News Beyond Headlines

29 Friday
November

രാമായണ പാരായണത്തിന് ഇന്ന് തുടക്കം

രാമായണ പാരായണത്തിന് ഇന്ന് തുടക്ക മാവും. ക്ഷേത്രങ്ങളും വീടുക ളും രാമായണ പാരായണത്തി നായി ഒരുക്കങ്ങള്‍ പൂര്‍ത്തി യായ്.രാവിലെ കുളിച്ച് ശുദ്ധമായി ദീപം തെളിയിച്ച് രാമായണം തൊട്ട് വന്ദിച്ച് വായനയ്ക്ക് തുടക്കമാവും. കര്‍ക്കിടകമാസം മറ്റ് 11 മാസ ങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. അടുത്ത പതിനൊന്ന് മാസങ്ങ ളില്‍ എങ്ങനെ ജീവിക്കണം എന്നതിന്റെ തയ്യാറെടുപ്പു കള്‍ക്കായുള്ള മാസമാണ് കര്‍ക്കിടകം. മനസും ശരീരവും ശുദ്ധമാക്കി ഈശ്വരന്റെ ഭിഷ ഏറ്റുവാങ്ങാന്‍ തയ്യാറെടുക്കേ ണ്ട മാസം.കര്‍ക്കിടകമാസം അവസാനിക്കു മ്പോള്‍ രാമായണം വായിച്ച് തീര്‍ക്കണമെന്നാണ് സങ്കല്‍പ്പം. ചിലപ്പോള്‍ രാമായണത്തിന്റെ അനുബന്ധഭാഗമായ ഉത്തര രാമായണവും ചിലര്‍ വായിക്കു ന്നു.ധര്‍മ്മവും അധര്‍മ്മവും, കറു പ്പും വെളുപ്പും, രാമനും രാവണ നും തമ്മിലുള്ള യുദ്ധം അനാ ദികാലം മുതല്‍ മനു ഷ്യചരി ത്ത്രില്‍ സംഭവിച്ച് കൊണ്ടിരിക്കുന്നു. അന്തിമമായ ജയം ധര്‍മ്മത്തിനും നന്മയ് ക്കുമാ ണെങ്കിലും തിന്മയുടെ ഇരുണ്ട ശക്തികള്‍ ബലമാര്‍ ജ്ജിക്കുന്ന സമയവും ഉണ്ടാ വാറുണ്ട്. ഋതുക്കള്‍ക്ക് ചില പ്രത്യേക സപ്ന്ദനങ്ങള്‍ പ്രകൃ തിയിലുണ്ടാക്കാന്‍ കഴിയുന്നു വെന്ന് വിശ്വാസത്തിലാ കാം,കര്‍ക്കിടകമാസത്തില്‍ വീടുകളില്‍ രാമായണ കഥ പാ രായണം ചെയ്യേണ്ടതിന്റെ ആ വശ്യകത പഴമക്കാര്‍ പണ്ടേ ക ല്പിച്ചത്. കൂടാതെ കാത്തിരിപ്പി ന്റെ മാസം കൂടിയാണ് കര്‍ക്കിട കം രാമന്‍ എക്കാ ലത്തെയും മാനുഷിക ധര്‍മ്മത്തിന്റെ പ്രതീകമാണ്. സത്യത്തിലും അടിയുറച്ച ധര്‍മ്മത്തിലും അധിഷ്ഠിതമായ ജീവിതമാണ് മാനുഷിക വികാരങ്ങളെല്ലാം പ്രദര്‍ശിപ്പിക്കുന്ന മനുഷ്യനായ രാമന്‍ ആവിഷ്‌കരിക്കുന്നത്. അദ്ധ്യാത്മികവും സാംസ്‌കാ രികവും കലാപരവുമായ എ ക്കാലത്തെയും സ്രോതസ്സാണ് രാമായണം.'