പാലക്കാട്: വിനോദ സഞ്ചാരികള്‍ എന്ന വ്യാജേന 200 ഗ്രാം ഹഷീഷ് ഗുളികകള്‍ കടത്തിയ യുവാക്കള്‍ പാലക്കാട് ഒലവക്കോട് അറസ്റ്റില്‍. തൃശൂര്‍ സ്വദേശി ഷാജിര്‍, ചൂളൂര്‍ സ്വദേശി അനസ് എന്നിവരെയാണ് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സും എക്‌സൈസ് ആന്റി നര്‍കോട്ടിക് വിഭാഗവും ചേര്‍ന്ന് പിടികൂടിയത്. കോളജ് വിദ്യാര്‍ഥികള്‍ക്കും പതിവ് ഇടപാടുകാരായ അതിഥി തൊഴിലാളികളെയും ലക്ഷ്യമിട്ട് കൊണ്ടുവന്നതാണ് ലഹരിയെന്നാണ് പ്രാഥമിക നിഗമനം ലഹരി കടത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഇരുവരും കുളു മണാലിയില്‍ എത്തിയത്. യാത്രയ്ക്കുള്ള പണവും അതോടൊപ്പം നാട്ടിലെ ആഡംബര ജീവിതത്തിനുള്ള പണവും തരപ്പെടുത്തുകയായിരുന്നു ലക്ഷ്യം. ഇതിന്റെ ഭാഗമായാണ് ഹഷീഷ് ഗുളികകള്‍ വാങ്ങി റോഡ് മാര്‍ഗം ഡല്‍ഹിയിലെത്തിയത്. അവിടെനിന്ന് കേരള എക്സ്പ്രസില്‍ പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങി. പിന്നീട് ബസ് മാര്‍ഗം തൃശൂരിലേക്ക് പോകാന്‍ തയാറെടുക്കുന്നതിനിടെയാണ് ആര്‍പിഎഫ് ക്രൈം ഇന്റലിജന്‍സ് വിഭാഗവും എക്‌സൈസും ചേര്‍ന്ന് ഇരുവരെയും പിടികൂടിയത്. തൃപ്രയാര്‍ കേന്ദ്രീകരിച്ചുള്ള ലഹരി വില്‍പന സംഘത്തിലെ പ്രധാന കണ്ണികളാണ് ഇവരെന്നാണ് വിവരം. സാധാരണ വിനോദ സഞ്ചാരികള്‍ ഉപയോഗിക്കുന്ന ബാഗിലാണ് രഹസ്യമായി തുണികള്‍ക്കിടയില്‍ ഗുളികകള്‍ സൂക്ഷിച്ചിരുന്നത്. കൗതുകത്തിന് ലഹരി ഉപയോഗം തുടങ്ങി പിന്നീട് ലഹരി വാങ്ങുന്നതിനുള്ള പണം കണ്ടെത്തുന്നതിനായി ഇത്തരത്തില്‍ യാത്ര നടത്തിയെന്നാണു നിഗമനം. നേരത്തെയും സംഘം ലഹരി കടത്തിയിട്ടുണ്ടോ എന്നത് പരിശോധിക്കുന്നുണ്ട്. യുവാക്കളുടെ മൊബൈല്‍ ഫോണിലേക്ക് വന്ന വിളികളുടെ വിശദാംശങ്ങളും പരിശോധിക്കും. അതോടൊപ്പം ഇരുവരുടെയും ഡയറിയില്‍ കണ്ടെത്തിയ രേഖകളും വിശദമായി പരിശോധിക്കുന്നതിനാണ് തീരുമാനം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....