീറിനെ പിടികൂടാതെ വീടിന്റെ പുറത്ത് നിന്നു. ഈ സമയം ഷമീര്‍ വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങി ഓടി. അപായഭീഷണിയുടെ പശ്ചാത്തലത്തില്‍ പേരാമ്പ്രയില്‍ നിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തിയിരുന്നു. ഷമീര്‍ പോയതിനുപിന്നാലെ പാചകവാതക സിലിന്‍ഡറുകള്‍ സേന പെട്ടെന്ന് പുറത്തേക്ക് മാറ്റി. ഇത് പിന്നീട് പോലീസ് കൊണ്ടുപോവുകയും ചെയ്തു. സ്വര്‍ണം ഷമീറിന് കൈമാറിയെന്നായിരുന്നു ഇര്‍ഷാദ് നല്‍കിയ വിവരമനുസരിച്ച് ബന്ധുക്കള്‍ വെളിപ്പെടുത്തിയത്. ഷമീറിനെ പിന്നീട് സമീപപ്രദേശത്തുനിന്ന് പോലീസ് കസ്റ്റഡിയിലെടുത്ത് വൈദ്യപരിശോധനയ്ക്ക് പേരാമ്പ്ര താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....