കൊച്ചി: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തൃശൂരിലെ ബിജെപി നേതാവ് ഉല്ലാസ് ബാബുവിന്റെ് ശബ്ദസാമ്പിള്‍ അന്വേഷണസംഘം ശേഖരിച്ചു. കൊച്ചി ചിത്രാജ്ഞലി സ്റ്റുഡിയോയിലാണ് ശബ്ദസാമ്പിളെടുത്തത്. ഫോറന്‍സിക് പരിശോധനയില്‍ ദിലീപിന്റെ ഫോണില്‍ നിന്ന് ഉല്ലാസ് ബാബുവിന്റെ ഓഡിയോ മെസേജ് കിട്ടിയിരുന്നു. ദിലീപ് ഡിലീറ്റ് ചെയ്ത ഈ ഓഡിയോ മെസേജ് ഫോറന്‍സിക് പരിശോധനയിലൂടെയാണ് വീണ്ടെടുത്തത്. തേടിയവളളി കാലില്‍ ചുറ്റി എന്നാണ് ഉല്ലാസ് ബാബു സംസാരിക്കുന്നത്. വിചാരണക്കോടതിയെക്കുറിച്ചും മറ്റും ഓഡിയോ സന്ദേശത്തിലുണ്ട്. ബിജെപി സംസ്ഥാന കമ്മിറ്റിയംഗവും കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ വടക്കാഞ്ചേരിയിലെ സ്ഥാനാര്‍ഥിയുമായിരുന്നു ഉല്ലാസ് ബാബു. ഉല്ലാസ് ബാബു ദിലീപിനയച്ച ഓഡിയോ മെസേജ് ആണ് ഇത്. ദിലീപ് ഈ മെസേജ് ഡിലീറ്റ് ചെയ്തിരുന്നു. പിന്നീട് ഫോറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയില്‍ ഫോണിന്റെ ഗാലറിയില്‍ നിന്ന് ഈ സന്ദേശം കണ്ടെടുക്കുകയും അന്വേണസംഘം ഇത് വീണ്ടെടുക്കുകയുമായിരുന്നു. തേടിയ വള്ളി കാലില്‍ ചുറ്റി ചേട്ടാ എന്ന് പറഞ്ഞാണ് മെസേജ് തുടങ്ങുന്നത്. കേസുമായി ബന്ധപ്പെട്ട് വിചാരണക്കോടതിയെക്കുറിച്ചാണ് പിന്നീട് പരാമര്‍ശങ്ങളുള്ളത്. വിചാരണക്കോടതി ജഡ്ജിയുടെ കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളും മറ്റുമാണ് പറയുന്നത്. ഇത് ആരുടെ ഓഡിയോ സന്ദേശമാണെന്ന് സ്ഥിരീകരിക്കാന്‍ അന്വേഷണസംഘത്തിന് കഴിഞ്ഞിരുന്നില്ല. സമാനപ്രശ്‌നങ്ങളിലുള്ള വേറെ ചില ഓഡിയോകളും ഫോണില്‍ നിന്ന് കണ്ടെടുത്തിരുന്നു. അതിലൊന്നില്‍ ഒരു സ്വാമിയെക്കുറിച്ച് പറയുന്നുണ്ടായിരുന്നു. ഈ സ്വാമി ആരാണെന്ന് അന്വേഷണസംഘം തിരിച്ചറിയുകയും അയാളെ തൃശ്ശൂരില്‍ പോയി കാണുകയും ചെയ്തു. സ്വാമിയില്‍ നിന്നാണ് ഉല്ലാസ് ബാബുവിനെക്കുറിച്ച് വിവരം ലഭിച്ചത്. അതേസമയം, കേസില്‍ എട്ടാം പ്രതിയായ ദിലീപിനെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തിയിട്ടുണ്ട്. തെളിവുകള്‍ നശിപ്പിക്കുകയോ മറച്ചുപിടിക്കുകയോ ചെയ്‌തെന്നാണ് അനുബന്ധ കുറ്റപത്രത്തിലുളളത്. വെളളിയാഴ്ചക്കുളളില്‍ റിപ്പോര്‍ട് നല്‍കണമെന്നും വിസ്താരം ഉടന്‍ പുനരാരംഭിക്കുമെന്നും വിചാരണക്കോടതി തിങ്കളാഴ്ച അറിയിച്ചിരുന്നു. കേസിലെ തുടരന്വേഷണ റിപ്പോര്‍ട് വെളളിയാഴ്ച സമര്‍പ്പിക്കാനിരിക്കെയാണ് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവ ന്നത്. ദിലിപീനെതിരെ നിലവില്‍ ചുമത്തിയിരിക്കുന്ന ബലാത്സംഗം അടക്കമുളള കുറ്റങ്ങള്‍ക്ക് പുറമേയാണ് തെളിവുകള്‍ മറച്ചുപിടിച്ചു എന്ന വകുപ്പുകൂടി ചേര്‍ത്തിരിക്കുന്നത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ സുഹൃത്തായ ശരത് മുഖേന ദിലീപിന്റെ പക്കല്‍ എത്തി എന്നുതന്നെയാണ് റിപ്പോര്‍ട്ടിലുളളത്. ഈ സുപ്രധാന തെളിവ് നശിപ്പിക്കുകയോ മറച്ചുപിടിക്കുകയോ ചെയ്യുന്നെന്നാണ് അന്വേഷണ സംഘത്തിന്റെ അനുമാനം. പുതുതായി പ്രതി ചേര്‍ത്തിരിക്കുന്ന ദിലീപിന്റെ സുഹൃത് ശരത്തിനെതിരെയും ഇതേ കുറ്റങ്ങള്‍ തന്നെയാണ് ചുമത്തിയിരിക്കുന്നത്. ഹൈക്കോടതി അനുവദിച്ച സമയ പരിധിക്കുളളില്‍ത്തന്നെ റിപ്പോര്‍ട് സമര്‍പ്പിക്കുമെന്ന് പ്രോസിക്യൂഷന്‍ വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ത്തന്നെ സമയം വൈകിയെന്നും വിസ്താരം ഉടന്‍ പുനരാരംഭിക്കേണ്ടതുണ്ടെന്നും കോടതി മറുപടി നല്‍കി. എന്നാല്‍ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചതിന് പിന്നാലെ പുതുതായി പ്രതിചേര്‍ക്കപ്പെട്ട ശരത് കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമെന്നാണ് വിവരം. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ മറച്ചുപിടിക്കുന്നു എന്നത് അനുമാനം മാത്രമാണെന്നും തെളിവില്ലെന്നുമാകും നിലപാടെടുക്കുക. ഇതിനിടെ കേസില്‍ സിബിഐയെക്കൊണ്ട് പുനരന്വേഷിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രതിഭാഗം ഹൈക്കോടതിയെ സമീപിക്കുമെന്നും സൂചനയുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....