സമയത്തിന് വലിയ വിലകല്‍പ്പിക്കുന്ന ലോകനേതാക്കളെ നമുക്ക് പരിചയമുണ്ട്. ഓരോ സെക്കന്റും മിനിറ്റും ഓരോ കൂടിക്കാഴ്ചകളും ചര്‍ച്ചകളുമെല്ലാം പൊതുജീവിതത്തില്‍ ഏറെ പ്രധാനപ്പെട്ടതാണെന്നിരിക്കെയാണ് സമയത്തിന് ഈ വില കല്‍പ്പിക്കല്‍. ഇപ്പോഴിതാ, തുര്‍ക്കി പ്രസിഡന്റ് രജപ് ത്വയിബ് എര്‍ദോഗാനെ കാത്ത് മിനിറ്റുകളോളം അക്ഷമനായി നില്‍ക്കുന്ന റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിന്റെ വിഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. ക്യാമറകള്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കും മുന്നില്‍ ഭാവ വ്യത്യാസത്തോടെ നില്‍ക്കുന്ന പുടിന്റെ മുഖത്ത് അക്ഷമ പ്രകടമായി കാണാം. ഒടുവില്‍ ഏതാനും നിമിഷങ്ങള്‍ക്ക് ശേഷമാണ് എര്‍ദോഗാന്‍ ഹാളിലേക്ക് എത്തിയതും പുടിന് കൈകൊടുത്ത് സ്വീകരിച്ചതും. ഈ സമയത്താണ് പുടിന്‍ ഗൗരവഭാവം ഉപേക്ഷിച്ച് പുഞ്ചിരിക്കുന്നത്. ലോക നേതാക്കളെ മനഃപൂര്‍വം, ചിലപ്പോഴൊക്കെ ചര്‍ച്ചകള്‍ ആരംഭിച്ച് മണിക്കൂറുകളോളം കാത്തിരിപ്പിക്കുന്നതില്‍ പ്രശസ്തി നേടിയ റഷ്യന്‍ പ്രസിഡന്റിന് ഇതൊരു പുതിയ അനുഭവം തന്നെയാണെന്നാണ് സോഷ്യല്‍ മിഡിയയിലെ വിലയിരുത്തല്‍. 2020ല്‍ പുടിനുമായി കൂടിക്കാഴ്ച നടത്താന്‍ മോസ്‌കോയിലെത്തിയ എര്‍ദോഗാന് പുടിനെ കാണാന്‍ ഏറെ നേരം കാത്തിരിക്കേണ്ടിവന്നു. ഇതിനുള്ള പ്രതികാരമാണോ ഇപ്പോഴത്തെ ഈ സംഭവമെന്നും ചോദിക്കുന്നവരുണ്ട്. അക്ഷമനായി നില്‍ക്കുന്ന പുടിന്‍ ക്യാമറകള്‍ക്ക് മുന്നില്‍പ്പെട്ടുപോയെങ്കിലും എര്‍ദോഗാന്‍ വരാന്‍ വൈകിയതോടെ കാലുകള്‍ അനക്കി, അസ്വസ്ഥത പ്രകടിപ്പിക്കുന്നുണ്ട്. മുഖത്തെ ഭാവങ്ങളിലും പുടിന്‍ അസ്വസ്ഥനാണെന്ന് വ്യക്തം. ഒടുവില്‍ എര്‍ദോഗാന്‍ വന്നപ്പോഴാണ് പുടിന്റെ മുഖത്ത് പുഞ്ചിരിയുണ്ടായത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....