ലോക്സഭ സ്പീക്കര്‍ ഓം ബിര്‍ളക്കെതിരെ ശിവസേന താക്കറെ പക്ഷം സുപ്രിംകോടതിയെ സമീപിച്ചു. പാര്‍ട്ടിയുടെ സഭാ കക്ഷി നേതാവിനെയും, ചീഫ് വിപ്പിനെയും മാറ്റിയ നടപടിക്കെതിരെയാണ് ഹര്‍ജി. അതേസമയം, മന്ത്രി സഭാ രൂപീകരണ ചര്‍ച്ചകള്‍ക്കായി മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ഡല്‍ഹിയിലെത്തി. ശിവസേനയുടെ സഭാ കക്ഷി നേതാവ് എന്ന പദവിയില്‍ നിന്നും വിനായക് റൗത്തിനെയും ചീഫ് വിപ്പ് സ്ഥാനത്ത് നിന്ന് രാജന് വിചാരെയും മാറ്റിയ ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ളയുടെ നടപടിക്കെതിരെയാണ് താക്കറെ പക്ഷം സുപ്രിംകോടതിയെ സമീപിച്ചത്. ഇരുവരും തന്നെയാണ് സുപ്രിംകോടതിയില്‍ ഹര്‍ജി നല്‍കിയത്. സഭാ കക്ഷി നേതാവായി രാഹുല്‍ ഷെവാലെയെയും വിപ്പായി ഭാവന ഗവാലിയെയും നിയമിച്ച തീരുമാനം റദ്ദാക്കണം എന്നും പഴയത് പുനസ്ഥാപിക്കണം എന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി. ഷിന്‍ഡെ വിഭാഗത്തെക്ക് മാറിയ 12 എംപിമാര്‍ ജൂലൈ 19 ന് നല്കിയ കത്തിന്റ അടിസ്ഥാനത്തിലാണ് സ്പീക്കര്‍ നിയമനം നടത്തിയത്. സ്വാഭാവിക നീതിയുടെ അടിസ്ഥാന തത്വങ്ങള്‍ സ്പീക്കര്‍ പാലിച്ചില്ലെന്ന് ഹര്‍ജിയില്‍ താക്കറെ പക്ഷം ചൂണ്ടിക്കാണിക്കുന്നു. അതേസമയം, മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ ഇന്ന് ഡല്‍ഹിയില്‍ മന്ത്രിസ്ഥാനം സംബന്ധിച്ച് ബിജെപി നേതൃത്വവുമായി ചര്‍ച്ചകള്‍ നടത്തും. പുതിയ സര്‍ക്കാര്‍ അധികാരമേറ്റ് ഒരു മാസം പൂര്‍ത്തിയാകാറാകുമ്പോഴും മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയും, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസും അടങ്ങുന്ന രണ്ടംഗ മന്ത്രിസഭ മാത്രമാണ് മഹാരാഷ്ട്രയില്‍ ഉള്ളത്. മുഖ്യമന്ത്രി സ്ഥാനം വിട്ടു നല്കിയ ബിജെപി, സുപ്രധാന വകുപ്പുകളില്‍ അവകാശവാദം ഉന്നയിക്കുമ്പോള്‍, താക്കറെ പക്ഷത്തു നിന്നും തന്നോടൊപ്പം എത്തിയ നേതാക്കള്‍ക്ക് വാഗ്ദാനം ചെയ്ത പദവികള്‍ നല്‍കാനാകുന്നില്ല എന്നതാണ് ഷിന്‍ഡെ നേരിടുന്ന പ്രതിസന്ധി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....