News Beyond Headlines

29 Friday
November

കോടതി ജീവനക്കാരെ ചോദ്യംചെയ്യാന്‍ നീക്കം; ദൃശ്യങ്ങള്‍ കണ്ടത് കോടതിയിലെന്ന് സുനിയുടെ അഭിഭാഷകന്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ജീവനക്കാരെ ചോദ്യംചെയ്യാന്‍ ക്രൈംബ്രാഞ്ചിന്റെ നീക്കം. നടിയെ ആക്രമിച്ച ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡിന്റെ ഹാഷ് വാല്യു മാറിയിട്ടുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് കോടതി ജീവനക്കാരെ ചോദ്യംചെയ്യുന്നത്. ഇതിനായി ക്രൈംബ്രാഞ്ച് സംഘം പ്രത്യേക അപേക്ഷ സമര്‍പ്പിക്കും. അതിനിടെ, നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ കണ്ടത് കോടതിയില്‍വെച്ചാണെന്ന് പള്‍സര്‍ സുനിയുടെ അഭിഭാഷകന്‍ പ്രതീഷ് വി.കുറുപ്പ് പറഞ്ഞു. കേസിന്റെ ഭാഗമായി ദൃശ്യങ്ങള്‍ കാണാന്‍ പ്രതിയുടെ അഭിഭാഷകന് അവകാശമുണ്ട്. അതിനാല്‍ ദൃശ്യങ്ങള്‍ കാണാന്‍ അപേക്ഷ നല്‍കുകയും കോടതി അനുവാദം നല്‍കുകയും ചെയ്തു. 2021 ജൂലായ് മാസത്തില്‍ ജഡ്ജിയുടെ അടക്കം സാന്നിധ്യത്തില്‍ കോടതിയില്‍വെച്ചാണ് ദൃശ്യങ്ങള്‍ കണ്ടതെന്നും അഭിഭാഷകന്‍ പറഞ്ഞു. ഒരു പെന്‍ഡ്രൈവ് ലാപ്ടോപ്പില്‍ കണക്ട് ചെയ്താണ് ദൃശ്യങ്ങള്‍ കാണിച്ചത്. മെമ്മറി കാര്‍ഡ് താന്‍ കണ്ടിട്ടില്ലെന്നും തനിക്ക് വിവോ ഫോണ്‍ ഇല്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. മെമ്മറികാര്‍ഡ് കോടതിയുടെ കസ്റ്റഡിയിലിരിക്കേ മൂന്നുതവണ പരിശോധിച്ചിട്ടുണ്ടെന്നാണ് കഴിഞ്ഞദിവസം സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നത്. ഇതില്‍ രണ്ടുതവണ രാത്രിയിലാണ് പരിശോധിച്ചതെന്നും ഫൊറന്‍സിക് ലാബ് അധികൃതര്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. ഓരോ തവണ പരിശോധിച്ചപ്പോഴും ഉപയോഗിച്ചിരുന്ന ഉപകരണത്തിന്റെ വിവരങ്ങള്‍ ഉള്‍പ്പെടെയാണ് റിപ്പോര്‍ട്ട്. 2017 ഫെബ്രുവരി 17-നാണ് നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയത്. ഈ മെമ്മറികാര്‍ഡ് തൊട്ടടുത്തദിവസം ഫെബ്രുവരി 18-ന് രാവിലെ 9.13-ന് ആന്‍ഡ്രോയ്ഡ് ഓപ്പറേറ്റിങ് സംവിധാനമുള്ള ഷവോമി ഫോണില്‍ തുറന്നു. പിന്നീട് മെമ്മറികാര്‍ഡ് അന്വേഷണസംഘത്തിന്റെ കൈവശമെത്തി. മെമ്മറികാര്‍ഡ് അങ്കമാലി ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിക്കും പിന്നീട് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിക്കും കൈമാറി. കോടതിയുടെ കസ്റ്റഡിയിലിരിക്കേ കാര്‍ഡ് മൂന്നുതവണ വീണ്ടും പരിശോധിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മെമ്മറികാര്‍ഡിന്റെ ഹാഷ് വാല്യൂവില്‍ മാറ്റമുണ്ട്. ഇതിലുള്ള എട്ടു വീഡിയോ ഫയലുകളുടെ ഹാഷ് വാല്യൂവില്‍ മാറ്റമില്ല. 2018 ജനുവരി ഒമ്പതിന് രാത്രി 9.58-ന് മെമ്മറി കാര്‍ഡ് ഒരു കംപ്യൂട്ടറുമായി ബന്ധിപ്പിച്ച് തുറന്നിട്ടുണ്ട്. 2018 ഡിസംബര്‍ 13-ന് രാത്രി 10.58-ന് ഇതേ മെമ്മറി കാര്‍ഡ് ഒരു ആന്‍ഡ്രോയ്ഡ് മൊബൈല്‍ ഫോണില്‍ ഉപയോഗിച്ചതായും കണ്ടെത്തി. 2021 ജൂലായ് 19-ന് ഉച്ചയ്ക്ക് 12.19 മുതല്‍ 12.54 വരെയുള്ള സമയത്തിനിടെ ഒരു വിവോ ഫോണ്‍ ഉപയോഗിച്ചാണ് അവസാനമായി മെമ്മറി കാര്‍ഡ് തുറന്നിരിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....