കാണ്‍പൂര്‍: ഉത്തര്‍പ്രദേശില്‍ ഒമ്പതാം ക്ലാസുകാരന്‍ അധ്യാപകന്റെ മര്‍ദ്ദനമേറ്റ് മരിച്ചെന്ന് ബന്ധുക്കളുടെ പരാതി. വാച്ച് മോഷ്ടിച്ചെന്ന് ആരോപിച്ച് മര്‍ദ്ദിച്ചതാണ് മരണകാരണമെന്ന് ബന്ധുക്കള്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. പൊലീസ് അന്വേഷണം തുടങ്ങി ശനിയാഴ്ച്ചയാണ് ദില്‍ഷാന്‍ എന്ന പതിനഞ്ചുകാരന്‍ ഒമ്പതാംക്ലാസില്‍ പ്രവേശനം നേടാനായി ആര്‍ എസ് ഇന്റര്‍ കോളേജ് എന്ന വിദ്യാഭ്യാസ സ്ഥാപനത്തില്‍ എത്തിയത്. ദില്‍ഷാന്‍ വാച്ച് മോഷ്ടിക്കുന്നത് കണ്ടു എന്നാരോപിച്ച് അവിടെ ഉണ്ടായിരുന്ന അധ്യാപകന്‍ ശിവകുമാര്‍ യാദവ് ,കുട്ടിയെ മുറിയില്‍ അടച്ചിട്ട് മര്‍ദ്ദിച്ചു എന്നാണ് അച്ഛന്‍ ജഹാംഗീര്‍ പൊലീസില്‍ നല്‍കിയ പരാതി. വീട്ടിലെത്തിയ ദില്‍ഷാന്‍ ഛര്‍ദ്ദിക്കുകയും കുഴഞ്ഞു വീഴുകയും ചെയ്തുവെന്നും കുട്ടിയുടെ ദേഹത്ത് അടികൊണ്ട മുറിവുകളുണ്ടായിരുന്നു എന്നും പരാതിയില്‍ പറയുന്നു. കാണ്‍പൂരിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ തിങ്കളാഴ്ചയാണ് ദില്‍ഷാന്‍ മരിച്ചത്. കുട്ടിയുടെ മരണത്തിന് പിന്നാലെ കാണ്‍പൂരില്‍ അധ്യാപകനെതിരെ വലിയ പ്രതിഷേധം ഉയര്‍ന്നു. പരാതിയില്‍ കേസെടുത്ത് അന്വേഷണം തുടങ്ങിയെന്ന് കാണ്‍പൂര്‍ എസ് പി കുന്‍വര്‍ അനുപം സിംഗ് അറിയിച്ചു. എന്നാല്‍ മരിച്ച ദില്‍ഷാന്‍ ക്ഷയരോഗ ബാധിതനായിരുന്നു എന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....