News Beyond Headlines

28 Thursday
November

4 വര്‍ഷം, നഷ്ടമായത് ഭര്‍ത്താവിനെയും രണ്ട് മക്കളെയും; മുറിവു മായ്ക്കും സ്‌നേഹഗാഥ

രാജ്യത്തിന്റെ പതിനഞ്ചാമത്തെ രാഷ്ട്രപതിയായി ദ്രൗപദി മുര്‍മു ഇന്നു സ്ഥാനമേല്‍ക്കുന്നതിന്റെ ആഹ്ലാദാവേശങ്ങള്‍ക്കിടയിലും ഒഡീഷയിലെ പഹാദ്പുര്‍ എന്ന സന്താള്‍ ഗ്രാമം മറക്കുന്നില്ല, വേദനയുടെ കണ്ണീരുറഞ്ഞ ദിവസങ്ങള്‍. മൂന്നുപേരുടെ അപ്രതീക്ഷിത മരണം ദ്രൗപദി മുര്‍മുവിനെ തീവ്രവിഷാദത്തിന്റെ അടുത്തെത്തിച്ച ആ സംഭവങ്ങള്‍ നടന്നിട്ടു വര്‍ഷം ഏറെക്കഴിഞ്ഞു. എങ്കിലും, ഗ്രാമത്തിലെ മുതിര്‍ന്നവര്‍ ഇപ്പോഴും ദ്രൗപദിയുടെ ഭര്‍ത്താവ് ശ്യാംചരണ്‍ മുര്‍മുവിന്റെയും മക്കളുടെയും ഓര്‍മകള്‍ മനസ്സില്‍ സൂക്ഷിക്കുന്നു. ദ്രൗപദിയുടെ മാത്രമല്ല, ഗ്രാമത്തിലെ അനേകം പേരുടെ ജീവിതത്തില്‍ മാറ്റം വരുത്തിയിരുന്നു ബാങ്ക് മാനേജരായിരുന്ന ശ്യാംചരണ്‍. ദേശീയപാത 220 രണ്ടായി മുറിച്ച ഗ്രാമങ്ങളാണു ദ്രൗപദിയുടെ ഉപര്‍ബേദയും ശ്യാംചരണിന്റെ പഹാദ്പുരും. ഉപര്‍ബേദയില്‍നിന്നു പുറത്തുപോയി പഠിച്ച ആദ്യ വനിതയാണു ദ്രൗപദിയെങ്കില്‍ പഹാദ്പുരില്‍ അക്കാലത്ത് ഏറ്റവും ഉയര്‍ന്ന വിദ്യാഭ്യാസം നേടിയയാളായിരുന്നു ശ്യാംചരണ്‍. ആദ്യമൊക്കെ ഒഴിവുകഴിവു പറഞ്ഞ ദ്രൗപദി, ഭര്‍ത്താവിന്റെ നിര്‍ബന്ധത്താലാണ് മുനിസിപ്പല്‍ കൗണ്‍സിലര്‍ സ്ഥാനത്തേക്കു മത്സരിക്കുന്നത്. റായ്‌റംഗ്പുരില്‍ അവര്‍ നിര്‍മിച്ച വീട് സ്ഥിതിചെയ്യുന്ന രണ്ടാം വാര്‍ഡിലാണ് മത്സരിച്ചത്. ദ്രൗപദിയുടെ മാത്രമല്ല, രാജ്യത്തെ ജനസംഖ്യയുടെ 8.6% വരുന്ന ഗോത്ര വിഭാഗക്കാരുടെ ചരിത്രം മാറ്റുന്നതിന് ഒരു നിമിത്തമായിത്തീര്‍ന്നു ആ തീരുമാനം. ഒരു കുഗ്രാമത്തിലെ ഒരു സാധാരണക്കാരിയില്‍നിന്നു രാജ്യത്തിന്റെ പ്രഥമ വനിതയായി ഉയര്‍ത്തപ്പെടുമ്പോള്‍ അതു കാണാന്‍ ശ്യാംചരണ്‍ ഇല്ലാത്തത് ദ്രൗപദിയെ വല്ലാതെ ദുഃഖിപ്പിക്കുന്നുണ്ടാകുമെന്ന് അദ്ദേഹത്തിന്റെ ബന്ധുക്കള്‍. ഗ്രാമത്തിലെ അനേകംപേരെ ഔപചാരിക വിദ്യാഭ്യാസത്തിലേക്കു കൊണ്ടുവന്ന വ്യക്തികൂടിയായിരുന്നു ശ്യാംചരണ്‍. പലരെയും സ്വന്തം പോക്കറ്റില്‍ നിന്നു പണമെടുത്തു പഠിപ്പിച്ചു. നാലു വര്‍ഷത്തിനിടയിലാണ് ദ്രൗപദിക്ക് രണ്ട് ആണ്‍മക്കളെയും ഭര്‍ത്താവിനെയും നഷ്ടപ്പെട്ടത്. സഹോദരനും അമ്മയും ഇക്കാലയളവില്‍തന്നെ മരിച്ചു. ഒന്നിനു പിറകെ ഒന്നൊന്നായുള്ള മരണങ്ങള്‍ മൂലം കൊടുംവിഷാദത്തിലേക്കു നീങ്ങിയ ദ്രൗപദി ആത്മീയവഴികളില്‍ സഞ്ചരിച്ചാണ് ആത്മവിശ്വാസം വീണ്ടെടുത്തത്. ഭര്‍തൃഗ്രാമത്തിന്റെ പലഭാഗത്തും മക്കളുടെയും ഭര്‍ത്താവിന്റെയും പ്രതിമകള്‍ സ്ഥാപിച്ച അവര്‍ പക്ഷേ, സ്വന്തം വീട്ടിലും തറവാട്ടുവീട്ടിലും