കൊല്‍ക്കത്ത എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വെള്ളിയാഴ്ച പശ്ചിമ ബംഗാളിന്റെ വിവിധയിടങ്ങളില്‍ റെയ്ഡ് നടത്തിയിരുന്നു. അധ്യാപകരുടെ റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട് നടന്ന ക്രമക്കേടിന്റെ ഭാഗമായായിരുന്നു റെയ്ഡ്. സ്റ്റേറ്റ് അന്‍ഡസ്ട്രി ആന്റ് കൊമേഴ്സ് മിനിസ്റ്റര്‍ പാര്‍ഥ ചാറ്റര്‍ജിയുടെ വസതിയില്‍ ഉള്‍പ്പെടെ 13 ഇടത്താണ് റെയ്ഡ് നടന്നത്. മന്ത്രിയുടെ അടുത്ത അനുയായിയായ അര്‍പിതാ മുഖര്‍ജിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയ സ്വത്തുവകകളുടെ കണക്ക് കേട്ട് ഞെട്ടിയിരിക്കുകയാണ് രാജ്യം ഒന്നടങ്കം. ആരാണ് ഈ അര്‍പിത മുഖര്‍ജി ? 21 കോടി രൂപയുടെ കറന്‍സികള്‍, പത്ത് വസ്തുവകകളുടെ രേഖകള്‍, 50 ലക്ഷം രൂപയുടെ വജ്രാഭരണങ്ങള്‍, 29 ലക്ഷം രൂപയുടെ സ്വര്‍ണം ഇങ്ങനെ നീളുന്നു അര്‍പിതയുടെ വീട്ടില്‍ നിന്ന് കണ്ടെടുത്ത ധനത്തിന്റെ കണക്കുകള്‍. 2,000 രൂപയുടേയും 500 രൂപയുടേയും നോട്ട് കെട്ടുകളാണ് വീട്ടില്‍ ഉണ്ടായിരുന്നത്. ഒപ്പം നിരവധി വിലപിടിപ്പുള്ള മൊബൈല്‍ ഫോണുകളും എന്‍ഫോഴ്സ്മെന്റഅ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. ആരാണ് അര്‍പിത മുഖര്‍ജി ? ബംഗാള്‍ മന്ത്രി പാര്‍ഥ ചാറ്റര്‍ജിയുടെ അടുത്ത അനുയായിയാണ് അര്‍പിത. ബംഗാളി, ഒഡിയ, തമിഴ് ചിത്രങ്ങളില്‍ വേഷമിട്ടിട്ടുള്ള അര്‍പിത ദക്ഷിണ കൊല്‍ക്കത്തയിലെ പ്രശസ്തമായ ദുര്‍ഗാ പൂജയിലെ സജീവ സാന്നിധ്യമായിരുന്നു. ദുര്‍ഗ പൂജയുടെ പരസ്യചിത്രങ്ങളിലെല്ലാം അര്‍പിതയുടെ മുഖമായിരുന്നു. പാര്‍ഥ ചാറ്റര്‍ജിയുടെ ദുര്‍ഗാ പൂജ കമ്മിറ്റിയിലും ക്യാമ്പെയിനിലും അര്‍പിത പങ്കെടുത്തിരുന്നു. അങ്ങനെയാണ് മന്ത്രിയുടെ അടുത്ത അനുയായി ആയി അര്‍പിത മാറുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....