ലൈഫ് മിഷന്‍ കോഴ കേസില്‍ സ്വപ്ന സുരേഷിനെ സിബിഐ ഇന്നു ചോദ്യം ചെയ്യും. യുഎഇ മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ ഹുസൈന്‍ അല്‍ സാബിയാണ് ഇടനിലക്കാരനായി നിന്നു കമ്മിഷന്‍ ഇടപാടു നടത്തിയതെന്നാണു സ്വപ്നയുടെയും പിഎസ് സരിത്തിന്റെയും ആദ്യമൊഴി. ഈ മൊഴികളില്‍ കൂടുതല്‍ വ്യക്തത വരുത്താനും സ്വപ്നയുടെ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധപ്പെട്ട ചില വിശദീകരണങ്ങളും തേടാനുമാണ് സ്വപ്നയെ ചോദ്യം ചെയ്യുന്നത്. അതേ സമയം, മുന്‍ മന്ത്രി കെടി ജലീല്‍ നടത്തിയ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ തെളിവുകള്‍ ഇന്ന് ഹൈക്കോടതിയില്‍ സമര്‍പ്പിക്കുമെന്ന് സ്വപ്ന സുരേഷ് അറിയിച്ചിട്ടുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് കെടി ജലീലിനെതിരായ തെളിവുകള്‍ കയ്യിലുണ്ടെന്ന് മുമ്പും സ്വപ്ന സുരേഷ് അവകാശപ്പെട്ടിരുന്നെങ്കിലും കോടതിയിലോ മാധ്യമങ്ങള്‍ക്ക് മുന്നിലോ ഇവ ഹാജരാക്കിയിരുന്നില്ല. മുഖ്യമന്ത്രിക്കും കെ.ടി ജലീലിനുമെതിരെ ഗുരുതര ആരോപണവുമായി സ്വപ്ന സുരേഷ് കഴിഞ്ഞ ദിവസം രംഗത്തെത്തി. മുന്‍മന്ത്രി രാജ്യവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് തെളിവുണ്ടെന്നും, നാളെ സത്യവാങ്മൂലത്തിനൊപ്പം കോടതിയില്‍ സമര്‍പ്പിക്കുമെന്നും സ്വപ്ന സുരേഷ് പറഞ്ഞു. കേസ് തുടങ്ങിയത് മുതല്‍ സര്‍ക്കാരും മുഖ്യമന്ത്രിയും പലതരത്തില്‍ ഇടപെടുകയാണെന്നും സ്വപ്ന സുരേഷ് ആരോപണമുന്നയിച്ചു. കേരളത്തില്‍ അന്വേഷണം നടന്നാല്‍ കേസ് തെളിയില്ല. കേസ് ബെംഗളൂരുവിലേക്ക് മാറ്റാനുള്ള ഇ.ഡി നീക്കം സ്വാഗതാര്‍ഹമെന്നും സ്വപ്ന കൊച്ചിയില്‍ പറഞ്ഞു. ആഭ്യന്തര വകുപ്പ് വേട്ടയാടുകയാണ്. അന്വേഷണത്തിന്റെ തുടര്‍ച്ച ഇല്ലാതാക്കാനായി ക്രൈം ബ്രാഞ്ച് ശ്രമിക്കുന്നു. ഇഡിയെ വിശ്വാസമുണ്ട്. സത്യം പുറത്തുവരുമെന്നും സ്വപ്ന സുരേഷ് കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിക്ക് ആശങ്കയുണ്ടെന്നും അബ്‌നോര്‍മലായി പെരുമാറുന്നതായും സ്വപ്ന പറഞ്ഞു. 164 രേഖപ്പെടുത്തിയപ്പോള്‍ തനിക്കെതിരേയും ഡ്രൈവര്‍ക്ക് എതിരേയും അഭിഭാഷകനെതിരേയും കേസ് എടുത്തു. എച്ച്ആര്‍ഡിഎസില്‍ നിന്ന് പുറത്താക്കി. സെക്രട്ടറിക്കെതിരെ കേസ് എടുത്തു. എന്‍ഐഎയെ കൊണ്ടു വന്നതും രാജ്യദ്രോഹകുറ്റം ചുമത്തിയതും ഇതിന്റെ ഭാഗമാണെന്നും സ്വപ്ന കുറ്റപ്പെടുത്തി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....