രാജാക്കാട്: കുട്ടികള്‍ക്കെതിരെയുള്ള നാല് ലൈംഗിക അതിക്രമ കേസുകളില്‍ ഇടുക്കി അതിവേഗ പോക്‌സോ കോടതി ഒരേ ദിവസം ശിക്ഷ വിധിച്ചു. ഇടുക്കി, രാജാക്കാട് പോലീസ് സ്റ്റേഷനുകളില്‍ എടുത്ത കേസുകളിലാണ് വിധി. ആറു വയസ്സുകാരിയെ പീഡിപ്പിച്ച് ഓട്ടോ ഡ്രൈവക്ക് 81 വര്‍ഷം തടവ് ഉള്‍പ്പെടെയാണ് ശിക്ഷ വിധിച്ചത്. ഇടുക്കി പോലീസ് സ്റ്റേഷന്‍ പരിധിയില്‍ 2019 നവംബര്‍ മുതല്‍ 2020 മാര്‍ച്ചു വരെ ആറു വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിക്കാണ് 81 വര്‍ഷം തടവും 31,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. വീട്ടിലെ നിത്യ സന്ദശകനും കുടുംബ സുഹൃത്തുമായിരുന്ന ഓട്ടോറിക്ഷ ഡ്രൈവറായ മരിയാപുരം സ്വദേശി വിമല്‍ പി മോഹനാണ് കേസിലെ പ്രതി. പീഡനവിവരം കുട്ടി സഹോദരിയോട് പറഞ്ഞതോടെയാണ് വീട്ടുകാര്‍ അറിഞ്ഞത്. വിവിധ വകുപ്പുകളിലാണ് പ്രതിക്ക് കോടതി ശിക്ഷ വിധിച്ചത്. അതിനാല്‍ 20 വര്‍ഷം തടവ് അനുഭവിച്ചാല്‍ മതിയാവും. പത്തു വയസ്സുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതിയായ രാജാക്കാട് അമ്പലക്കവല സ്വദേശി അഭിലാഷിന് 40 വര്‍ഷം തടവ് ശിക്ഷയാണ് കോടതി ഇന്ന് വിധിച്ചത്. വിദി പ്രകാരം 20 വര്‍ഷം പ്രതി ജയിലില്‍ കഴിയണം. അയല്‍വാസിയായ ഇയാള്‍ കുട്ടിയെ വീട്ടിലെത്തിച്ചാണ് ഉപദ്രവിച്ചത്. രാജാക്കാട് പതിനഞ്ചു വയസ്സുള്ള പെണ്‍കുട്ടിയ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിക്ക് പന്ത്രണ്ടര വഷം തടവും 20,000 രൂപ പിഴയുമാണ് ശിക്ഷ. ബൈസണ്‍വാലി പൊട്ടന്‍കാട് സ്വദേശി തങ്കമാണ് കേസിലെ പ്രതി. വീട്ടില്‍ വച്ച് കടന്നു പിടിച്ചപ്പോള്‍ കയ്യില്‍ കടിച്ചാണ് കുട്ടി രക്ഷപെട്ടത്. സംഭവത്തെക്കുറിച്ച് ചോദിക്കാന്‍ ചെന്ന അമ്മയേയും ഇയാള്‍ മര്‍ദ്ദിച്ചിരുന്നു. ശിക്ഷ ഒരുമിച്ച് നാലു വര്‍ഷം അനുഭവിച്ചാല്‍ മതി. ആറുവയസ്സുള്ള ആണ്‍കുട്ടിയെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ 44 കാരന് 37 വര്‍ഷത്തെ തടവും 20,000 രൂപ പിഴയുമാണ് കോടതി ശിക്ഷ വിധിച്ചത്. കുട്ടിയുടെ അയല്‍വാസിയായ രാജാക്കാട് പുന്നസിറ്റി സ്വദേശി സുരേഷാണ് പ്രതി. അമ്മയോടൊപ്പം മുറ്റത്ത് നിന്നിരുന്ന കുട്ടിയെ കളിപ്പിക്കാനെന്ന വ്യാജേന എഠുത്തു കൊണ്ടു പോയി ഉപദ്രവിക്കുകയായിരുന്നു. കുറെ സമയം കഴിഞ്ഞിട്ടും കുട്ടിയ കാണാതെ വന്നതിനെ തുടന്ന് അമ്മ അന്വേഷിച്ചെത്തിയപ്പോള്‍ സംഭവം നേരില്‍ കാണുകയായിരുന്നു. കോടതി വിധി പ്രകാരം പത്ത് വര്‍ഷം ഇയാള്‍ ജയിലില്‍ കിടക്കണം. എല്ലാ കേസുകളിലും ഇരകളുടെ പുനരധിവാസത്തിന് തുക നല്‍കാനും ജില്ല ലീഗല്‍ സവീസ് അതോറിട്ടിയോട് കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നാലു കേസുകളിലും പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്.എസ്.സനീഷാണ് ഹാജരായത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....