തൊഴിലാളിയായ പതിനഞ്ചുകാരിയെ ബലാത്സംഗത്തിന് ഇരയാക്കി ഫാക്ടറി മാനേജര്‍. പീഡനത്തിനുശേഷം കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നും ആസിഡ് കുടിപ്പിച്ചുവെന്നും പെണ്‍കുട്ടിയുടെ പിതാവ് നല്‍കിയ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടി അത്യാസന്ന നിലയില്‍ ചികിത്സയിലാണ്. പ്രതിയായ ഫാക്ടറി മാനേജര്‍ ജയ്പ്രകാശ് (31) അറസ്റ്റിലായതായി ഡപൂട്ടി കമ്മിഷണര്‍ സമീര്‍ ശര്‍മ പറഞ്ഞു. പീഡനത്തിന് ഒത്താശ ചെയ്ത ജയ്പ്രകാശിന്റെ ഭാര്യയ്ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയതായി ഡപൂട്ടി കമ്മിഷണര്‍ പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഭാര്യയ്ക്ക് സുഖമില്ലെന്നും സഹായം ആവശ്യമുണ്ടെന്നും തെറ്റിദ്ധരിപ്പിച്ച് ജൂലൈ രണ്ടിന് ജയ്പ്രകാശ് തന്റെ വീട്ടിലേക്ക് വരുത്തുകയായിരുന്നു. ജയ്പ്രകാശിന്റെ ഭാര്യയെ പരിചയമുള്ളതിനാല്‍ പെണ്‍കുട്ടി സംശയിച്ചിരുന്നില്ല. വീട്ടിലെത്തിയതോടെ പെണ്‍കുട്ടിയെ ഇയാള്‍ കടന്നു പിടിക്കുകയും പീഡിപ്പിക്കുകയും ചെയ്തു. അന്നേരം ജയ്പ്രകാശിന്റെ ഭാര്യയും മുറിയിലുണ്ടായിരുന്നു. ജൂലൈ 5ന് റോഡില്‍ വച്ച് പെണ്‍കുട്ടിയെ ജയ്പ്രകാശ് തടഞ്ഞുനിര്‍ത്തി അസഭ്യം പറയുകയും നിര്‍ബന്ധിച്ച് ആസിഡ് കുടിപ്പിച്ചതായും പൊലീസ് പറ?ഞ്ഞു. വീട്ടിലെത്തിയതോടെ പെണ്‍കുട്ടി അബോധാവസ്ഥയിലായി. മരണാസന്നയായ പെണ്‍കുട്ടിയെ എയിംസില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലുള്ള പെണ്‍കുട്ടിയുടെ മൊഴിയെടുക്കാന്‍ പൊലീസ് പലതവണ ശ്രമിച്ചെങ്കിലും കഴിഞ്ഞിരുന്നില്ല. ഡല്‍ഹി വനിതാ കമ്മിഷന്റെ ഇടപെടലിനെ തുടര്‍ന്ന് ഇന്നലെ സന്നദ്ധപ്രവര്‍ത്തകരുടെ സാന്നിധ്യത്തില്‍ പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....