കൂത്താട്ടുകുളം: ഒലിയപ്പുറം ഭഗവതീ ക്ഷേത്രം, തൃക്കണ്ണാപുരം മഹാദേവ ക്ഷേത്രം എന്നിവിടങ്ങളില്‍ നടന്ന മോഷണത്തില്‍ തൃശ്ശൂര്‍ പീച്ചി സ്വദേശി വെളുത്തേടത്ത് പുത്തന്‍പുരയില്‍ വിബിന്‍ വാസുവിനെ (46) കൂത്താട്ടുകുളം പോലീസ് പിടികൂടി. ഒലിയപ്പുറം കവലയിലെ സി.സി.ടി.വി. ദൃശ്യങ്ങളില്‍ നിന്ന് ലഭിച്ച തെളിവുകളുപയോഗിച്ച് മോഷണക്കേസുകളിലുള്‍പ്പെട്ടവരെ സംബന്ധിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. വാളയാര്‍ ഭാഗത്തുനിന്ന് ശനിയാഴ്ച പുലര്‍ച്ചെയാണ് വിബിനെ പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് മോഷണം നടന്നത്. ഭഗവതീ ക്ഷേത്രത്തിലെ ശ്രീകോവിലിന്റെ മണിച്ചിത്രത്താഴ് തകര്‍ത്ത് ഗോളകയും ഭണ്ഡാരങ്ങള്‍ തകര്‍ത്ത് പണവുമാണ് മോഷ്ടിച്ചത്. നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ് വിബിന്‍. കൊല്ലങ്കോട് രജിസ്ട്രാര്‍ ഓഫീസ് കുത്തിത്തുറന്ന് മോഷണം നടത്തിയ സംഭവത്തിലും വീടുകളില്‍ മോഷണം നടത്തിയ കേസുകളിലും വിബിനായി പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ് വിബിന്‍ കൂത്താട്ടുകുളം പോലീസിന്റെ പിടിയിലാകുന്നത്. കൊല്ലങ്കോടുനിന്ന് മോഷ്ടിച്ച ക്യാമറയും ഒലിയപ്പുറത്തുനിന്ന് മോഷ്ടിച്ച ഗോളകയും പണവും മോഷ്ടാവില്‍ നിന്ന് കണ്ടെത്തി. ഗോളക രൂപമാറ്റം വരുത്തിയ നിലയിലായിരുന്നു. പകല്‍സമയം ബൈക്കില്‍ യാത്രനടത്തി മോഷണസ്ഥലം കണ്ടെത്തുകയും രാത്രി മോഷണം നടത്തി മടങ്ങുകയുമാണ് പ്രതിയുടെ രീതി. ഒലിയപ്പുറത്തും ബൈക്കിലെത്തി മോഷണം നടത്തി തൃശ്ശൂരിലേക്ക് മടങ്ങി. മോഷണവസ്തുക്കള്‍ വില്‍ക്കുന്നതിനായി കോയമ്പത്തൂരിലേക്കുള്ള ബസ് യാത്രയ്ക്കിടയില്‍ വിബിനെ കൂത്താട്ടുകുളത്തുനിന്നുള്ള പോലീസ് സംഘം പിന്‍തുടര്‍ന്നാണ് പിടികൂടിയത്. പോലീസ് ഇന്‍സ്പെക്ടര്‍ കെ.ആര്‍. മോഹന്‍ദാസ്, എസ്.ഐ. ഷിബു വര്‍ഗീസ്, എ.എസ്.ഐ.മാരായ രാജു പോള്‍, ബിജു ജോണ്‍, കെ.വി. മനോജ്, ആര്‍. രജീഷ് എന്നിവരുള്‍പ്പെട്ട അന്വേഷണസംഘമാണ് വിബിനെ പിടികൂടിയത്. തെളിവെടുപ്പിനായി പോലീസ് സംഘം ഞായറാഴ്ച ഉച്ചകഴിഞ്ഞ് ക്ഷേത്രത്തിലെത്തിച്ചു. ക്ഷേത്രം മേല്‍ശാന്തി കാടമറുക് മന വാസുദേവന്‍ നമ്പൂതിരി, ക്ഷേത്ര സമിതി സെക്രട്ടറി സതീശന്‍ നായര്‍ എന്നിവര്‍ സ്റ്റേഷനിലെത്തി മോഷണംപോയ ഗോളക തിരിച്ചറിഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....