കോഴിക്കോട്: കോഴിക്കോട് കോര്‍പ്പറേഷനിലെ കെട്ടിട നമ്പര്‍ ക്രമക്കേടില്‍ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് കണ്ടെത്തല്‍. അനധികൃതമായി നമ്പര്‍ കരസ്ഥമാക്കിയ മൂന്ന് കെട്ടിട ഉടമകള്‍, ഇടനിലക്കാര്‍, കോര്‍പ്പറേഷന്‍ ജീവനക്കാര്‍ എന്നിവരുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന. വിദേശത്തേക്ക് കടന്ന ഉടമകള്‍ക്കായി അടുത്തയാഴ്ച ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കും. കെട്ടിട നമ്പര്‍ ക്രമക്കേടില്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ കൂടുതല്‍ ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ടെന്ന തെളിവുകളാണ് അന്വേഷണ സംഘത്തിന് കിട്ടിയിരിക്കുന്നത്. ക്രമവിരുദ്ധമായി നമ്പര്‍ നേടിയ മൂന്ന് കെട്ടിടങ്ങളുടെ വിശദാംശങ്ങള്‍ ശേഖരിച്ചതില്‍ നിന്നാണ് ഇടനിലക്കാര്‍, കോര്‍പ്പറേഷനിലെ ജീവനക്കാര്‍ എന്നിവരിലേക്ക് അന്വേഷണമെത്തിയത്. കോര്‍പ്പറേഷന്‍ കൈമാറിയ പട്ടികയില്‍ നിന്ന് 14 കെട്ടിട നമ്പറുകള്‍ ക്രമവിരുദ്ധമെന്ന് കണ്ടത്തിയിരുന്നു. നേരത്തെ ക്രമക്കേടിന് കൂട്ടുനിന്നതിന്റെ പേരില്‍ കോര്‍പ്പറേഷനിലെ രണ്ട് ക്ലര്‍ക്കുമാര്‍, ഒരു മുന്‍ ജീവനക്കാരന്‍ എന്നിവരുള്‍പ്പെടെ 7 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതിന് സമാന രീതിയിലുളള കെട്ടിട ഉടമ - ഇടനിലക്കാര്‍- ജീവനക്കാര്‍ കൂട്ടുകെട്ടിന്റെ കൂടുതല്‍ തെളിവുകളാണ് അന്വേഷണ സംഘത്തിന് കിട്ടിയിരിക്കുന്നത്. സഞ്ചയ ആപ്ലിക്കേഷനിലെ പഴുതുപയോഗിച്ച് ഡിജിറ്റല്‍ സിഗ്‌നേച്ചര്‍ ഇടാനുപയോഗിച്ച കംപ്യൂട്ടറുകളും അന്വേഷണ സംഘം തിരിച്ചറിഞ്ഞു. കഴിഞ്ഞ ദിവസം കൂടുതല്‍ ജീവനക്കാരില്‍ നിന്നുള്‍പ്പെടെ പൊലീസ് വിവരങ്ങളെടുത്തു. ശേഷിക്കുന്ന തെളിവുകള്‍ കൂടി ശേഖരിച്ച ശേഷം ഉടന്‍ തന്നെ അറസ്റ്റുണ്ടാകുമെന്ന് അന്വേഷണ സംഘം അറിയിച്ചു. ക്രമക്കേട് നടത്തിയ വിവരം പുറത്തറിഞ്ഞയുടന്‍ തന്നെ രണ്ട് ഉടമകള്‍ നാട്ടില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. വിദേശത്തുളളവര്‍ക്കായി അടുത്തയാഴ്ച തന്നെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ തയ്യാറാകും. ഇതിനായുളള പ്രാഥമിക നടപടികള്‍ അന്വേഷണസംഘം പൂര്‍ത്തിയാക്കി. ഇതിനിടെ കോഴിക്കോട് വിജിലന്‍സ് സംഘവും സമാന്തരമായി കോര്‍പ്പറേഷന്‍ ഓഫീസില്‍ മിന്നല്‍ പരിശോധനകള്‍ നടത്തുന്നുണ്ട്. ജീവനക്കാരുടെ മൊഴിയുള്‍പ്പെടെ ക്രോഡീകരിച്ച റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതോടെ, വിജിലന്‍സ് അന്വേഷണകാര്യത്തിലും തീരുമാനമാകുമെന്നാണറിവ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....