തമിഴ്നാട് കള്ളക്കുറിച്ചിയില്‍ സ്‌കൂള്‍ കെട്ടിടത്തില്‍നിന്ന് ചാടി മരിച്ച വിദ്യാര്‍ഥിനിയുടെ മൃതദേഹം ഏറ്റെടുക്കാതെ കുടുംബം ഒളിവില്‍ പോയതായി പൊലീസ്. ഇന്നലെ രാത്രിയോടെയാണ് പെണ്‍കുട്ടിയുടെ റീ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയാക്കിയത്. മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം എത്രയും പെട്ടെന്ന് ഏറ്റെടുത്തു സംസ്‌കരിക്കണമെന്ന് ആവശ്യപ്പെട്ട് പൊലീസ് വിദ്യാര്‍ഥിനിയുടെ വീട്ടില്‍ നോട്ടിസ് പതിച്ചു. സുപ്രീം കോടതി നിര്‍ദേശിച്ചിട്ടു പോലും പെണ്‍കുട്ടിയുടെ കുടുംബം പോസ്റ്റ്‌മോര്‍ട്ടം നടപടികളുമായി സഹകരിച്ചില്ലെന്നായിരുന്നു പൊലീസിന്റെ ആരോപണം. ചൊവ്വാഴ്ച രാവിലെ കുടുംബം നിര്‍ദേശിക്കുന്ന ഡോക്ടര്‍മാരെ കൂടി മെഡിക്കല്‍ ബോര്‍ഡില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു പെണ്‍കുട്ടിയുടെ പിതാവ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയെങ്കിലും കോടതി തള്ളി. മദ്രാസ് ഹൈക്കോടതിയുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് റീ പോസ്റ്റ്‌മോര്‍ട്ടം നടത്താനും തുടര്‍നടപടികളില്‍ സഹകരിക്കാനും കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. പോസ്റ്റ്‌മോര്‍ട്ടം നടക്കുന്ന കള്ളക്കുറിച്ചി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു വരികയാണെന്നു പെണ്‍കുട്ടിയുടെ പിതാവും ബന്ധുക്കളും ജില്ലാ ഭരണകൂടത്തെ അറിയിച്ചുവെങ്കിലും എത്തിയില്ല. മൃതദേഹം ഏറ്റെടുക്കാന്‍ എത്തണമെന്ന് ആവശ്യപ്പെട്ട് കുടുംബത്തെ പലകുറി ബന്ധപ്പെടാന്‍ പൊലീസും ജില്ലാഭരണകൂടവും ശ്രമിച്ചുവെങ്കിലും കഴിഞ്ഞില്ല. ഈ സാഹചര്യത്തിലാണ് പെണ്‍കുട്ടിയുടെ വീട്ടില്‍ നോട്ടിസ് പതിച്ചത്. കുടുംബം ഒളിവില്‍ പോയതായി പൊലീസ് മദ്രാസ് ഹൈക്കോടതിയെ അറിയിച്ചതോടെയാണ് ഇന്നലെ വൈകിട്ടു പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ അസാന്നിധ്യത്തില്‍ റീ പോസ്റ്റ്‌മോര്‍ട്ടം നടത്താന്‍ കോടതി അനുവദിച്ചത്. കള്ളക്കുറിച്ചി ചിന്നസേലം ഇന്റര്‍നാഷനല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയെ കഴിഞ്ഞ ബുധനാഴ്ചയാണു ഹോസ്റ്റല്‍ വളപ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നാം നിലയില്‍നിന്നു ചാടുകയായിരുന്നു എന്നാണു സ്‌കൂള്‍ അധികൃതര്‍ അറിയിച്ചത്. മരണത്തിനു മുന്‍പു പെണ്‍കുട്ടിയുടെ ശരീരത്തില്‍ പരുക്കേറ്റതായി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് വന്നതോടെ ദുരൂഹത ആരോപിച്ചു ബന്ധുക്കള്‍ മൃതദേഹം ഏറ്റുവാങ്ങാതെ പ്രതിഷേധം തുടങ്ങി. വിദ്യാര്‍ഥിനി എഴുതിയതെന്നു പറയപ്പെടുന്ന ആത്മഹത്യാക്കുറിപ്പില്‍ പേരുള്ള രണ്ട് അധ്യാപകരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തെങ്കിലും ശനിയാഴ്ച വിട്ടയച്ചതോടെ പ്രക്ഷോഭം ശക്തമായി. പെണ്‍കുട്ടിയുടെ മരണത്തിനു കാരണക്കാരായവരെ അറസ്റ്റ് ചെയ്യാതെ മൃതദേഹം ഏറ്റെടുക്കില്ലെന്ന നിലപാടിലാണ് കുടുംബം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....