News Beyond Headlines

28 Thursday
November

തമിഴ്നാട്ടില്‍ മലയാളികള്‍ കൊല്ലപ്പെട്ട സംഭവം: പിന്നില്‍ ഇറിഡിയം ഇടപാടെന്നു സംശയം

തമിഴ്‌നാട്ടിലെ ധര്‍മപുരിയില്‍ രണ്ടു മലയാളികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സേലം മേട്ടൂര്‍ സ്വദേശിയായ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇറിഡിയം വില്‍പനയുമായി ബന്ധപ്പെട്ട ഇടപാടുകളാണു കൊലപാതകത്തിലേക്കു നയിച്ചതെന്നു സംശയിക്കുന്നതായി ധര്‍മപുരി ജില്ലാ പൊലീസ് മേധാവി കലൈസെല്‍വന്‍ അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് തമിഴ്‌നാട് പൊലീസ് കേരളത്തിലും അന്വേഷണം നടത്തുന്നുണ്ട്. കസ്റ്റഡിയിലെടുത്ത സേലം മേട്ടൂര്‍ സ്വദേശിയില്‍ നിന്നു ലഭിച്ച വിവരത്തെത്തുടര്‍ന്ന്, കൊല്ലപ്പെട്ട എറണാകുളം സ്വദേശിയുടെ വീട്ടിലെത്തി അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു. എറണാകുളം വരാപ്പുഴ വലിയവീട്ടില്‍ ശിവകുമാര്‍ (50), തിരുവനന്തപുരം കുന്നുകുഴി ഷൈന്‍ വില്ലയില്‍ നെവില്‍ ജി.ക്രൂസ് (58) എന്നിവരെയാണു 19നു രാവിലെ പെരിയല്ലി വനമേഖലയോടു ചേര്‍ന്ന റോഡരികില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തന്നെ ചിലര്‍ ഭീഷണിപ്പെടുത്തിയെന്നു ചൂണ്ടിക്കാട്ടി ശിവകുമാര്‍ ഒരു മാസം മുന്‍പു മുഖ്യമന്ത്രിക്കു പരാതി നല്‍കിയിരുന്നു. സേലത്തെ ഹോട്ടലില്‍ എത്തി തിരുവനന്തപുരം സ്വദേശികളായ രണ്ടു പേരാണു ഭീഷണിപ്പെടുത്തിയതെന്നു പരാതിയില്‍ പറഞ്ഞിരുന്നു. ഭീഷണിപ്പെടുത്തിയവര്‍ പൊലീസുകാരാണെന്നു പറഞ്ഞെന്നു സൂചനയുണ്ട്. തിരുവനന്തപുരത്തെ ഒരാളില്‍നിന്നു വാങ്ങിയ ഒരു കോടിയോളം രൂപ തിരികെ നല്‍കിയില്ലെങ്കില്‍ വരാപ്പുഴയിലെ വീട്ടില്‍ വന്നു കൊലപ്പെടുത്തുമെന്നായിരുന്നു ഭീഷണി. പാസ്‌പോര്‍ട്ട് ഇവര്‍ പിടിച്ചുവാങ്ങിയെന്നും പരാതിയിലുണ്ട്. തുടര്‍ന്നു വരാപ്പുഴ പൊലീസ് മൊഴിയെടുത്തിരുന്നു. പുരാവസ്തുക്കള്‍ മലേഷ്യയിലേക്കുള്‍പ്പെടെ കയറ്റി അയച്ച് ഇരട്ടിലാഭം നേടാമെന്നു പറഞ്ഞു ശിവകുമാര്‍ പലരില്‍ നിന്നായി ലക്ഷങ്ങള്‍ വാങ്ങിയിട്ടുണ്ടെന്നാണു സൂചന. ശിവകുമാറിന്റെ സംസ്‌കാരം വ്യാഴാഴ്ച രാവിലെ 9നു വരാപ്പുഴ തുണ്ടത്തുംകടവിലെ വീട്ടുപരിസരത്തും നെവിലിന്റെ സംസ്‌കാരം വ്യാഴാഴ്ച 10ന് തിരുവനന്തപുരം പാറ്റൂര്‍ സെമിത്തേരിയിലും നടക്കും. ഇറിഡിയം വില്‍ക്കാനോ വാങ്ങാനോ എത്തിയ സംഘം ഇരുവരെയും തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതാണെന്നു ധര്‍മപുരി പൊലീസ് കരുതുന്നു. ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ട കാറില്‍ നിന്നു മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്ത പൊലീസ് ഇതില്‍ നിന്നു നീക്കം ചെയ്ത വിവരങ്ങള്‍ വീണ്ടെടുത്തിട്ടുണ്ട്. ഇറിഡിയം തട്ടിപ്പുമായി ബന്ധപ്പെട്ടു ചെന്നൈയിലും കോയമ്പത്തൂരും സമീപകാലത്ത് അറസ്റ്റിലായവരെ വ്യാഴാഴ്ച ചോദ്യം ചെയ്യും. നെവിലും ശിവകുമാറും കൊല്ലപ്പെടുന്നതിനു 3 മണിക്കൂര്‍ മുന്‍പു സേലം പുതിയ ബസ് സ്റ്റാന്‍ഡിനു സമീപത്തെ ലോഡ്ജില്‍ നിന്ന് ഇറങ്ങി കാറില്‍ പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു കിട്ടിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് കാര്യമായ വിവരങ്ങളൊന്നും പൊലീസ് കൈമാറിയിട്ടില്ലെന്നും അന്വേഷണത്തിനായി തമിഴ്‌നാട് പൊലീസ് എത്തുമെന്ന് അറിയിച്ചിട്ടുണ്ടെന്നും നെവിലിന്റെ ബന്ധുക്കള്‍ അറിയിച്ചു. ഇറിഡിയം തട്ടിപ്പ്: ഇടനിലക്കാര്‍ കേരളത്തില്‍? ഇറിഡിയം നല്‍കാമെന്നു വിശ്വസിപ്പിച്ചു പണം തട്ടുന്ന സംഘത്തിന്റെ ഇടനിലക്കാര്‍ കേരളത്തിലുണ്ടെന്നാണ് അന്വേഷണസംഘത്തിനു ലഭിച്ച വിവരം. തൃശൂര്‍, കൊച്ചി എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചു സംഘം അന്വേഷണം തുടങ്ങി. കേരളത്തില്‍ റജിസ്റ്റര്‍ ചെയ്ത കേസുകളുടെ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. ഇറിഡിയം ലോഹം പ്രത്യേക രീതിയില്‍ വീട്ടില്‍ സൂക്ഷിച്ചാല്‍ ഐശ്വര്യമുണ്ടാകുമെന്നു വിശ്വസിപ്പിച്ചാണു തട്ടിപ്പ്. ലക്ഷക്കണക്കിനു രൂപയാണ് ആവശ്യപ്പെടുന്നത്. ഇറിഡിയത്തിനു വലിയ ആണവശേഷിയുണ്ടെന്നും സര്‍ക്കാരിന്റെ സഹായത്തോടെ ഇവ ആണവ നിലയങ്ങള്‍ക്കു വില്‍ക്കാമെന്നും വിശ്വസിപ്പിച്ചും തട്ടിപ്പു നടക്കുന്നുണ്ട്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....