സ്‌കൂള്‍ വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടു പോയ കേസില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ റിമാന്‍ഡില്‍. പെരുനാട് മാടമണ്‍ കോട്ടൂപ്പാറ തടത്തില്‍ കെ.ആര്‍. ഷിബിനെയാണ് (32) പോക്‌സോ കോടതി റിമാന്‍ഡ് ചെയ്തത്. ആങ്ങമൂഴി സ്വദേശിനിയായ പെണ്‍കുട്ടിയെ തിങ്കളാഴ്ച പുലര്‍ച്ചെയാണു ഷിബിന്‍ ഓടിക്കുന്ന ആങ്ങമൂഴി-പത്തനംതിട്ട ബസില്‍ കടത്തി കൊണ്ടുപോയത്. കുട്ടി തനിക്കൊപ്പം ഉണ്ടെന്ന് മാതാവിന്റെ ഫോണിലേക്കു ഷിബിന്‍ വിളിച്ചറിയിച്ചിരുന്നു. പത്തനംതിട്ട സ്വകാര്യ ബസ് ടെര്‍മിനലില്‍ ബസ് ഉപേക്ഷിച്ച ശേഷം സുഹൃത്തില്‍ നിന്ന് 500 രൂപ കടവും വാങ്ങിയായിരുന്നു തുടര്‍യാത്ര. കുട്ടിയുമായി ആലപ്പുഴ, ഏറ്റുമാനൂര്‍ വഴി കോട്ടയത്ത് എത്തി. പിന്നീട് മെഡിക്കല്‍ കോളജ് ബസ് സ്റ്റാന്‍ഡിനു സമീപം ലോഡ്ജില്‍ മുറി എടുത്തു. ചേര്‍ത്തലയില്‍ എത്തിയപ്പോള്‍ കുട്ടിയുടെ കമ്മല്‍ ജ്വല്ലറിയില്‍ 3500 രൂപയ്ക്കു വിറ്റു. ജില്ലാ പൊലീസ് മേധാവി സ്വപ്നില്‍ മധുകര്‍ മഹാജന്റെ നിര്‍ദേശത്തെ തുടര്‍ന്ന് രാവിലെ തന്നെ മൂഴിയാര്‍ പൊലീസ് ഇരുവര്‍ക്കുമായി ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. വൈകുന്നേരത്തോടെ ജില്ലാ സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ച് നടന്ന അന്വേഷണത്തില്‍ മൂഴിയാര്‍ സിഐ ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇരുവരെയും കണ്ടെത്തിയതോടെയാണ് 12 മണിക്കൂര്‍ നീണ്ട അഭ്യൂഹങ്ങള്‍ക്കു വിരാമമായത്. വൈദ്യപരിശോധനയില്‍ പീഡനം ഒന്നും നടന്നിട്ടില്ലെന്നാണ് റിപ്പോര്‍ട്ടെന്ന് പൊലീസ് പറഞ്ഞു. കുട്ടിയെ സര്‍ക്കാര്‍ മന്ദിരത്തില്‍ കൗണ്‍സിലിങ് നല്‍കിയശേഷം അടുത്ത ദിവസം അമ്മയ്ക്കൊപ്പം മടക്കി അയയ്ക്കും. പ്രതിക്കെതിരെ കുട്ടിയെ തട്ടിക്കൊണ്ടു പോയതിനും പോക്‌സോ നിയമപ്രകാരവുമാണ് കേസ് എടുത്തിരിക്കുന്നത്. സിഐ ഗോപകുമാറിനെ കൂടാതെ എസ്‌ഐ വി.എസ്.കിരണ്‍, സിപിഒമാരായ പി.കെ.ലാല്‍, ബിനു ലാല്‍, ഡി.ഷൈജു, വി.ഷൈന്‍, ഗിരീഷ്, അശ്വതി പി.ദേവദാസ്, അബ്ദുള്‍ മജീദ് എന്നിവരും അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....