കോഴിക്കോട് താമരശേരിയില്‍ പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചതില്‍ നടപടി ആവശ്യപ്പെട്ട് ബന്ധുക്കള്‍ ആശുപത്രിയില്‍ പ്രതിഷേധിച്ചു. ചികില്‍സിച്ച ഡോക്ടറുടെ പിഴവുമൂലമാണ് യുവതി മരിച്ചതെന്നാണു ബന്ധുക്കളുടെ ആരോപണം. സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ഈ മാസം ഒന്നിനാണ് പുനൂര്‍ സ്വദേശിയായ ജഫ്ല (20) മരിച്ചത്. പ്രസവത്തെ തുടര്‍ന്നുണ്ടായ അമിത രക്തസ്രാവമായിരുന്നു മരണകാരണം. എന്നാല്‍ ഡോക്ടറുടെ അനാസ്ഥ കൊണ്ടാണ് പെണ്‍കുട്ടി മരിച്ചതെന്നാണു ബന്ധുക്കളുടെ ആരോപണം. പ്രസവത്തിനു ശേഷം അമിത രക്തസ്രാവം ഉളള വിവരം കൂട്ടിരിപ്പുകാരോടു പോലും പറഞ്ഞിരുന്നില്ലെന്നും നാലര മണിക്കൂറിന് ശേഷം കുടുംബം ആവശ്യപ്പെട്ട ആശുപത്രിയിലേക്ക് റഫര്‍ ചെയ്യാതെ ഡോക്ടറുടെ ഇഷ്ടപ്രകാരം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് റഫര്‍ ചെയ്യുകയായിരുന്നുവെന്നും ബന്ധുക്കള്‍ പറയുന്നു. ബന്ധുക്കളുടെ ആക്ഷേപത്തില്‍ കഴമ്പുണ്ടെന്നു ബോധ്യപ്പെട്ടതിനെ തുടര്‍ന്ന് ആരോപണ വിധേയയായ ഡോക്ടറെ പിരിച്ചുവിടാന്‍ ആശുപത്രി അധികൃതര്‍ തീരുമാനിച്ചു. പെണ്‍കുട്ടിയുടെ കുടുംബം നല്കിയ പരാതിയില്‍ ബാലുശേരി പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....