ന്യൂഡൽഹി: സപ്ലൈകോ വഴി വിതരണം ചെയ്യുന്ന സബ്സിഡിയുള്ള 13 നിത്യോപയോഗ സാധനങ്ങളെ ജി.എസ്.ടി.യിൽനിന്ന് ഒഴിവാക്കി ഉടൻ ഉത്തരവ് പുറത്തിറക്കുമെന്ന് സിവിൽ സപ്ലൈസ് മന്ത്രി ജി.ആർ. അനിൽ പറഞ്ഞു. അരി ഉൾപ്പെടെയുള്ള നിത്യോപയോഗ സാധനങ്ങൾക്ക് ജി.എസ്.ടി. ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രിയും ധനമന്ത്രിയും വ്യക്തമാക്കിയതാണ്. എന്നാൽ, പാക്കറ്റിൽ വിൽക്കുന്ന ചില ഭക്ഷ്യോത്പന്നങ്ങൾക്ക് ജി.എസ്.ടി. ചുമത്തി വിലകൂട്ടി വിൽക്കുന്നതായി വ്യാഴാഴ്ച വാർത്തകൾ പുറത്തുവന്നിരുന്നു. ഈ പശ്ചാലത്തിലാണ് മന്ത്രിയുടെ വിശദീകരണം. കൂട്ടിയ ജി.എസ്.ടി. സംസ്ഥാനത്ത് നടപ്പാക്കില്ലെന്നല്ല, 40 ലക്ഷത്തിൽത്താഴെ വിറ്റുവരവുള്ള കടകളിൽ കൂട്ടിയ ജി.എസ്.ടി. ഈടാക്കരുതെന്നാണ് സർക്കാർനിലപാട്. സപ്ലൈകോയിൽ സബ്സിഡി ഉത്പന്നങ്ങൾക്ക് ജി.എസ്.ടി. ഈടാക്കുന്നില്ല. സബ്സിഡിയുള്ള നിത്യോപയോഗ സാധനങ്ങൾ ഉപഭോക്താക്കൾക്ക് അപ്പപ്പോൾ പാക്ക് ചെയ്തുനൽകുന്നതാണ്. അവയ്ക്ക് ജി.എസ്.ടി. വാങ്ങില്ല. എന്നാൽ, ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് നികുതി ഈടാക്കിയിരുന്നത് തുടരും. അതിൽ സർക്കാരിനൊന്നും ചെയ്യാനാകില്ല. അഞ്ചുശതമാനം ജി.എസ്.ടി. ചുമത്താനുള്ള കേന്ദ്രസർക്കാരിന്റെ ഉത്തരവിനുപിന്നാലെ സാങ്കേതിക നടപടിക്രമങ്ങളുടെ ഭാഗമായാണ് കേരളത്തിലും ഉത്തരവിറക്കിയത്. സപ്ലൈകോയിൽ ജി.എസ്.ടി. ഈടാക്കുന്നതുമായി ബന്ധപ്പെട്ട പുതിയ ഉത്തരവ് ഉടനുണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ജി.എസ്.ടി. ശുപാർശകൾ നടപ്പാക്കാൻ ബാധ്യതയുണ്ടെന്ന് കേന്ദ്രം ന്യൂഡൽഹി: നികുതിനിരക്ക് സംബന്ധിച്ച ജി.എസ്.ടി. കൗൺസിലിന്റെ ശുപാർശകൾ നടപ്പാക്കാൻ സർക്കാരുകൾക്ക് ബാധ്യതയുണ്ടെന്ന് കേന്ദ്രസർക്കാർ. കൗൺസിലിന്റെ ശുപാർശകൾക്ക് ഉപദേശകസ്വഭാവം മാത്രമേയുള്ളൂവെന്നും അതുമുഴുവനും നടപ്പാക്കാൻ കേന്ദ്രത്തിനോ സംസ്ഥാനങ്ങൾക്കോ ബാധ്യതയില്ലെന്നും മേയിൽ സുപ്രീംകോടതി വിധിച്ചിരുന്നു. ഇതുസംബന്ധിച്ച് ഡോ. അമർ പട്‌നായിക്കിന്റെ ചോദ്യത്തിന് മറുപടിയായി ധനകാര്യസഹമന്ത്രി പങ്കജ് ചൗധരിയാണ് കേന്ദ്ര നിലപാട് രാജ്യസഭയെ അറിയിച്ചത്. ജി.എസ്.ടി. കൗൺസിലിന്റെ ഭരണഘടനാ സംവിധാനത്തിൽ മാറ്റംവരുത്തുന്നതല്ല മോഹിത് മിനറൽസ് കേസിലെ സുപ്രീംകോടതി വിധിയെന്ന് മന്ത്രി വ്യക്തമാക്കി. നികുതി നിരക്ക്, ഇളവുകൾ, ചട്ടങ്ങൾ എന്നിവ ജി.എസ്.ടി. കൗൺസിലിന്റെ ശുപാർശകൾ പ്രകാരം മാത്രമേ നടപ്പാക്കാവൂ എന്ന് കേന്ദ്ര, സംസ്ഥാന നിയമങ്ങൾ പറയുന്നു. അതിനാൽ കൗൺസിലിന്റെ ശുപാർശകൾ നടപ്പാക്കാൻ സർക്കാരുകൾക്ക് ബാധ്യതയുണ്ട്. ഇതിൽ മാറ്റംവരുത്തുന്നതല്ല സുപ്രീംകോടതിയുടെ വിധി. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ആയിരത്തിലേറെ തീരുമാനങ്ങൾ ജി.എസ്.ടി. കൗൺസിൽ എടുത്തിട്ടുണ്ട്. അതിൽ ഒന്നിന് മാത്രമാണ് വോട്ടെടുപ്പ് വേണ്ടിവന്നത്. ബാക്കിയെല്ലാം പരസ്പര ധാരണ പ്രകാരമാണ്. വോട്ടെടുപ്പ് വേണ്ടിവന്ന വിഷയത്തിലും എതിർപ്പറിയിച്ച സംസ്ഥാനങ്ങളും ശുപാർശ നടപ്പാക്കി. വിശദമായ ചർച്ചകൾക്കുശേഷമാണ് കൗൺസിൽ തീരുമാനമെടുക്കുന്നത്. അതിനാൽ കേന്ദ്രവും സംസ്ഥാനങ്ങളും കൗൺസിലിന്റെ ശുപാർശകൾ മാറ്റമില്ലാതെ നടപ്പാക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....