രാമായണത്തെക്കാള്‍ ശുദ്ധവും സദാചാര നിഷ്ടവും സുന്ദരവും ലളിത വുമായ ഒരു മഹാകാവ്യം മനുഷ്യ സംസ്‌കാര ചരിത്ര ത്തിലുണ്ടായിട്ടില്ല'' - എന്നാണ് വിവേകാനന്ദന്‍ രാമായണ ത്തെക്കുറിച്ച് പറഞ്ഞത്. ഉഷസന്ധ്യ, മദ്ധ്യാഹ്നസന്ധ്യ, സായംസന്ധ്യ എന്നീ മൂന്ന് സന്ധ്യകളിലും രാമായണം വായിക്കരുതെന്നാണ് വിശ്വാ സം. ശ്രീരാമ ഭക്തനായ ഹനു മാന്‍ രാമനാമം എവിടെ ഉച്ചരിച്ച് കേട്ടാലും അവിടെ എത്തു മെ ന്നതിനാല്‍ സന്ധ്യാസമയ ങ്ങളില്‍ രാമായണ പാരായണം അദ്ദേഹത്തിന്റെ സന്ധ്യാവന്ദനം മുടക്കുമത്രെ. ഇത് തികച്ചും പ്രദേശികമായ ഒരു സങ്കല്പമാ ണെന്നാണ്. മലയാളികള്‍ക്ക് രാമഭക്തിയുടെ സുധാമൃത മൊഴുകുന്ന എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണമാണ് പരിചിതം. വാത്മീകി രാമാ യണത്തിലെ രാമന്‍ അവ താരപുരുഷനെന്നതിലുപരി ഇതിഹാസ പുരുഷനാണ്. ഈശ്വരതുല്യമായ രാമസ്തു തികള്‍ ഇതില്‍ കുറവാണ്. എന്നാല്‍ അദ്ധ്യാത്മ രാമായ ണം വിഷ്ണു അവതാരമായ രാമന്റെ കഥയാണ്. ശാരിക പൈങ്കിളിയെക്കൊണ്ടാണ് എഴുത്തച്ഛന്‍ ഭക്തിരസത്തോ ടെ ചൊല്ലിക്കുന്നത്. രാമായണം പല തലമുറകളിലൂടെ, പത്ത് ലക്ഷം പ്രാവശ്യം രചിക്കപ്പെട്ടി ട്ടുണ്ടെന്ന് കരുതപ്പെടുന്നു. വസിഷ്ഠ രാമായണം, അദ്ധ്യാത്മ രാമായണം, മൂലരാമായണം, തുളസീദാസ രാമായണം, കമ്പ രാമായണം, കണ്ണശ്ശ രാമായണം എന്നിവ പ്രസിദ്ധങ്ങളാണ്.അതിജീവനത്തിനായി ശരീരത്തെ പാകപ്പെ ടുത്തേണ്ടത് കര്‍ക്കിടകത്തി ലാണ്. കോരിച്ചൊരിയുന്ന മഴയില്‍ ശരീരത്തിന് പൂര്‍ണ വിശ്രമം. ഒപ്പം പ്രകൃതി ചികി ത്സയും. കര്‍ക്കിടക ചികിത്സ, സുഖ ചികിത്സ തുടങ്ങിയ പേരുകളില്‍ അറിയപ്പെടുന്ന ആയുര്‍വേദ ചികിത്സാരീതി ഇന്ന് കൂടുതല്‍ പ്രശസ്തവും വ്യാപകവുമാണ്. മത്സ്യ - മാംസാദികള്‍ വര്‍ജ്ജിച്ച്, പഥ്യം നോക്കി ശരീരത്തെ ശുദ്ധം വരുത്തുന്നു. ഉഴിച്ചിലും പിഴിച്ചിലും ധാരയുമൊക്കെ ഇതിന്റെ ഭാഗം.മനസിനെ ശുദ്ധമാക്കാന്‍ കര്‍ക്കിടകം രാമായണ മാസം കൂടിയാണ്. എന്നും രാവിലെ കുളിച്ച് ശുദ്ധി വരുത്തി രാമായണം പാരാ യണം ചെയ്യുന്നത് കോടി ജന്‍മങ്ങളുടെ പുണ്യം സമ്മാനിക്കും. മനുഷ്യന്‍ ചെയ്തുകൂട്ടുന്ന പാപങ്ങളെ ഹരിച്ച് സംശുദ്ധതയുടെ തീര്‍ ത്ഥം തളിക്കലാണ് രാമായണ പാരായണത്തിലൂടെ കൈവ രുന്നതെന്നാണ് ഹെതിഹ്യമായി പറയപ്പെടുന്നത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....