കുടുംബചിത്രങ്ങള്‍ വേണ്ടെന്നു ബന്ധുക്കള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. വേദനിപ്പിക്കുന്ന ഓര്‍മകള്‍ ഉണ്ടാക്കുമെന്നതിനാല്‍ ആരുടെയും ഫോട്ടോ ചുമരില്‍ വേണ്ടെന്നു പറഞ്ഞതു ദീദി തന്നെയാണെന്നു സഹോദരന്‍ തരണി സെന്‍ ടുഡു പറഞ്ഞു. അപൂര്‍വമായുള്ള കുടുംബചിത്രങ്ങള്‍ കടലാസില്‍ പൊതിഞ്ഞു സൂക്ഷിച്ചിരിക്കുകയാണ്. പഹാദ്പുര്‍ ഗ്രാമം തുടങ്ങുന്ന വഴിയില്‍ ശ്യാംചരണിന്റെ പ്രതിമ സ്ഥാപിച്ചിട്ടുണ്ട് ദ്രൗപദി. തൊട്ടടുത്തുതന്നെ കുഴല്‍ക്കിണറും നിര്‍മിച്ചു നല്‍കി. വിശേഷാവസരങ്ങളില്‍ ദ്രൗപദിയും ഗ്രാമവാസികളും പ്രതിമകളില്‍ പുഷ്പങ്ങളര്‍പ്പിക്കും. ഭര്‍ത്താവിന്റെയും മക്കളുടെയും ഓര്‍മയ്ക്കായി സ്ഥാപിച്ച എസ്എല്‍എസ് മെമ്മോറിയല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലും മൂവരുടെയും പ്രതിമകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഭര്‍ത്താവിന്റെയും മക്കളുടെയും പേരുകളായ ശ്യാംചരണ്‍, ലക്ഷ്മണ്‍, സിപുണ്‍ എന്നതു ചുരുക്കിയാണ് എസ്എല്‍എസ് എന്നു സ്‌കൂളിനു പേരിട്ടത്. വിദ്യാഭ്യാസരംഗത്തു മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ദ്രൗപദിയും ശ്യാംചരണും ശ്രമിച്ചെങ്കിലും ഇന്നും പിന്നാക്കാവസ്ഥയിലാണ് ഇവരുടെ ഗ്രാമങ്ങള്‍. മന്ത്രിയും ഗവര്‍ണറുമായി രാഷ്ട്രീയത്തില്‍ ദീര്‍ഘകാലം ഉണ്ടായിരുന്നെങ്കിലും തന്റെ അധികാരം ബന്ധുക്കള്‍ക്കുവേണ്ടി ദുരുപയോഗം ചെയ്യാന്‍ തയാറല്ലായിരുന്നു ദ്രൗപദി. കുടുംബവീട് നോക്കുന്ന പിതൃസഹോദരപുത്രന്‍ ദുലാറാം ടുഡുവാണ് അടുത്ത ബന്ധുക്കളിലെ ഏക ഉദ്യോഗസ്ഥന്‍. ബാങ്ക് ക്ലാര്‍ക്കാണ് അദ്ദേഹം. കുടുംബാംഗങ്ങളില്‍ ഭൂരിപക്ഷം പേരും കര്‍ഷകരോ തൊഴിലില്ലാത്തവരോ ആണ്. ജീവിച്ചിരിക്കുന്ന ഏക സഹോദരന്‍ തരണിസെന്‍ ടുഡുവിനു ജോലിയില്ല. ഇന്നത്തെ സത്യപ്രതിജ്ഞാച്ചടങ്ങിനു സാക്ഷിയാകാന്‍ അദ്ദേഹം ഡല്‍ഹിയിലെത്തിയിട്ടുണ്ട്. സത്യപ്രതിജ്ഞാദിനമായ ഇന്ന് റായ്‌റംഗ്പുര്‍, ഉപര്‍ബേദ, പഹാദ്പുര്‍ എന്നിവിടങ്ങളില്‍ ആഘോഷം സംഘടിപ്പിച്ചിട്ടുണ്ട്. ദ്രൗപദി പതിവായി പോയിരുന്ന ശിവക്ഷേത്രത്തിലും പാര്‍ഥസാരഥി ക്ഷേത്രത്തിലും പൂജകള്‍ നടക്കും. അടിസ്ഥാനപരമായി സര്‍ണാ വിശ്വാസികളാണ് (പ്രകൃതിയാരാധകര്‍) സന്താള്‍ ഗോത്രക്കാരായ ദ്രൗപദിയുടെയും ശ്യാംചരണിന്റെയും ബന്ധുക്കള്‍. കാടും വൃക്ഷങ്ങളും അവരുടെ ദൈവങ്ങളാണ്. ദ്രൗപദിയുടെ ദീര്‍ഘായുസ്സിനായി പ്രകൃതി പൂജകളും നടക്കുന്നുണ്ടെന്നു ബന്ധുവായ ബ്രജമോഹന്‍ മുര്‍മു പറഞ്ഞു. ദ്രൗപദി സ്ഥാപിച്ച സ്‌കൂളിന്റെ നടത്തിപ്പുകാരനാണു കര്‍ഷകനായ അദ്ദേഹം.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....